Month: November 2025
-
Movie
ജിതിൻ കെ.സുരേഷിന്റെ സംവിധാനത്തിൽ ‘ധീരം’; ഡിസംബർ 5 ന് തീയറ്ററുകളിൽ
ജിതിൻ കെ.സുരേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം’ധീരം’ ഡിസംബർ 5 ന് തീയറ്ററുകളിലേക്കെത്തുന്നു. റെമോ എൻ്റെർ ടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ് എം.എസ്, ഹാരിസ് അമ്പഴത്തിങ്കൽ തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാണം. ഡ്രീം ബിഗ് ഫിലിംസ് ചിത്രം ഡിസംബർ അഞ്ചിന് തീയറ്ററുകളിലേക്കെത്തിക്കുന്നു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രമായഏ എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുഅവതരിപ്പിക്കുന്നത്. ദിവ്യാപിള്ള , നിഷാന്ത് സാഗർ, അജുവർഗീസ്, രൺജി പണിക്കർ, സൂര്യ(പണി ഫെയിം)റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളായെത്തുന്നു. https://newsthen.com/2025/11/27/275771.html ദീപു എസ്. നായരും, സന്ധീപ് നാരായണനും ചേർന്നാണ് ചിത്രത്തതിന്റെ തിരക്കഥ ഓർക്കിയിരിക്കുന്നത്. ബി കെ ഹരി നാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ഛായാഗ്രഹണം – സൗഗന്ധ് എസ്.യു, എഡിറ്റിംഗ് -നഗൂരാൻ രാമചന്ദ്രൻ ‘കലാസംവിധാനം- സാബുമോഹൻ. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ,…
Read More » -
Movie
പൊങ്കാല ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു
ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു.ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ്നിർമ്മിക്കുന്നത്. കോ – പ്രൊഡ്യൂസർ – റോണാ തോമസ്, ലൈൻ പ്രൊഡ്യൂസർ- പ്രജിതാ രവീന്ദ്രൻ, ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ടു പ്രബല ഗ്രൂപ്പുകളുടെ കിടമത്സരത്തിൻ്റെ കഥയാണ് തികഞ്ഞ ആക്‌ഷൻ ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.ഇതിലൂടെ സമകാലീന സമൂഹത്തിൻ്റെ ഒരു നേർരേഖ തന്നെ കാട്ടിത്തരുന്നു. കായികബലവും, മന:ശക്തിയും ഇഴചേർന്നവരാണ് കടലിൻ്റെ മക്കൾ അവരുടെ അദ്ധ്വാനത്തിൻ്റെ അടിത്തറയെന്നത് ഹാർബറുകളാണ്. ഈ ഹാർബറുകൾ നിയന്ത്രിക്കുന്ന സംഘങ്ങൾ ഏറെ. അവർക്കിടയിൽ പുതിയൊരു കഥാപാത്രം കൂടി എത്തുന്നതോടെ ഹാർബർ സംഘർഷഭരിത മാകുന്നു.ശ്രീനാഥ് ഭാസിയാണ് ഹാർബറിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങൾക്കെ തിരേ അവതരിക്കുന്ന പുതിയ കഥാപാത്രം.ശ്രീനാഥ് ഭാസി ഇതുവരേയും അവതരിപ്പിക്കാത്ത ഗൗരവമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.തികഞ്ഞ ആക് ഷൻ ഹീറോ ആയി എത്തുന്ന…
Read More » -
Movie
സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം”; ‘രംഗപൂജ’ ഗാനം പുറത്ത്, ചിത്രം ഡിസംബർ 12 ന്
സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ “രംഗപൂജ” ഗാനം പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. എ വി.പ്രഫുൽചന്ദ്ര സംഗീതമൊരുക്കിയ ഗാനത്തിന് വരികൾ രചിച്ചത് ഗുരു താക്കൂർ. അജയ് ഗോഗവാലെ മറാത്തിയിൽ ആലപിച്ച ഈ ഗാനത്തിന്, വിവേക് നായിക്, സന്തോഷ് ബോട്ടെ, മങ്കേഷ് ഷിർക്കെ, ശിശിർ സപ്ലെ, ജനാർദൻ ധത്രക്, ഉമേഷ് ജോഷി എന്നിവരാണ് പിന്നണിയിൽ ശബ്ദം നൽകിയിരിക്കുന്നത്. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ്…
