Month: November 2025

  • Breaking News

    ഒരാഴ്ച മുമ്പ് മോദിജിയില്‍ ആകൃഷ്ടനായി ബിജെപിയില്‍ അംഗത്വമെടുത്തു ; ഷാളിട്ട് സ്വാഗതം ചെയ്തത് ബിജെപി ജില്ലാ പ്രസിഡന്റ് ; എന്നാല്‍ പിറ്റേ ആഴ്ച മലക്കം മറിഞ്ഞു, മാപ്പുപറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

    പത്തനംതിട്ട: മോദിജിയുടെ വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായി ബിജെപിയിലേക്ക് പോകുവാണെന്ന് പറഞ്ഞ് നാടകീയത സൃഷ്ടിച്ച് കടന്നുപോയ കോണ്‍ഗ്രസ് നേതാവ് പിറ്റേ ആഴ്ച നിരുപാധികം മാപ്പു പറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അഖില്‍ ഓമനക്കുട്ടനാണ് രാഷ്ട്രീയ മലക്കംമറിച്ചില്‍ നടത്തിയത്. ചതിപ്രയോഗത്തിലൂടെ തന്നെ ബിജെപിക്കാരനാക്കി എന്നും താന്‍ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും രാജിവെച്ചിട്ടില്ലെന്നും അഖില്‍ പറഞ്ഞു. ചിലര്‍ ബിജെപിയുടെ ഷാള്‍ തന്റെ കഴുത്തില്‍ ഇട്ടശേഷം ഫോട്ടോ എടുത്തതാണെന്നും തമാശയായി മാത്രമേ താന്‍ ഇതിനെ അന്ന് കണ്ടുള്ളു എന്നുമാണ് അഖിലിന്റെ ഇപ്പോഴത്തെ നിലപാട്. നേരത്തേ പന്തളം കുന്നന്താനത്ത് വെച്ച് നടന്ന ബിജെപി യോഗത്തില്‍ അഖിലിനെ ബിജെപിക്കാര്‍ സ്വാഗതം ചെയ്യുന്നതും അഖില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുന്നതായി പ്രഖ്യാപിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ വേണ്ടിയാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ഇയാള്‍ അന്ന് പറഞ്ഞിരുന്ന ന്യായീകരണം. കഴിഞ്ഞ 19 ാം തീയതിയായിരുന്നു പന്തളത്ത്…

    Read More »
  • Breaking News

    അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞത് സിപിഎമ്മുകാരോ ബിജെപിക്കാരോ അല്ല; അത് പറയാന്‍ മുരളി ഒരാളേയുണ്ടായുള്ളു; പരാതി നല്‍കാതെ ശബ്ദരേഖ കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയതും മുരളി; പാര്‍ട്ടിക്ക് രാഹുലിനെതിരെ നടപടിയെടുക്കണമെങ്കിലും പരാതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയതും കരുണാകരപുത്രന്‍

    തൃശൂര്‍: ലൈംഗീക പീഡന ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നപ്പോള്‍ അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞതും ആവശ്യപ്പെട്ടതും സിപിഎമ്മോ ബിജെപിയോ ആയിരുന്നില്ല. എ്ല്ലാവരും രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിജീവിത പരാതികൊടുക്കട്ടെയെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളില്‍ അഗ്രഗണ്യനായിരുന്ന കോണ്‍ഗ്രസിലെ ലീഡര്‍ കെ.കരുണാകരന്റെ മകനുമായ കെ.മുരളീധരനായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മുരളി രാഹുല്‍ വിഷയത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നത് അതിജീവിത പരാതി കൊടുക്കട്ടെയെന്നു മാത്രമാണ്. പരാതിയില്ലാതെ ശബ്ദരേഖ കൊണ്ട് മാത്രം യാതൊരു കാര്യവുമില്ലെന്ന് മുരളി ഏറെക്കുറെ വ്യക്തമായി പറയുകയും ചെയ്തിരുന്നു. യുവതി പരാതി നല്‍കിയാല്‍ മാത്രമേ സര്‍ക്കാരിനും പോലീസിനും രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കാനാകൂവെന്നും മുരളി അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെതിരെ സര്‍ക്കാരോ പോലീസോ നടപടിക്കിറങ്ങിയാലേ കോണ്‍ഗ്രസിനും നടപടികളിലേക്ക് കടക്കാനാകൂവെന്നും മുരളി ചൂണ്ടിക്കാട്ടിയിരുന്നു. എന്തിനാണ് മുരളി ഇത്തരത്തില്‍ പ്രസ്താവനയിറക്കിയതെന്ന് കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ എതിര്‍ചോദ്യമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുരളി കടുത്ത നിലപാടു തന്നെയാണ് കൈക്കൊണ്ടിരുന്നത്. ശബ്ദരേഖ വിവാദം ഇപ്പോള്‍ ആളിക്കത്തിയപ്പോള്‍ മുരളി കൃത്യമായി രാഹുലിനെതിരെ ഉറച്ചുനിന്നു. കെ.സുധാകരനടക്കമുള്ളവര്‍ രാഹുലിനെ…

    Read More »
  • Breaking News

    നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ; നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി

    വടകര: നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി കൊടുത്ത സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള നിയമനടപടികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് രാഹുലിന്റെ ഉറ്റ സുഹൃത്തായ ഷാഫി പറഞ്ഞത്. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ നിയമപരമായി നടക്കട്ടെ എന്നു മാത്രമായിരുന്നു ഷാഫിയുടെ മറുപടി.

    Read More »
  • Breaking News

    പ്രായത്തേക്കാള്‍ പക്വത കാട്ടി 21 കാരി അജന്യ എസ് അജി, ഇടതുപക്ഷം കാത്തിരുന്നു സ്ഥാനാര്‍ത്ഥിയാക്കി ; ഒരുപക്ഷേ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ : 21 വയസ് തികഞ്ഞത് നവംബര്‍ 6 ന്

    മലയിന്‍കീഴ്: സംഘാടകശേഷിയ്ക്കും സാമൂഹ്യബന്ധത്തിനും പുറമേ കഴിവും കാഴ്ചയും വരെ പ്രധാനമായി കരുതുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിരുന്നു നെട്ടോട്ടം. പലയിടത്തും യുവസ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള പാര്‍ട്ടികളുടെ ശ്രമം എത്തിനിന്നത് യൗവ്വനാരംഭത്തില്‍ എത്തി നില്‍ക്കുന്നവരില്‍. ഇവരുടെ പട്ടികയില്‍ ഏറ്റവും ബേബിയായി കരുതുന്നത് മലയിന്‍കീഴ് പഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ത്ഥി അജന്യ എസ് അജി. തച്ചോട്ടുകാവ് ഒന്നാം വാര്‍ഡില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അജന്യയ്ക്ക് 21 തികയാന്‍ കാത്തു നില്‍ക്കുകയായിരുന്നു ഇടതു മുന്നണി. മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതിന് നാലു ദിവസം മുമ്പാണ് 21 ാം പിറന്നാള്‍ ആഘോഷിച്ചത്. 2004 നവംബര്‍ 6 നായിരുന്നു അജന്യ എസ് അജിയുടെ ജനനം. മലയിന്‍കീഴ് മാധവ കവി സ്മാരക ഗവണ്‍മെന്റ് ആര്‍ട്സ്് ആന്റ് സയന്‍സ് കോജേിലെ ഗണിത വിദ്യാര്‍ത്ഥിനിയാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള കുടുംബത്തില്‍ നിന്നും വരുന്ന അജന്യ എസ്എഫ്ഐ യിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ മികവാണ് അജന്യയ്ക്ക് സീറ്റ്…

    Read More »
  • Breaking News

    ഉച്ചയ്ക്ക് യുവതി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടവും മുങ്ങി ; പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍ ; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന നേതാവ് ഉച്ചയ്ക്ക് ശേഷം

