Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsSportsTRENDING

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ഇനി തെലങ്കാന മന്ത്രി; അസ്ഹറുദീന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു; മത്സരിക്കുക ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍; ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ച് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്‍ തെലങ്കാനയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ വേദ് വെര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. 62 കാരനായ താരത്തിന്റെ വകുപ്പേതെന്നു പിന്നീടു തീരുമാനിക്കുമെങ്കിലും ന്യൂനപക്ഷം- കായിക വകുപ്പുകള്‍ ലഭിക്കുമെന്നാണു കരുതുന്നത്.

കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ എണ്ണം 16 ആയി ഉയര്‍ന്നു. അസംബ്ലി സീറ്റുകളുടെ എണ്ണമനുസരിച്ച് 18 മന്ത്രിമാര്‍വരെയാകാം. ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ അസ്ഹറുദീന്‍ മത്സതിക്കും. ഒരുലക്ഷത്തോളം മുസ്ലിം വോട്ടര്‍മാര്‍ ഇവിടെയുണ്ടെന്നാണു കണക്ക്. ബിആര്‍എസ് എംഎല്‍എ മഗാന്തി ഗോപിനാഥിന്റെ മരണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.

Signature-ad

 

തെലങ്കാന മന്ത്രിസഭയില്‍ ന്യൂനപക്ഷ പ്രതിനിധിയില്ലെന്നും അസ്ഹറുദീനെ ഉള്‍പ്പെടുത്തണമെന്നുമുള്ള തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് നിര്‍ണായക നീക്കത്തിനു പിന്തുണ നല്‍കിയത്. രേവന്ത് റെഡ്ഡി കാബിനറ്റിലെ ആദ്യ ന്യൂനപക്ഷ മന്ത്രിയാകും മുന്‍ ക്യാപ്റ്റന്‍.

ഉടന്‍ നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും അസ്ഹറുദീന്റെ നിയമനം ഗുണം ചെയ്യുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ നിര്‍ണായകമാകും. ഗവര്‍ണര്‍ ക്വോട്ടയില്‍ ഉള്‍പ്പെടുത്തി അസ്ഹറുദീനെ നാമനിര്‍ദേശം ചെയ്‌തെങ്കിലും ഗവര്‍ണര്‍ അംഗീകാരം നല്‍കിയില്ല. തുടര്‍ന്നാണ് മത്സരിക്കാനുള്ള തീരുമാനം.

ജൂബിലി ഹില്‍സില്‍ 2023ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അസ്ഹറുദീന്‍ പരാജയപ്പെട്ടിരുന്നു. 2009ല്‍ ആണ് താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൊറാദാബാദില്‍നിന്ന് ലോക്‌സഭയിലേക്കും വിജയിച്ചിരുന്നു. എന്നാല്‍, 2014ല്‍ രാജസ്ഥാനില്‍നിന്ന് മത്സരിച്ചെങ്കിലും തോറ്റു. സ്വന്തം സ്ഥലംകൂടിയായ തെലങ്കാനയിലെ മന്ത്രിയാകുന്നത് ഭാവിയിലെ മത്സരത്തിനും ഗുണമാകും. നേരത്തേ അദ്ദേഹം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിയും വരും.

 

Former Indian cricket team captain Mohammad Azharuddin was sworn in as a minister of Telangana cabinet on Friday. Governor Jishnu Dev Verma administered the oaths to the former Indian skipper in the presence of important leaders, including Chief Minister Revanth Reddy at the Raj Bhavan.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: