Month: January 2026

  • Movie

    അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ

    അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുവത്സരമായ 2026ന്റെ ഭാഗമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ , ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.ചിത്രത്തിന്റെ കേരളാ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി…

    Read More »
  • Breaking News

    സെലിബ്രിറ്റിയുടെ മകളായാൽ റോഡിലൂടെ ബിയർ കുപ്പിയുമായി നടക്കാൻ പാടില്ലേ : സാറ ടെണ്ടുൽക്കർക്ക് നേരിടേണ്ടി വരുന്നത് സൈബർ ബൗൺസറുകൾ : കയ്യിൽ ബീയർ കുപ്പിയുമായി സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെ നടുറോഡിൽ സാറാ ടെണ്ടുൽക്കർ

        ഗോവ: പ്രശസ്തനായ ഒരു സെലിബ്രിറ്റിയുടെ മകനോ മകളോ ആയി ആണെങ്കിൽ ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് 100 വട്ടം ആലോചിക്കണം. ലോകമെമ്പാടും ആരാധകരുള്ള സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ബിയർ കുപ്പിയുമായി ഗോവൻ തെരുവുകളിലൂടെ നടക്കുന്നത് കാണുമ്പോൾ സോഷ്യൽ മീഡിയയ്ക്ക് വാളെടുത്തു തുള്ളാൻ ഇതിനപ്പുറം ഇനിയെന്തു വേണം.. സച്ചിന്റെ മകൾ സാറാ ടെണ്ടുൽക്കർ മറ്റാരെയും പോലെ പുതുവർഷം ഒന്ന് ആഘോഷിക്കാൻ ഇറങ്ങിയപ്പോഴാണ് സോഷ്യൽ മീഡിയയുടെ വലയിൽ പെട്ടത്. ലോകമെമ്പാടും കുപ്പി പൊട്ടിച്ചും മൂക്കുമുട്ടെ മദ്യപിച്ചും പുതുവർഷത്തെ വരവേറ്റവർ തന്നെയാണ് കെട്ടു വിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ സാറക്കെതിരെ വിമർശനവുമായി സൈബറിടത്തിൽ പുതുവർഷം ആഘോഷിക്കുന്നത്.     സച്ചിൻ തെൻഡുൽക്കറുടെ മകളും സംരംഭകയുമായ സാറാ ടെണ്ടുൽക്കർ ഗോവയിലെ വഴിയിലൂടെ സുഹൃത്തുക്കൾക്കൊപ്പം നടന്നുപോകുന്ന ഒരു വിഡിയോ പ്രചരിച്ചതോടെയാണ് സൈബറാക്രമണവും ആരംഭിച്ചത്. എപ്പോഴെടുത്ത വിഡിയോയാണെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും, പുതുവത്സരാഘോഷത്തിന് മുൻപാണ് ചിത്രീകരിച്ചതാണെന്നാണ് ചില സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ടെത്തലും തറപ്പിച്ചു പറയലും..   വിഡിയോയിൽ, സാറ തന്റെ…

    Read More »
  • Breaking News

    മകരവിളക്കിന് മുമ്പ് കൂടുതൽ ചെമ്പ് തെളിയുമോ: ശബരിമല സ്വർണ്ണകൊള്ള കേസിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് : ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി

    തിരുവനന്തപുരം: മകരവിളക്കിനു മുന്നോടിയായി ശബരിമല സ്വർണ്ണകൊള്ള കേസിൽ കൂടുതൽ ചെമ്പ് തെളിയുമെന്ന് ഉറപ്പായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ശബരിമല സ്വർണ്ണകൊള്ള കേസിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്ന് ഞെട്ടിപ്പിക്കുന്ന വാർത്ത പുതുവർഷത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.   പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തി. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. സ്വര്‍ണം പതിച്ച രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി സ്വര്‍ണം പതിച്ച ചെമ്പ് പാളിയിലും കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള സ്വര്‍ണം പതിച്ച പ്രഭാമണ്ഡല പാളികളിലും പതിച്ചിരുന്ന സ്വര്‍ണവും ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പപാളികളിലും തൂണുകളിലും പതിച്ചിരുന്ന സ്വര്‍ണവും വേര്‍തിരിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് മുന്നില്‍…

    Read More »
  • Breaking News

    വെള്ളാപ്പള്ളിക്ക് എം വി ഗോവിന്ദന്റെ പുതുവർഷ സമ്മാനം : നടേശനെ ഭംഗിയായി തള്ളി ഗോവിന്ദൻ : സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളത്: എൽഡിഎഫിലെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ സിപിഎമ്മും സിപിഐയുമാണെന്ന് വെള്ളാപ്പള്ളിയെ ഓർമ്മിപ്പിച്ച് ഗോവിന്ദൻ 

    കൊച്ചി: പുതുവർഷ ഉപഹാരമായി വെള്ളാപ്പള്ളി നടേശന് കിടിലൻ സമ്മാനം കൊടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളിയെ ഭംഗിയായി തള്ളി കൊണ്ടാണ് ഗോവിന്ദൻ പുതുവർഷത്തിൽ നിലപാടുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വെള്ളാപ്പള്ളിയെ സിപിഎം സംരക്ഷിക്കുന്നു എന്ന ആരോപണത്തിനാണ് കുറച്ചെങ്കിലും അറുതി വന്നിരിക്കുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എല്ലാ അർത്ഥത്തിലും തള്ളിക്കൊണ്ടാണ് ഗോവിന്ദൻ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ വെള്ളാപ്പള്ളി നടത്തിയ പല പരാമർശങ്ങളും എൽഡിഎഫിൽ തന്നെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഐ പരസ്യമായി തന്നെ വെള്ളാപ്പള്ളി – സിപിഎം സ്നേഹബന്ധത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനൊക്കെ ശേഷമാണ് വെള്ളാപ്പള്ളിയെ പരസ്യമായി ഗോവിന്ദൻ തള്ളി പറഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമായി തന്നെ നിരാകരിച്ചു . വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഎമ്മിനില്ലെന്ന് ഗോവിന്ദൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ…

    Read More »
  • Movie

    ‘രാജാസാബി’ലെ അനിതയായി റിദ്ദി കുമാർ! ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി ട്രെയിലർ 2.0 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയിലർ എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമയിൽ റിദ്ദി കുമാർ അവതരിപ്പിക്കുന്ന അനിത എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനുവരി 9നാണ് ‘രാജാസാബ്’ വേൾഡ് വൈഡ് റിലീസ്. ”ദി രാജാ സാബ്’ ഒരു പെർഫെക്റ്റ് എന്‍റർടെയ്നർ ആയിരിക്കുമെന്നും പ്രഭാസ് ഗാരു നമ്മുടെ എല്ലാവരുടേയും ഡാർലിങ് ആണെന്നും സംവിധായകൻ മാരുതി ഈ സിനിമയിൽ അദ്ദേഹം എങ്ങനെയാണെന്ന് കൃത്യമായി കാണിച്ചുതന്നിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പ്രീ റിലീസ് ഇവന്‍റിൽ റിദ്ദി കുമാർ പറഞ്ഞിരുന്നു. പ്രഭാസ് ഗാരുവിന്‍റെ എല്ലാ നല്ല ഗുണങ്ങളും നിങ്ങൾക്ക് ഈ സിനിമയിൽ കാണാൻ കഴിയും. ഈ സിനിമ കണ്ടുകഴിഞ്ഞാൽ, നിങ്ങൾ പ്രഭാസ് ഗാരുവിനെ കൂടുതൽ ഇഷ്ടപ്പെടുമെന്നും” അവർ കൂട്ടിച്ചേർത്തിരുന്നു. ഐതിഹ്യങ്ങളും മിത്തുകളും…

    Read More »
  • Movie

    തോക്കുകളുടെ കൂമ്പാരവുമായി ഒരു ന്യൂ ഇയർ ആശംസ! ‘കാട്ടാളൻ’ ന്യൂ ഇയർ സ്പെഷൽ പോസ്റ്റർ പുറത്തുവിട്ട് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഒപ്പം സിനിമയുടെ പുത്തൻ അപ്‍ഡേറ്റും

    ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ന്യൂ ഇയർ സ്പെഷൽ പോസ്റ്റർ പുറത്ത്. പല വലിപ്പത്തിലുള്ള തോക്കുകളുടെ കൂമ്പാരത്തിന് നടുവിലാണ് ‘ഹാപ്പി ന്യൂ ഇയർ’ എന്നെഴുതിക്കൊണ്ടുള്ള ആശംസ എത്തിയിരിക്കുന്നത്. ഒപ്പം സിനിമയുടെ പുത്തൻ അപ്ഡേറ്റും പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ ടീസർ ജനുവരി 16ന് പുറത്തിറങ്ങുമെന്നതാണ് ന്യൂ ഇയർ ആശംസയോടൊപ്പം അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ…

    Read More »
  • Breaking News

    സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയ്ക്ക് കുരുക്കാവുന്ന തരത്തിലേക്ക് അന്വേഷണം നീളുന്നു: ജയസൂര്യക്ക് ഒരു കോടി രൂപ കിട്ടി; പണം ഭാര്യയുടെ അക്കൗണ്ടിലേക്കും: ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ നീക്കം: സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും: ഇയാൾക്ക് സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും സൂചന

            സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയ്ക്ക് കുരുക്കാവുന്ന തരത്തിലേക്ക് അന്വേഷണം നീളു               കൊച്ചി: പുതുവർഷം നടൻ ജയസൂര്യയ്ക്ക് അത്ര സുഖകരമാവില്ലെന്ന് സൂചന നൽകിക്കൊണ്ട് ഇ ഡി അന്വേഷണം ശക്തമാക്കുന്നു.   സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.   കേസിൽ ജയസൂര്യ അടക്കമുള്ളവർക്ക് എളുപ്പത്തിൽ ഊരി പോകാൻ കഴിയാത്ത തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ വിവരം.       തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.   പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍‌ഡ് അംബാസിഡർക്കുള്ള പ്രതിഫലം…

    Read More »
  • Breaking News

    നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക വഴിത്തിരിവുകൾക്ക് സാധ്യത :മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും:വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

    കൊച്ചി:  നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക  നടപടികൾക്ക് സാധ്യത. കേസിന്റെ വിധി പോയ വർഷത്തിൽ വന്നെങ്കിലും പുതുവർഷത്തിൽ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തത വരുത്താനാണ് അതിജീവിതയുടെ നീക്കം. തന്നെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും. വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്തുതാ പരിശോധന. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണറിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണകോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യകസ്റ്റഡിയില്‍…

    Read More »
  • Breaking News

    എസ്എൻഡിപിയുടെ ആ കോളേജ് മലപ്പുറത്ത് ആണല്ലോ : വെള്ളാപ്പള്ളിയെ അതൊന്ന് അറിയിച്ചു കൊടുക്കണേ: നജീബ് കാന്തപുരം എംഎൽഎയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വൈറൽ : വെള്ളാപ്പള്ളിയുടെ മറുപടി ഉടൻ ഉണ്ടാകും 

      കോഴിക്കോട്: പെരിന്തൽമണ്ണ എസ്എൻഡിപി കോളേജ് മലപ്പുറത്താണ് സാർ… വെള്ളാപ്പള്ളിയെ അതൊന്ന് അറിയിക്കണേ..നജീബ് കാന്തപുരം എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാൽ വെള്ളാപ്പള്ളി നടേശന് ഹാലിളകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.   വെള്ളാപ്പള്ളിക്കുള്ള മറുപടിയാണ് നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ കൊടുത്തത്. മലബാറിലെ മൂന്ന് ജില്ലകളിൽ തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഡയലോഗിനുള്ള മറുപടിയായിരുന്നു ഇത്.   തന്റെ നിയോജക മണ്ഡലത്തിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജാണ് പെരിന്തൽമണ്ണ എസ്എൻഡിപി കോളേജെന്നും അത് മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് വെള്ളാപ്പള്ളിയെ അറിയിച്ച് കൊടുക്കണേയെന്നും നജീബ് കാന്തപുരം ഫേയ്സ്ബുക്കിൽ കുറിച്ചതിന് കയ്യടികൾ ഏറെ കിട്ടുന്നുണ്ട്.   2002 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്.   ഏതായാലും യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എൻഡിപിക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാമെന്നും നജീബ്…

    Read More »
  • Breaking News

    ‘ആരോപണം ഉന്നയിച്ചതല്ലാതെ കീറക്കടലാസ് പോലും ഹാജരാക്കാന്‍ വി.ഡി. സതീശനു കഴിഞ്ഞില്ല’; തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ വീണ്ടും വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രന്‍; കോടതിയില്‍ തെളിയിച്ചോളാം എന്ന സതീശന്റെ വാദം പാളുന്നോ?

    തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അവാസ്തവമാണെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. തന്നെ വ്യക്തിഹത്യ ചെയ്യാനായി ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളെ പരിഹസിച്ച കടകംപള്ളി, തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന വിവാദങ്ങളില്‍ കടകംപള്ളിയെ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്താല്‍ താന്‍ ആര്‍ക്കും വീട് വച്ചുനല്‍കിയിട്ടില്ലെന്ന് കടകംപള്ളി വ്യക്തമാക്കി. അത്തരത്തില്‍ ആര്‍ക്കെങ്കിലും വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസമാണ് കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയത്. വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ, അത് ശരിവെക്കുന്ന ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ മറുപടി നല്‍കാതെ മുങ്ങുകയാണു വി.ഡി.…

    Read More »
Back to top button
error: