ചെറുപ്പം മുതലേ കേൾക്കുന്ന കാര്യമാണ് നല്ല ആരോഗ്യം കിട്ടാൻ മുട്ട കഴിക്കണമെന്ന്. എന്നാൽ അധികമായാൽ മുട്ടയും അപകടമാണെതാണ് വസ്തുത. ഒരു ദിവസം രണ്ട് മുട്ടകള്‍ മാത്രം കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പക്ഷേ, ദിവസവും ഒരു പരിധിയില്‍ കൂടുതല്‍ മുട്ടകള്‍ കഴിക്കുന്നത് ദോഷം ചെയ്യും. മുട്ടയില്‍ സാല്‍മൊണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. മുട്ട ശരിയായി തിളപ്പിക്കുകയോ പാകം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ ഈ അണുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ച് ആരോഗ്യത്തിന് ഹാനികരമാകും. മുട്ട അധികം കഴിച്ചാൽ ഇവയാണ് പ്രശ്നങ്ങൾ :
- 186 മില്ലിഗ്രാം കൊളസ്ട്രോളാണ് ഒരു വ്യക്തിക്ക് പ്രതിദിനം നിര്‍ദ്ദേശിക്കപ്പെടുന്ന അളവ്. എന്നാല്‍ ഒരു മുട്ടയില്‍ തന്നെ അതിന്റെ പകുതിയിലധികം ഉണ്ട്. അതിനാല്‍, പ്രതിദിനം അമിതമായ അളവില്‍ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗം വരാനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു.
- മുട്ടയുടെ മഞ്ഞക്കരു പൂര്‍ണ്ണമായും കൊളസ്ട്രോളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം മുട്ടയുടെ വെള്ള പ്രോട്ടീനുകളും. അതിനാല്‍, വേവിച്ച മുട്ട കഴിച്ചാലും കൊഴുപ്പിന്റെ അളവ് ഉയര്‍ന്ന നിലയിലായിരിക്കും. ഇത് ഹൃദയാരോഗ്യത്തെ പതിയെ നാശത്തിലേക്ക് തള്ളിവിടും.
- അളവില്‍ കൂടുതല്‍ മുട്ടകള്‍ ഒരു ദിവസം കഴിച്ചാല്‍ ദഹനവ്യവസ്ഥ തകരാറിലായേക്കാം. അസഹനീയമായ വയറുവേദനയും ഉണ്ടാകാം. ഉച്ചഭക്ഷണത്തിനോ ബ്രഞ്ചിനുമായി മുട്ട കഴിച്ചതിനു ശേഷം ചില ആളുകള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഭക്ഷണ അലര്‍ജിയോ മുട്ടയോട് സംവേദനക്ഷമതയോ ഉണ്ടെങ്കില്‍ ഇത് കൂടുതല്‍ വഷളായേക്കാം.
- മുട്ടയിലെ ഉയര്‍ന്ന കൊഴുപ്പും കൊളസ്ട്രോളും പ്രമേഹം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ കാന്‍സര്‍ എന്നിവയ്ക്കും ഹൃദയ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആളുകള്‍ മുട്ട കഴിക്കുമ്പോള്‍ കുറച്ച് മഞ്ഞക്കരുവും കൂടുതല്‍ വെള്ളയും കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.
- പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ഇത് അമിതമായ അളവില്‍ കഴിക്കുന്നത് വൃക്കകളെ പ്രതികൂലമായി ബാധിക്കും.