Read More » -
Movie
ഗോകുൽ സുരേഷ് നായകനാകുന്ന ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളിലെ പ്രൊമോ സോങ് റിലീസായി
ഗോകുല്‍ സുരേഷ്, ലാൽ,ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളിലെ പ്രൊമോ സോങ് “ഒരു കൂട്ടം” റിലീസായി. ഡിസംബർ 5 ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗോകുൽ സുരേഷ്, ലാൽ, ഗണപതി, മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണൻ , മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജാണ് (അഡീഷണൽ ഗാനം :അരുൾ ദേവ്) എന്നിവര്‍ സംഗീതസംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റേതായി റിലീസ് ചെയ്ത ടീസറിനു കിട്ടിയ ഗംഭീര പ്രതികരണങ്ങൾക്ക് ശേഷം അമ്പലമുക്കിലെ വിശേഷങ്ങളിലെ പ്രൊമോ സോങ് പ്രേക്ഷകരിലേക്കെത്തിയത്. അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍…
Read More » -
Breaking News
ഇതൊരു കോമഡി സിനിമയല്ല സീരിയസ് കഥയാണ്; തമാശകളില്ലാതെ ഹരീഷ് കണാരന്‍; കഷ്ടപ്പെട്ടുണ്ടാക്കിയ പണം വിട്ടുകൊടുത്ത് നഷ്ടപ്പെടുത്തില്ലെന്ന് ശപഥമെടുത്ത് ഹരീഷ്; പ്രൊഡക്ഷന്‍ എക്‌സക്യൂട്ടീവും നിര്‍മാതാവുമായ ബാദുഷക്കെതിരെ രൂക്ഷ വിമര്‍ശനം
കൊച്ചി: പ്രൊഡക്ഷന്‍ എക്‌സക്യൂട്ടീവും നിര്‍മാതാവുമായ ബാദുഷക്കെതിരെ ഗുരുതര ആരോപണങ്ങളും പരാതിയുമായി നടന്‍ ഹരീഷ് കണാരന്‍. തന്റെ കയ്യില്‍ നിന്നും ബാദുഷ 20 ലക്ഷത്തിലല്‍ പരം രൂപ വാങ്ങിയത് തിരിച്ചു തരുന്നില്ലെന്നും തന്റെ അവസരങ്ങള്‍ പലതും ബാദുഷ നഷ്ടമാക്കിയെന്നും തനിക്ക് കിട്ടേണ്ട പല പ്രധാന സിനിമകളിലെ റോളുകളും ബാദുഷ ഇല്ലാതാക്കിയെന്നുമെല്ലാം ആരോപിച്ച് ഹരീഷ് കണാരന്‍ പരസ്യമായി രംഗത്തെത്തി. മലയാള സിനിമയില്‍ ഹാസ്യനടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന ഹരീഷ് കണാരന് ഇപ്പോള്‍ സിനിമകളൊന്നുമില്ലാത്ത അവസ്ഥയാണ്. സോഷ്യല്‍മീഡിയയില്‍ ഹരീഷ് കണാരനെവിടെ എന്ന ചോദ്യവും ചര്‍ച്ചയും അടുത്തിടെ വൈറലായിരുന്നു. ഇതിനിടെയാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ഹരീഷ് കണാരന്‍ തുറന്നുപറയുന്നത്. രണ്ടു വര്‍ഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ലെന്നും എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷ് കണാരന്റെ ഒട്ടും തമാശ കലരാത്ത ആ വേദനിപ്പിക്കുന്ന വാക്കുകള്‍ ഇങ്ങനെ: അഞ്ചു വര്‍ഷത്തോളം എന്റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി…
Read More » -
Breaking News
പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പണിയാണുണ്ണി വിമതസ്വതന്ത്രമല്ലോ സുഖപ്രദം; തൃശൂര്‍ കോര്‍പറേഷനില്‍ വിമത-സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷകളും സ്വപ്‌നങ്ങളുമേറെ; പണ്ടൊരു വിമതന്‍ ജയിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാനങ്ങള്‍ വലുതായിരുന്നല്ലോ എന്ന് വിമതസ്വതന്ത്രര്‍; എം.കെ.വര്‍ഗീസാണ് മാതൃക
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെന്നല്ല ഏതു തെരഞ്ഞെടുപ്പിലും വിമതന്‍മാരും സ്വതന്ത്രന്‍മാരും സ്ഥാനാര്‍ത്ഥികളായെത്തി കുറച്ചൊക്കെ വോട്ടുപിടിച്ചും ചിലരൊക്കെ അട്ടിമറി ജയം നേടിയും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ കുറയ്ക്കാറുണ്ട്. എന്നാല്‍ തൃശൂരില്‍ കഴിഞ്ഞ തേേദ്ദശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചപ്പോള്‍ വിമതനായി നിന്ന് ജയിച്ചെത്തിയ എം.കെ.വര്‍ഗീസ് പി്ന്നീട് തൃശൂര്‍ കോര്‍പറേഷന്‍ മേയറായി അഞ്ചുകൊല്ലം ഭരിക്കുന്ന കാഴ്ച വിമതന്‍മാരത്ര ചെറിയ സ്ഥാനാര്‍ത്ഥികളല്ല എന്ന് തെൡയിക്കുന്നതായി. ഒരു വിമതന്‍ വിചാരിച്ചാല്‍ ഭരണം കൈപ്പിടിയിലൊതുക്കാമെന്ന് എം.കെ.വര്‍ഗീസ് കാണിച്ചുകൊടുത്തു. തന്നെ മാത്രം ആശ്രയിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനം നിലകൊള്ളുമ്പോള്‍ തനിക്കെത്ര പവര്‍ എല്ലാ അര്‍ത്ഥത്തിലുമുണ്ടെന്ന് കാണിച്ചുകൊടുക്കാനും തൃശൂര്‍ മേയറായി അഞ്ചാണ്ട് ആര്‍മാദിച്ച വര്‍ഗീസിനായി. തനിക്കു ശരിയെന്ന് തോന്നുന്നത് പരമാവധി നടപ്പാക്കി വര്‍ഗീസ് തന്നെ കൂടെ ചേര്‍ത്ത ഇടതുപക്ഷത്തിലെ ഘടകകക്ഷികളെപ്പോലും ഒരു ഘട്ടത്തില്‍ വെറുപ്പിച്ചിട്ടും മുന്നണിയിലെ വല്യേട്ടന്‍ എ്ല്ലാം സഹിക്കുന്ന കാഴ്ചയാണ് കണ്ടത്. എ്ന്തായാലും അഞ്ചുകൊല്ലം എല്‍ഡിഎഫിന് തൃശൂര്‍ കോര്‍പറേഷന്‍ ഭരിക്കാന്‍ എം.കെ.വര്‍ഗീസിന്റെ സഹായം വേണ്ടിവന്നു. ഇക്കുറി വര്‍ഗീസ് മത്സരരംഗത്തില്ല. പക്ഷേ…
Read More » -
Breaking News
ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ല; അഭ്യൂഹങ്ങള്‍ക്കു വിരാമം; സഹോദരിക്ക് സന്ദര്‍ശന അനുമതി; പ്രതിഷേധം അവസാനിപ്പിക്കാന്‍ നിര്‍ദേശം; പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും സഹോദരിമാര്‍
ഇസ്ലാമാബാദ്: മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ജയിലിൽ കഴിയുന്ന ഇമ്രാനെ കാണാന്‍ സഹോദരിക്ക് അനുമതി. ഇതേതുടര്‍ന്ന് അഡിയാല ജയിലിനടുത്തുള്ള ഗൊരഖ്പൂർ ചെക്ക്‌പോസ്റ്റിൽ ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് വൈകിട്ടും അടുത്ത ചൊവ്വാഴ്ചയും ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മറ്റ് പിടിഐ അനുയായികളോടും ജയിലിന് പുറത്ത് നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇമ്രാനെ കാണണമെന്ന് ആവശ്യപ്പെട്ട സഹോദരിമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെയാണ് അദ്ദേഹം ജയിലില്‍ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾ ഉയർന്നത്. ഈ ആഴ്ച റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പ്രവർത്തകർക്കൊപ്പമാണ് ഇമ്രാനെ കാണാൻ സഹോദരിമാരായ നൊരീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ എത്തിയത്. എന്നാൽ ജയിലിൽ സന്ദർശനം അനുവദിക്കാതെ പ്രവർത്തകരെയും സഹോദരിമാരെയും പൊലീസ് അക്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.…
Read More » -
Breaking News
ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’
പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അര്‍ച്ചന ഭര്‍തൃവീട്ടില്‍ കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അര്‍ച്ചന. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു. ഏഴു മാസം മുന്‍പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛന്‍ ഹരിദാസ് പറഞ്ഞു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു. മകളെ ഒരിക്കല്‍ അളഗപ്പനഗര്‍ പോളിടെക്‌നിക്കിനു മുമ്പില്‍വച്ച് അടിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ അര്‍ച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാന്‍ വരണ്ടെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അര്‍ച്ചനയുടെ സഹോദരി അനു പറഞ്ഞു. അര്‍ച്ചനയുടെ…
Read More » -
Breaking News
മാപ്രാണത്തെ കല്ലേറിനു പിന്നിലാര്; മാപ്രാണത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥയുടെ വീടിനു നേരെ കല്ലെറിഞ്ഞവരെ തേടി പോലീസ്; സിസി ടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കുന്നു
തൃശൂര്‍ മാപ്രാണത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പാണപറമ്പില്‍ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വിമി തിരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയിരുന്നു. ഭര്‍ത്താവ് ബിജേഷ് വിദേശത്താണ്. പ്രായമായ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കല്ലേറിനെ തുടര്‍ന്ന് അമ്മയും മക്കളും ഭയന്ന് ഉടന്‍ തന്നെ വിമിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ വിവരം അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
Read More » -
Breaking News
അവനൊരുത്തന്‍ കാരണം ബുദ്ധിമുട്ടിലായത് നിരവധി പേര്‍; അമേരിക്കയിലേക്ക് കുടിയേറാന്‍ അപേക്ഷ നല്‍കിയവര്‍ പെട്ടു; അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ച് അമേരിക്ക; കടുത്ത നിലപാടിനു കാരണം അഫ്ഗാന്‍ പൗരന്റെ വെടിവെപ്പ്
വാഷിംഗ്ടണ്‍ ; എങ്ങിനെയെങ്കിലും അഫ്ഗാന്‍മണ്ണില്‍ നിന്നും യുഎസിലേക്ക് ചേക്കേറണമെന്ന മോഹവുമായി കുടിയേറ്റ അപേക്ഷനല്‍കി കാത്തിരിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളുടെ ഇടനെഞ്ചിലെ പ്രതീക്ഷകളിലേക്കാണ് അയാള്‍ നിറയൊഴിച്ചത്. വാഷിങ്ടണ്‍ ഡിസിയില്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ അഫ്ഗാന്‍ പൗരന്‍ നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്ന് അഫ്ഗാനില്‍ നിന്നുള്ള എല്ലാ കുടിയേറ്റ അപേക്ഷകളും പരിഗണിക്കുന്നത് യുഎസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 2021-ല്‍ കുടിയേറിയ അഫ്ഗാന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഇടിത്തീ പോലെയാണ് അമേരിക്കയുടെ ഈ തീരുമാനം അഫ്ഗാനില്‍ നിന്നും കുടിയേറാന്‍ അപേക്ഷ നല്‍കിയിരിക്കുന്നവര്‍ കേട്ടത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസ് എടുത്തിരിക്കുന്ന ഈ തീരുമാനപ്രകാരം അനിശ്ചിതകാലത്തേക്ക് അപേക്ഷകളില്‍ ഇനി നടപടിയെടുക്കില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര സുരക്ഷയും അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയുടെ രാജ്യം പ്രാധാന്യം നല്‍കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്‍ ഭരണമേറ്റെടുത്ത ശേഷം അഫ്ഗാനില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ഭീകരാക്രമണമെന്ന് പറഞ്ഞു. വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ അംഗങ്ങളാണ്…
Read More »