    പാലക്കാട് : ഇരയായ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മുങ്ങി. ഇന്ന് ഉച്ചവരെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പരിപാടികളില്‍ ഉണ്ടായിരുന്ന രാഹുലിന്റെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ഉച്ചവരെ ഉണ്ടായിരുന്ന എംഎല്‍എ അതിന് ശേഷമാണ് കാണാതായത്. ഉച്ചയോടെയാണ് സെക്രട്ടേറിയേറ്റില്‍ നേരിട്ടെത്തി യുവതി പരാതി നല്‍കിയത്. വൈകുന്നേരം പ്രചാരണത്തിന്റെ ഭാഗമായി എത്തുമെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ രാഹുല്‍ എ്ത്തിയിരുന്നില്ല. അതേസമയം യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എംഎല്‍എ രംഗത്തെത്തുകയും ചെയ്തു. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. ഏറെ നാളത്തെ ആരോപണങ്ങള്‍ക്കിടെ ഇന്നാണ് വാട്ട്‌സപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന്…

    Read More »
  • Breaking News

    കൈമലര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍; എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നത് തുടര്‍നടപടികള്‍ നോക്കി തീരുമാനിക്കും ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വവും ഇല്ല

    തിരവനന്തപുരം: രാഹുല്‍മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ കെപിസിസിക്ക് അന്നും ഇന്നും ഒരേ സ്റ്റാന്‍ഡ് ആണെന്നും യുവതി നല്‍കിയ പരാതിക്കനുസരിച്ച് ഇനി സര്‍ക്കാരിന് നിലപാട് എടുക്കാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നത് തുടര്‍നടപടികള്‍ നോക്കി പാര്‍ട്ടി തീരുമാനം എടുക്കുമെന്നും പറഞ്ഞു. പുറത്താക്കിയ അന്നുമുതല്‍ രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വവും ഇല്ല. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ആള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കണമെങ്കില്‍ തുടര്‍നടപടികള്‍ നോക്കി ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് എടുക്കുമ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ാഹുല്‍ കോണ്‍ഗ്രസിന് പുറത്താണ്. പാര്‍ട്ടിയില്‍ ഇതുവരെ ഒരു ആശയക്കുഴപ്പവുമില്ലെന്നും സാഹചര്യം അനുസരിച്ച് പ്രതികരിക്കുമെന്നും പറഞ്ഞു. നേരത്തേ ഇരയായ യുവതി രാഹുല്‍മാങ്കൂട്ടത്തിലിനെതിരേ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുമായാണ് യുവതി എത്തിയത്. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം…

    Read More »
  • Breaking News

    നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും ; കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുളളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും ; സത്യം ജയിക്കുമെന്ന് രാഹുലിന്റെ പോസ്റ്റ്

    പാലക്കാട്: കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുളളിടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. നേതാവിനെതിരേ ഇരയായ യുവതി നേരിട്ട് സെക്രട്ടേറിയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചെന്ന് നല്‍കിയ പരാതിക്ക് പിന്നാലെയാണ് പ്രതികരണം. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത്. സത്യം ജയിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം രാഹുല്‍ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങുന്ന രാഹുലിന്റെ സാന്നിദ്ധ്യം പ്രതിപക്ഷ പാര്‍ട്ടികളും വലിയ…

    Read More »
  • Breaking News

    രാഹുല്‍ മാങ്കൂട്ടത്തിന്റെ ‘ഹൂ കേയേഴ്‌സിന്’ ഇരയായ യുവതിയുടെ മറുപടി ; സെക്രട്ടേറിയേറ്റില്‍ എത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കി ; ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് പരാതി

    പാലക്കാട്: ലൈംഗികാരോപണത്തില്‍ ‘ഹൂ കേയേഴ്‌സ്’ എന്ന് ചോദിച്ച് ലഘൂകരിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെ യുവജന നേതാവ് രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. യുവതി സെക്രട്ടേറിയേറ്റില്‍ നേരിട്ടെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതി നല്‍കാനെത്തിയ യുവതി സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍കണ്ടാണ് യുവതി പരാതി നല്‍കിയത്. നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ?. ‘ഹൂ കെയേഴ്സ്’ എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം…

    Read More »
  • Breaking News

    അടിസ്ഥാന നിയമം പോലും അറിയാത്തവരാണ് നാടുഭരിക്കാനിറങ്ങിയിരിക്കുന്നത് ; വിരമിച്ചു കഴിഞ്ഞാല്‍ പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ക്കരുതെന്ന അറിയില്ല ; ബിജെപി സ്ഥാനാര്‍ത്ഥി ശ്രലേഖയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

    പാലക്കാട്: വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ആക്ഷേപം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കിയതോടെ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളതോടെ ബാക്കിയായത് ബിജെപിയുടെ നാണക്കേടാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിരമിച്ചു കഴിഞ്ഞാല്‍ പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ക്കരുതെന്ന അടിസ്ഥാന നിയമം പോലും അറിയാത്ത നിയമപാലകയാണ് ഇവരെന്നും അവരാണ് നാട് ഭരിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കറുത്ത മഷി: ഐപിഎസ് മാഞ്ഞു, ബാക്കിയായത് ബിജെപിയുടെ നാണക്കേട്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീലേഖയുടെ പോസ്റ്ററുകള്‍ക്ക് സംഭവിച്ചത് വെറുമൊരു അക്ഷരത്തെറ്റല്ല, ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ്. സംഭവം ലളിതം, നാണക്കേട് വലുത്. ഒരു മുന്‍ ഡിജിപി, അവരുടെ പ്രൊമോഷന് വേണ്ടി നിയമം ലംഘിച്ച് ‘കജട’ എന്ന സര്‍വ്വീസ് പദവി പോസ്റ്ററില്‍ അച്ചടിക്കുന്നു. രാജ്യത്തെ നിയമങ്ങളെക്കുറിച്ചും, തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ചും…

    Read More »
  • Breaking News

    ചിത്രലേഖയുടെ ആത്മാവ് പൊറുക്കില്ല കോണ്‍ഗ്രസുകാരേ; കൂടെ നടന്നിട്ടൊടുവില്‍ കുടിയിറക്കുകയാണോ ആ കുടുംബത്തെ; സഹായിച്ചില്ലേലും ചതിക്കാതിരുന്നൂടേ;

      കണ്ണൂര്‍: ചിത്രലേഖ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇടനെഞ്ചു പൊട്ടി കരയുമായിരുന്നോ – ഇല്ല, ഇരട്ടച്ചങ്കന്‍മാരൊരുപാടുള്ള സിപിഎമ്മിനോട് പോരാടുമ്പോള്‍ പതറിയിട്ടില്ല ചിത്രലേഖ, പിന്നെയാണ് കോണ്‍ഗ്രസുകാര്‍ കൂടെ നടന്ന ചതിച്ചുവെന്നറിയുമ്പോള്‍… പക്ഷേ പോരാടാനോ കണ്ണീര്‍വാര്‍ക്കാനോ ചിത്രലേഖ ഇന്നില്ല. ഓര്‍മയുണ്ടോ ചിത്രലേഖയെ, മറക്കാനിടയില്ല, അഥവാ മറന്നുപോയവരെ ഒന്നോര്‍മിപ്പിക്കട്ടെ, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാരെ. തൊഴില്‍ ചെയ്തു ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. സ്വന്തം നാടായ പയ്യന്നൂര്‍ എടാട്ടുനിന്നു പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും അവിടത്തെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം അവര്‍ക്ക് ഓടിപ്പോകേണ്ടി വന്നു. പിന്നീടങ്ങോട്ട് അതിജീവനത്തിനും നിലനില്‍പിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു ചിത്രലേഖയുടെ ജീവിതം. അതിനിടെ ജീവിതം തകര്‍ത്ത രോഗത്തോടും മല്ലിട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചിത്രലേഖയ്ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കിയത് കോണ്‍ഗ്രസുകാര്‍ മറന്നുപോകല്ലേ… അന്ന് അനുവദിച്ച ്സ്ഥലവും പണവും റദ്ദാക്കി പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയെന്ന തങ്ങളുടെ കടമ നിര്‍വഹിച്ചു. പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം…

    Read More »
Back to top button
error: