CrimeNEWS

ബിഗ്‌ബോസ് താരം ‘കിടിലം’ ഫിറോസിന്റെ വീട് അടിച്ചു തകര്‍ത്തതായി പരാതി

കൊല്ലം: ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാന്റെ (കിടിലം ഫിറോസ്) നിര്‍മ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി പരാതി. വീട് നിര്‍മ്മാണത്തിന് കരാറെടുത്ത കോണ്‍ട്രാക്ടറാണ് വീട് അടിച്ചു തകര്‍ത്തത് എന്നാണ് ഫിറോസും ഭാര്യ സജ്ജനയും ആരോപിക്കുന്നത്.
ബിഗ് ബോസിന്റെ മൂന്നാം സീസണിലെ മത്സരാര്‍ത്ഥികളായിരുന്ന ഫിറോസ് ഖാന്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലായിരുന്നു. കൊല്ലം സ്വദേശിയായ കോണ്‍ട്രാക്ടര്‍ ഷഹീര്‍ പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇതു നല്‍കാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നാണ് ഫിറോസും സജ്ജനയും പറയുന്നത്. സംഭവത്തില്‍ ഫിറോസ് ചാത്തനൂര്‍ പോലീസില്‍ പരാതി നല്‍കി.

Signature-ad

എന്നാല്‍, വീട് അടിച്ചു തകര്‍ത്തുവെന്ന ആരോപണം കോണ്‍ട്രാക്ടറായ ഷഹീന്‍ നിഷേധിച്ചു. സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീന്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: