Month: January 2026
-
NEWS
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ), ബെംഗളൂരുവിൽ നടന്ന ആചാരപരമായ മാറ്റ ചടങ്ങിൽ അതിന്റെ ഗവേണിംഗ് കൗൺസിലിനെയും നാഷണൽ എക്സിക്യൂട്ടീവിനെയും പുനഃസ്ഥാപിച്ചു
പിആർസിഐ ഡയറക്ടർ ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ പ്രൊഫഷണലുകൾക്കായുള്ള പ്രമുഖ സ്ഥാപനമായ പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ), ബെംഗളൂരുവിൽ നടന്ന ആചാരപരമായ മാറ്റ ചടങ്ങിൽ അതിന്റെ ഗവേണിംഗ് കൗൺസിലിനെയും നാഷണൽ എക്സിക്യൂട്ടീവിനെയും പുനഃസ്ഥാപിച്ചു. മുതിർന്ന വ്യവസായ പ്രൊഫഷണലുകളും മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ, എൻടിപിസി ലിമിറ്റഡ് (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) മുൻ ജനറൽ മാനേജർ കെ. രവീന്ദ്രനെ, ദേശീയ എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഏറ്റവും ഉയർന്ന സ്ഥാപനമായ പിആർസിഐയുടെ ഗവേണിംഗ് കൗൺസിലിലേക്ക് ഡയറക്ടറായി നിയമിച്ചു. ഗെവിൻ വാച്ച്സ്റ്റത്തിലെ സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവി ശ്രീമതി ചിൻമയ പ്രവീൺ, ബെംഗളൂരുവിലെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ടി.എസ്. ലത എന്നിവരാണ് ഗവേണിംഗ് കൗൺസിലിലെ പുതുതായി അംഗങ്ങൾ. പിആർസിഐ കൊച്ചി ചാപ്റ്ററിൽ നിന്നുള്ള യു.എസ്. കുട്ടി ദേശീയ എക്സിക്യൂട്ടീവിന്റെ സീനിയർ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നേടി. കെ.രവീന്ദ്രൻ മുമ്പ് കായംകുളം (ആലപ്പി ജില്ല) എൻടിപിസിയിൽ…
Read More » -
Movie
ശിവകാർത്തികേയൻ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ ക്ക് സെൻസർ ബോർഡ്, U/A സർട്ടിഫിക്കറ്റ് നൽകി. ചിത്രം നാളെ മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്.അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ശിവകാർത്തികേയനും രവിമോഹനും അധർവും ശ്രീലീലയും കൊച്ചിയിൽ കോളേജ് പ്രൊമോഷനും പ്രെസ്സ് മീറ്റ് പരിപാടികളിലും കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. പരാശക്തിയുടെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ കലാ സംവിധാനം: എസ്. അണ്ണാദുരൈ…
Read More » -
Breaking News
സർവ്വം തന്ത്രമോ : പോറ്റി വളർത്തിയവരും പോറ്റിയെ വളർത്തിയവരും അകത്തു പോകുന്നു : ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
തിരുവനന്തപുരം: പോറ്റിവളർത്തിയവരും പോറ്റിയെ വളർത്തിയവരും എല്ലാ അകത്തു പോകുന്നു. മുതല് കട്ടെടുക്കുന്നതും കട്ടെടുപ്പിന് കൂട്ടുനിൽക്കുന്നതും വഴിയൊരുക്കുന്നതും എല്ലാം മോഷണം തന്നെ. ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ ആകുമ്പോൾ പ്രതീക്ഷിച്ച ഒരു അറസ്റ്റ് ആയതുകൊണ്ട് തന്നെ കേരളം അധികം ഞെട്ടിയില്ല. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ…
Read More » -
Breaking News
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പരസ്യബോർഡുകളിലെല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ ആന ബോർഡിൽ മാത്രം മതിയോ എന്ന് പ്രസക്തമായ ചോദ്യം: നാട്ടാനക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ ആശങ്കയുമായി പൂരത്തിന്റെ നാട്ടിലുള്ളവർ
തൃശൂർ: തൃശൂരിലേക്ക് വിരുന്നെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് ഉയർത്തിയിരിക്കുന്ന പ്രചരണ ബോർഡുകളിൽ എല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ നിറഞ്ഞു നിൽപ്പുണ്ടെങ്കിലും നാട്ടാനക്ഷമം പരിഹരിക്കാൻ സർക്കാർ നടപടി എടുക്കാത്തതിൽ പൂരത്തിന്റെ നാട്ടിലുള്ളവർക്ക് ആശങ്കയേറെ. ഇതുമായി ബന്ധപ്പെട്ട് തൃശൂർ പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട് ഫേയ്സ്ബുക്കിൽ ഇട്ട ഒരു ഓർമ്മപ്പെടുത്തൽ കുറിപ്പ് ചർച്ചയായി കഴിഞ്ഞു. നാട്ടാനക്ഷാമം പരിഹരിക്കാൻ സർക്കാർ ഒരു ശ്രമവും നടത്താത്തതിൽ വിഷമം