KeralaNEWS

അരിക്കൊമ്പന്റെ പരാക്രമം വീണ്ടും; അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വീട് ആക്രമിച്ചു

ഇടുക്കി: ബി.എല്‍ റാവില്‍ അതിഥിത്തൊഴിലാളികള്‍ താമസിച്ചിരുന്ന വീടിന് നേരെ കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു. ഇന്നു പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അരിക്കൊമ്പന്റെ ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.

ശബ്ദം കേട്ട് മുറിയില്‍ താമസിച്ചിരുന്ന ഒരു കുടുംബം പുറത്തേക്ക് ഓടി. എന്നാല്‍, കൊമ്പന്‍ നിലയുറപ്പിച്ചതോടെ അടുത്ത മുറിയിലുണ്ടായിരുന്ന കുടുംബം വീടിനുള്ളില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും വനം വകുപ്പും എത്തി പടക്കം പൊട്ടിച്ചും ബഹളം വെച്ചും കൊമ്പനെ അവിടെ നിന്നും മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അരികൊമ്പന്റെ ആക്രമണം പ്രദേശത്ത് ഉണ്ടായിരുന്നു. അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വനം വകുപ്പ് അറിയിച്ചു.

Signature-ad

അതേസമയം, വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ കാട്ടാനകളെ തുരത്തുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു. ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍ റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് കഴിഞ്ഞ ദിവസം സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. പന്നിയാറിലെ റേഷന്‍ കട രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അഞ്ച് തവണയാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്.

 

 

 

Back to top button
error: