Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics
നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ; നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി

വടകര: നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഷാഫി പറമ്പില്‍ എംപി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി കൊടുത്ത സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള നിയമനടപടികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് രാഹുലിന്റെ ഉറ്റ സുഹൃത്തായ ഷാഫി പറഞ്ഞത്.
കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ നിയമപരമായി നടക്കട്ടെ എന്നു മാത്രമായിരുന്നു ഷാഫിയുടെ മറുപടി.