പ്രകടിപ്പിച്ചുകൊണ്ടാണ് ബൈജു സേവ് പൂരം എന്ന ഓർമ്മപ്പെടുത്തലോടെ പോസ്റ്റ് ഇട്ടിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ – പരിപാടി സർക്കാർ ആയിക്കോട്ടെ സ്വാകാര്യമായിക്കോട്ടെ അറിയിപ്പ് ഉള്ള ബോർഡിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മസ്റ്റാ…. എന്നാൽ ഈ ആന എഴുന്നള്ളിപ്പ് നിലനിൽക്കാൻ, ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് നാട്ടാന ക്ഷാമം പരിഹരിച്ചു സംരക്ഷിക്കാൻ സർക്കാരുകളോ മറ്റുള്ളവരോ ഒരു ശ്രമവും നടത്തുന്നില്ല എന്നത് ഏറെ ദുഃഖകരമായ യാഥാർഥ്യം ആണ്. ഈ നിലക്ക് മുന്നോട്ട് പോകുകയാണെങ്കിൽ കുറച്ചു കാലത്തിനു…
Read More » -
Breaking News
ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ: ആരാധകരെ ശാന്തരാകുവിൻ : ചിന്ന ദളപതി വരപ്പോറേൻ: ഒടുവിൽ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഹൈക്കോടതി ഉത്തരവ്
ചെന്നൈ : ഇത് താൻ സൂപ്പർ ക്ലൈമാക്സ്, ഇന്ത ക്ലൈമാക്സ്ക്ക് ശേഷം താൻ സിനിമ തുടങ്കപ്പോറേൻ… തമിഴ്നാട്ടിലും കേരളത്തിലും വിജയ് ആരാധകർ ആവേശത്തിമർപ്പിലാണ്. കാത്തിരിപ്പുകൾക്കൊടുവിൽ ജനനായകൻ റിലീസ് ഇല്ല എന്നറിഞ്ഞതിന്റെ സങ്കടത്തിലും വിഷമത്തിലും ഇരിക്കുന്നതിനിടെ തങ്ങളുടെ നായകന്റെ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടതോടെയാണ് വിജയ് ആരാധകർ ആവേശത്തിന്റെ കൊടുമുടി കയറിയത്. വൻകയ്യടികളോടെയും ആർപ്പുവിളികളോടെയും പുഷ്പവൃഷ്ടിയോടെയും ആണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ജനനായകന്റെ വരവ് വീണ്ടും ആരാധകർ ആഘോഷമാക്കുന്നത്. ഒന്നോ രണ്ടോ ദിവസം വൈകിയാലും തങ്ങളുടെ സൂപ്പർതാരത്തിന്റെ വരവ് ഒരു ഒന്നൊന്നര വരവായിരിക്കുമെന്ന് അവർ പറയുന്നു. നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കേഷൻ കേസിൽ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് സെൻസർ ബോർഡിന് നിർദേശം നൽകി. ഇത്തരം കേസുകൾ തെറ്റായ…
Read More » -
Breaking News
മുഖ്യമന്ത്രിയുടെ തള്ളലുകളെ തള്ളി താഴെയിട്ട് ദീപിക : ക്രൈസ്തവർ വെറും പോഴരല്ലെന്ന് ഓർമ്മപ്പെടുത്തി എഡിറ്റോറിയൽ : പിണറായിക്കെതിരെ പരിഹാസങ്ങളുടെ കൂരമ്പ്
കോട്ടയം : സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് ദീപിക ദിനപത്രം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ തള്ളലുകളെ അപ്പാടെ തള്ളി താഴെയിട്ടാണ് ദീപിക മുഖപ്രസംഗത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. ക്രൈസ്തവർ വെറും പോഴരല്ലെന്ന ഓർമ്മപ്പെടുത്തലും മുഖപ്രസംഗത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ പരിഹാസത്തിന്റെ കൂരമ്പുകൾ ഏയ്താണ് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക എതിരിടുന്നത്. കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതുമെന്ന് ദീപിക മുഖപ്രസംഗം ആരോപിച്ചു. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു…
Read More » -
Breaking News
കേരളത്തിൽ നിന്ന് 351 വിദ്യാർത്ഥികൾ റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അർഹരായി
കൊച്ചി , 08 .01 .2026 റിലയന്‍സ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകൾക്ക് കേരളത്തിൽ നിന്നുള്ള 351 വിദ്യാർത്ഥികൾ അർഹരായി. കഴിഞ്ഞ വർഷം 226 കുട്ടികളാണ് കേരളത്തിൽ നിന്ന് സ്‌കോളര്‍ഷിപ്പിന് അർഹരായത്. മൊത്തം 5,100 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. ഒരു വലിയ, ദീര്‍ഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പുകള്‍. 2022 ല്‍, ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനി, 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 33,471 സ്‌കോളര്‍ഷിപ്പുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. സ്‌കോളര്‍ഷിപ്പ് ലഭിച്ചവരില്‍ 83% പേര്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.
Read More » -
Movie
കാത്തിരിപ്പിനൊടുവിൽ ‘രാജാസാബ്’ ഇന്ന് തിയേറ്ററുകളിൽ
പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ നാളെ തിയേറ്ററുകളിൽ. ഒരു വേറിട്ട രീതിയിലുള്ള സിനിമയാണെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. സിനിമയുടെ കേരള വിതരണാവകാശം ഗോകുലം മൂവീസിനാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ആദ്യ ട്രെയിലർ സൂചന നൽകിയിരുന്നു. രണ്ടാമത്തെ ട്രെയിലർ സിനിമയുടെ കൂടുതൽ സർപ്രൈസുകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചാണ് ചിത്രമെത്തുന്നത്. സിനിമയുടെ ട്രെയിലറും ഗാനങ്ങളും…
Read More » -
Movie
ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ
സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ. ബിജു മേനോൻ്റേയും ജോജു ജോർജ്ജിൻ്റെയും വേറിട്ട അഭിനയ മുഹൂർത്തങ്ങളുമായാണ് ചിത്രം പുറത്തിറങ്ങുന്നതാണ് ടീസർ നൽകിയിട്ടുള്ള സൂചന. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ്…
Read More » -
Breaking News
ഡോ ടി വിനയകുമാർ പി ആർ സി ഐ ഗവേർണിംഗ് കൌൺസിൽ ചെയർമാൻ.
പബ്ലിക് റിലേഷൻസ് കൌൺസിൽ ഓഫ് ഇന്ത്യ ( PRCI ) ഗവേർണിങ് കൌൺസിൽ ചെയർമാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു. മുൻ ദേശീയ പ്രസിഡന്റായ വിനയകുമാർ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്. കൊച്ചിയിലെ ഗൈഡ് അഡ്വർട്ടിസിങ് & പി ആർ സ്ഥാപകനും സീനിയർ പാർട്ണറും, കോമ് വെർട്ടിക്ക ചെയർമാനും ആണ് കഴിഞ്ഞ 46 വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിനയകുമാർ. ഗവേർണിങ് കൗൺസിലിന്റെ പുതിയ ഡയറക്ടർമാരായി ചിന്മയി പ്രവീൺ, കെ. രവീന്ദ്രൻ, അരിജിത് മജുംദാർ, ഡോ ബി കെ രവി, രവി മഹാപത്ര ടി എസ് ലത, സി ജെ സിംഗ് എന്നിവരെ നിയമിച്ചു. എം ബി ജയറാം, ശ്രീനിവാസ് മൂർത്തി, ഗീത ശങ്കർ, എസ് നരേന്ദ്ര, ഡോ കെ ആർ വേണുഗോപാൽ എന്നിവർ ഡയറക്ടർമാരായി തുടരും. പ്രശാന്ത് വേണുഗോപാൽ ആണ് പുതിയ YCC ( യങ് കമ്മ്യൂണിക്കേറ്റർസ് ക്ലബ്ബ്) ചെയർമാൻ. പശുപതി ശർമ്മ നാഷണൽ എക്സിക്യൂട്ടീവിന്റെ സെക്രട്ടറി ജനറലും,…
Read More »