മമ്മൂട്ടി പിന്മാറി ,കഥ പോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി ,രാജാവിന്റെ മകൻ എന്ന സിനിമയുടെ അറിയാക്കഥകൾ പറഞ്ഞ് ഡെന്നിസ് ജോസഫ്
നായകൻ തന്നെ വില്ലനാകുന്ന രാജാവിന്റെ മകൻ എന്ന ചിത്രത്തിനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് .മമ്മൂട്ടി പിൻമാറിയതിനെ തുടർന്നാണ് മോഹൻലാലിലേയ്ക്ക് സിനിമ എത്തിയത് .മമ്മൂട്ടി മുറിയിൽ വന്നു വിൻസൻറ് ഗോമസിന്റെ ഡയലോഗുകൾ സ്വന്തം ശൈലിയിൽ പറഞ്ഞു പഠിക്കുന്നത് ഇപ്പോഴും ഓർമയുണ്ടെന്ന് ഡെന്നിസ് ജോസഫ് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .
നിറക്കൂട്ടിന്റെ സ്ക്രിപ്റ്റുമായി ജോഷിയെ കാണാൻ പോയ കഥയും ഡെന്നിസ് ജോസഫ് പറയുന്നുണ്ട് .തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ ചെല്ലാനാണ് ജോഷി പറഞ്ഞത് .തുടക്കക്കാരൻ ആയതുകൊണ്ട് വലിയ പരിഗണന ഒന്നും കിട്ടിയില്ല .പെട്ടെന്ന് കഥ കേട്ട് ഒഴിവാക്കാം എന്നായിരിക്കും ജോഷി കരുതിയത് എന്ന് തോന്നി .തിരക്കഥ നൽകി.ജോഷി ലാഘവത്തോടെ അത് വായിച്ചു തുടങ്ങി .ജോഷിയുടെ മുഖത്ത് ഭാവവ്യത്യാസം വന്നുതുടങ്ങി .വായന പൂർത്തിയായ ശേഷം ജോഷി പറഞ്ഞു .മലയാളത്തിലെ ഏറ്റവും മികച്ച തുരക്കഥ ആയിരിക്കില്ല ഇത് .പക്ഷെ എനിക്ക് കിട്ടിയ മികച്ച സ്ക്രിപ്റ്റ് ആണിത് .അതുകൊണ്ട് നമ്മൾ ഈ സിനിമ ചെയ്യുന്നു .ആ ചിത്രമാണ് നിറക്കൂട്ട് .
1985 ൽ ജെ സി സംവിധാനം ചെയ്ത ഈറൻ സന്ധ്യകൾ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്ര സപര്യ തുടങ്ങിയത് .മമ്മൂട്ടി നായകനായ മനു അങ്കിൾ ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് .