അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞത് സിപിഎമ്മുകാരോ ബിജെപിക്കാരോ അല്ല; അത് പറയാന്‍ മുരളി ഒരാളേയുണ്ടായുള്ളു; പരാതി നല്‍കാതെ ശബ്ദരേഖ കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയതും മുരളി; പാര്‍ട്ടിക്ക് രാഹുലിനെതിരെ നടപടിയെടുക്കണമെങ്കിലും പരാതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയതും കരുണാകരപുത്രന്‍

തൃശൂര്‍: ലൈംഗീക പീഡന ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നപ്പോള്‍ അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞതും ആവശ്യപ്പെട്ടതും സിപിഎമ്മോ ബിജെപിയോ ആയിരുന്നില്ല. എ്ല്ലാവരും രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിജീവിത പരാതികൊടുക്കട്ടെയെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളില്‍ അഗ്രഗണ്യനായിരുന്ന കോണ്‍ഗ്രസിലെ ലീഡര്‍ കെ.കരുണാകരന്റെ മകനുമായ കെ.മുരളീധരനായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി മുരളി രാഹുല്‍ വിഷയത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നത് അതിജീവിത പരാതി കൊടുക്കട്ടെയെന്നു മാത്രമാണ്.
പരാതിയില്ലാതെ ശബ്ദരേഖ കൊണ്ട് മാത്രം യാതൊരു കാര്യവുമില്ലെന്ന് മുരളി ഏറെക്കുറെ വ്യക്തമായി പറയുകയും ചെയ്തിരുന്നു.
യുവതി പരാതി നല്‍കിയാല്‍ മാത്രമേ സര്‍ക്കാരിനും പോലീസിനും രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കാനാകൂവെന്നും മുരളി അഭിപ്രായപ്പെട്ടിരുന്നു.
രാഹുലിനെതിരെ സര്‍ക്കാരോ പോലീസോ നടപടിക്കിറങ്ങിയാലേ കോണ്‍ഗ്രസിനും നടപടികളിലേക്ക് കടക്കാനാകൂവെന്നും മുരളി ചൂണ്ടിക്കാട്ടിയിരുന്നു.
എന്തിനാണ് മുരളി ഇത്തരത്തില്‍ പ്രസ്താവനയിറക്കിയതെന്ന് കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ എതിര്‍ചോദ്യമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുരളി കടുത്ത നിലപാടു തന്നെയാണ് കൈക്കൊണ്ടിരുന്നത്. ശബ്ദരേഖ വിവാദം ഇപ്പോള്‍ ആളിക്കത്തിയപ്പോള്‍ മുരളി കൃത്യമായി രാഹുലിനെതിരെ ഉറച്ചുനിന്നു. കെ.സുധാകരനടക്കമുള്ളവര്‍ രാഹുലിനെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയപ്പോഴും പതറാതെ മുരളി തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
വെറും ആരോപണമുന്നയിക്കുന്നതില്‍ നിന്ന് ലൂപ് ഹോളുകള്‍ ഇല്ലാതെ അതിജീവിതയ്ക്ക് പരാതി നല്‍കാന്‍ ധൈര്യം നല്‍കിയതില്‍ മുരളിയുടെ വാക്കുകളും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല.






