Breaking NewsLead NewsSports

ടീമിലെ വമ്പനടിക്കാരെയെല്ലാം ജോഷ് ഹേസില്‍വുഡ് വീഴ്ത്തി ; സജ്ഞുവും സൂര്യകുമാറും തിലക് വര്‍മ്മയും രണ്ടക്കത്തില്‍ പോലും എത്തിയില്ല ; ആദ്യ ടി20 ഇന്ത്യയെ ഓസീസ് നാലു വിക്കറ്റിന് തോല്‍പ്പിച്ചു

സിഡ്‌നി: ഏകദിനത്തിന് പിന്നാലെ ടി20 പരമ്പരയിലും ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. രണ്ടാം ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ നാലു വിക്കറ്റിന് കീഴടക്കി. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് താളം കണ്ടെത്താന്‍ പാടുപെട്ട് കുറഞ്ഞ സ്‌കോറിന് പുറത്തായതാണ് ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമായത്.

ജോഷ് ഹേസില്‍വുഡിന്റെ ബൗളിംഗും നായകന്‍ മിച്ചല്‍മാഷിന്റെ ബാറ്റിംഗുമായിരുന്നു ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 125 റണ്‍സിന് ഓള്‍ഔട്ടാക്കിയ ശേഷം ഓസ്ട്രേലിയ 40 പന്തുകള്‍ ശേഷിക്കെ ലക്ഷ്യം പൂര്‍ത്തിയാക്കി. ജോഷ് ഹേസില്‍വുഡിന്റെ മികച്ച ബൗളിങ്ങിന് ശേഷം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 26 പന്തില്‍ 46 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ചു.

Signature-ad

ഇന്ത്യന്‍ ഇന്നിങ്സിലെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട സീനിയര്‍ പേസര്‍ ജോഷ് ഹേസില്‍വുഡാണ് ഓസ്ട്രേലിയയുടെ മികച്ച ബൗളര്‍. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. മിച്ചല്‍മാഷ് നാലു സിക്‌സറുകളാണ് പറത്തിയത്.

നേരത്തെ, ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയും ഹര്‍ഷിത് റാണയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. 37 പന്തില്‍ നിന്ന് 68 റണ്‍സ് നേടി അഭിഷേക്ശര്‍മ്മ ഇന്ത്യയെ 125 റണ്‍സിലെത്തിച്ചു. എട്ടാം ഓവറില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നതിന് ശേഷം, ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണയുടെ ബാറ്റിംഗും തുണച്ചു. 33 പന്തില്‍ 35 റണ്‍സെടുത്ത് അഭിഷേകിനൊപ്പം ആറാം വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

പേരുകേട്ട ഇന്ത്യന്‍ബാറ്റിംഗ് അപ്പാടെ പാളി. അവസരം മലയാളിതാരം സഞ്ജു സാംസണ്‍ ഇത്തവണയും ഉപയോഗിച്ചില്ല. രണ്ടു റണ്‍സില്‍ പുറത്താകേണ്ടി വന്നു. നായകന്‍ സൂര്യകുമാര്‍ ഒരു റണ്‍സിനും തിലക് വര്‍മ്മ പൂജ്യത്തിനും പുറത്തായി. ഓപ്പണറും ഏകദിന നായകനുമായ ഗില്‍ അഞ്ചു റണ്‍സിന് പുറത്തായി. അക്‌സര്‍ പട്ടേല്‍ ഏഴു റണ്‍സിനും ശിവംദുബേ നാലിനും പുറത്തായി.

ഇന്ത്യയുടെ വമ്പനടിക്കാരെ ഒന്നടങ്കം അപകടകാരിയായ ഹസല്‍വുഡ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിനെ മിച്ചല്‍ മാഷിന്റെ കയ്യില്‍ എത്തിച്ചുകൊണ്ടു തുടങ്ങിയ ഹസല്‍വുഡ് സൂര്യകുമാര്‍ യാദവിനെയും തിലക് വര്‍മ്മയേയും ജോഷ് ഇംഗ്‌ളീസിന്റെ കയ്യിലും എത്തിച്ചു. സഞ്ജുവിനെയും അഭിഷേക് വര്‍മ്മയെയും നതന്‍ എല്ലിസ് വിക്കറ്റിന് മുന്നില്‍ കുരുക്കി.

Back to top button
error: