Month: January 2026
-
Breaking News
ഇത്രയും ഡിമാൻഡ് ഉള്ള പാർട്ടിയോ കോൺഗ്രസ്: മറ്റത്തൂരിൽ ബിജെപിക്കാർക്ക് കോൺഗ്രസ് കൂടെ വേണം: എസ്ഡിപിഐക്കാരും കോൺഗ്രസിന് പിന്തുണ കൊടുക്കും:വടക്കാഞ്ചേരി ബ്ലോക്കിൽ ലീഗ് സ്വതന്ത്രനെ സിപിഎമ്മിനും വേണം: ജാഫറിനുള്ള ഓഫർ അരക്കോടിയുടേത് : വിജിലൻസ് അന്വേഷണം തുടങ്ങി
തൃശൂർ : കോൺഗ്രസുകാർക്കേ കോൺഗ്രസുകാരുടെ വില അറിയാത്തതുള്ളൂ എന്ന് പറയാറുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരുടെ വില ഏറ്റവും നന്നായി അറിഞ്ഞത് മറ്റു പാർട്ടിക്കാരാണ്. ജയിച്ചു വന്ന കോൺഗ്രസുകാരെ കൊത്തിയെടുക്കാൻ കഴുകന്മാരെ പോലെ ബിജെപിയും സിപിഎമ്മും വട്ടമിട്ട് പറന്നപ്പോൾ തൃശ്ശൂർ ജില്ലയിലെ മറ്റത്തൂരിലും ചൊവ്വന്നൂരിലും കോൺഗ്രസ് മറുകണ്ടം ചാടിയപ്പോൾ വടക്കാഞ്ചേരി ബ്ലോക്കിൽ ലീഗ് സ്വതന്ത്രനും കട്ടപ്പയെ പോലെ കൂറുമാറി . ഇതിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ ജാഫറിന് വന്ന ഓഫർ ആണ് കിടു. ഒന്നും രണ്ടുമല്ല 50 ലക്ഷം അഥവാ അര കോടിയാണ് ജാഫറിന് സിപിഎമ്മിന്റെ ഓഫർ ഉണ്ടാ യതെന്ന് വെളിപ്പെടുത്തൽ. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന്…
Read More » -
Breaking News
വെടിനിര്‍ത്തല്‍ കരാറിനു മുമ്പ് ഇസ്രയേല്‍ നടത്തിയത് ഭൂകമ്പനത്തിനു സമാനമായ സ്‌ഫോടനങ്ങള്‍; എം113 കവചിത വാഹനങ്ങളില്‍ ടണ്‍കണക്കിനു സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പൊട്ടിച്ച് ഗാസയിലെ കെട്ടിടങ്ങള്‍ തച്ചു തകര്‍ത്തു; 86 ശതമാനം അംബരചുംബികളും നിലംപൊത്തി; രണ്ടുവര്‍ഷത്തെ യുദ്ധത്തേക്കാള്‍ മാരകം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഗാസ: ട്രംപിന്റെ നേതൃത്വത്തില്‍ ഹമാസുമായി നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനു മുമ്പേ ഇസ്രയേല്‍ ഗാസയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ മാരകമായ ബോംബാക്രമണത്തിലൂടെ നിലംപരിശാക്കിയെന്നും ടണ്‍ കണക്കിനു കിലോഗ്രാം ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഇതിനുപയോഗിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. യുദ്ധത്തിനു മുമ്പ് റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും ബഹുനില കെട്ടിടങ്ങളും വമ്പന്‍ ഉയരത്തിലുള്ള ടവറുകളും നിറഞ്ഞതായിരുന്നു ഗാസയെങ്കില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രയേല്‍ പിന്‍മാറുമ്പോള്‍ ഇതില്‍ ഭൂരിപക്ഷവും വാഹനങ്ങളില്‍ നിറച്ച ബോംബുകള്‍ ഉപയോഗിച്ചു തകര്‍ത്തെന്നും ഉപഗ്രഹ ചിത്രങ്ങളെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില കെട്ടിടങ്ങള്‍ നിലം പൊത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോകളും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഒക്‌ടോബറില്‍ കരാര്‍ നിലവില്‍ വരുന്നതിനു തൊട്ടുമുമ്പുള്ള ഒരാഴ്ച ഇസ്രയേല്‍ നടത്തിയ വമ്പന്‍ നശീകരണങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ യുദ്ധത്തിനിടെയുണ്ടായ ബോംബിങ്ങിനെക്കാള്‍ മാരകമായിരുന്നു. ഇതില ചിലത് യുദ്ധത്തിന്റെ ഇരകളായി മാറിയ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. എന്നാല്‍, കെട്ടിടങ്ങള്‍ ഹമാസിന്റെ നിരീക്ഷണ കേന്ദ്രങ്ങളായിരുന്നെന്നും തൊട്ടാല്‍ പൊട്ടുന്ന മാരക സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിനു ടവറുകളാണ്…
Read More » -
Breaking News
ഇറാനില്‍ കയറിക്കളിച്ച് ഇസ്രയേല്‍; പ്രതിഷേധത്തിനു പിന്നില്‍ മൊസാദെന്ന് സൂചന; സംശയത്തിലേക്ക് വിരല്‍ ചൂണ്ടി ചാരസംഘടനയുടെ ട്വീറ്റ്; ‘ഒന്നിച്ചു തെരുവില്‍ ഇറങ്ങുക, സമയം അതിക്രമിച്ചിരിക്കുന്നു, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്’
ടെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്നില്‍ ഇസ്രയേലിനു പങ്കെന്നു സൂചന. ഇറാന്റെ മുക്കിലും മൂലയിലും ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ ഏജന്റുമാരുണ്ടെന്നതു പകല്‍ പോലെ വ്യക്തമാണ്. യുദ്ധ സമയത്ത് ഇറാനുള്ളില്‍ കടന്നുകയറി ആയുധ സംവിധാനങ്ങള്‍വരെ ഒരുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞത് ഇതിന്റെ ഉദാഹരണമാണ്. ഇറാന്റെ റഡാര്‍ സംവിധാനങ്ങളെയാകെ തകര്‍ക്കാനും ഇവര്‍ക്കു കഴിഞ്ഞു. നിലവില്‍ പ്രക്ഷോഭങ്ങളെ പിന്തുണച്ച് ചാരസംഘടനയായ മൊസാദിന്റെ ട്വീറ്റാണ് സംഭവങ്ങള്‍ക്കു പിന്നില്‍ ഇസ്രയേലാണെന്ന സൂചനകള്‍ നല്‍കുന്നത്. പ്രതിഷേധം തുടരാന്‍ ആവശ്യപ്പെടുന്ന ട്വീറ്റില്‍ നേരിട്ട് നിങ്ങളോടൊപ്പമുണ്ടെന്നാണ് മൊസാദ് പറയുന്നത്. വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്‌ക്കെതിരെ തലസ്ഥാന നഗരമായ ടെഹ്‌റാനിലടക്കം വിവിധ നഗരങ്ങളില്‍ സര്‍ക്കാറിനെതിരെ സമരക്കാര്‍ തെരുവിലുണ്ട്. ‘ഒന്നിച്ചു തെരുവിലിറങ്ങുക. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്,’ എന്നാണ് മൊസാദിന്റെ പേര്‍ഷ്യന്‍ ഭാഷയിലുള്ള എക്‌സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്. ദൂരത്തുനിന്നോ വാക്കുകളിലൂടെയുള്ള പിന്തുണയല്ല, ഞങ്ങള്‍ നേരിട്ടും നിങ്ങളോടൊപ്പമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ഞായറാഴ്ച ടെഹ്‌റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ…
Read More » -
Breaking News
‘ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, ഞാന്‍ കയറ്റും; ബിനോയ് വിശ്വമല്ല പിണറായി വിജയന്‍’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു പ്രയോഗത്തിനും മറുപടി
തിരുവനന്തപുരം: കാര്‍ യാത്രാ വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയത് ശരിയെന്നും ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. താനാണെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമോ എന്ന് ചോദ്യത്തിന് അത് താന്‍ പറയേണ്ട കാര്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞാന്‍ തന്നെ നയിക്കുമോ എന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം ‘ചതിയന്‍ ചന്തു’ പ്രയോഗത്തില്‍ വെള്ളാപ്പള്ളി നടേശനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സിപിഐ എല്‍ഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും, ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ…
Read More » -
Movie
അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്
സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന “വിത്ത് ലവ്” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “വിത്ത് ലവ്” 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. പുതുവർഷ ആശംസകളേകുന്ന ഒരു പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഒരു ഫീൽ ഗുഡ് റൊമാൻ്റിക് എൻ്റർടെയ്‌നർ ആയി ഒരുക്കിയ ചിത്രത്തിലെ ‘ അയ്യോ കാതലേ’ എന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ യുവത്വത്തിൻ്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന…
Read More » -
Breaking News
ഡോളറിനെതിരേ റിയാലിന്റെ മൂല്യം 13,90,000; യുദ്ധത്തിനുശേഷം അടിമുടി തകര്‍ന്ന് ഇറാന്‍; പ്രതിഷേധവുമായി ജനം; ഗവര്‍ണറുടെ ഓഫീസ് ആക്രമിച്ച് ജനക്കൂട്ടം; ഈ വര്‍ഷം ജിഡിപി 2.8 ശതമാനം കുറയുമെന്നും പ്രവചനം
ടെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇറാനില്‍ പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച് പ്രതിഷേധക്കാര്‍. തെക്കന്‍ നഗരമായ ഫസയിലാണ് സംഭവം. പ്രവിശ്യ ഗവര്‍ണറുടെ ഓഫീസാണ് ബുധനാഴ്ച അക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗവര്‍ണറുടെ ഓഫീസിന്റെ വാതിലിന്റെ ഭാഗങ്ങള്‍ തകര്‍ന്നു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി ഫാസയിലെ ജുഡീഷ്യറി വിഭാഗം വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്‌ക്കെതിരെ തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് സംഭവം. ഞായറാഴ്ച ടെഹ്‌റാനിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. തലസ്ഥാനത്തെ സര്‍വകലാശാലകളിലടക്കം പ്രതിഷേധം തുടര്‍ന്നു. ഇസ്ഫഹാന്‍, യസ്ദ്, സഞ്ജന്‍ തുടങ്ങിയ മറ്റ് നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫര്‍സിന്‍ രാജിവച്ചിരുന്നു. പകരം, മുന്‍ സാമ്പത്തിക മന്ത്രി അബ്ദുള്‍നാസര്‍ ഹെമ്മാതിയെ സ്ഥാനത്തേക്ക് നിയമിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. 2025 ല്‍ ഇറാന്റെ ജിഡിപി 1.7 ശതമാനവും 2026 ല്‍…
Read More »



