Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

‘കളിയില്‍ തോറ്റെങ്കിലും ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ അവര്‍ക്കായി കൈയടിച്ചു’; ഇന്ത്യയുമായുള്ള തോല്‍വിക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി; ‘എല്ലാ ക്രെഡിറ്റും അവര്‍ക്ക്, ഞങ്ങള്‍ എന്തു ചെയ്തു എന്നതില്‍ പ്രസക്തിയില്ല’

ഞങ്ങള്‍ ആദ്യാവസാനം പോരാടാന്‍ വേണ്ടിയാണ് കളിക്കളത്തില്‍ നിലകൊണ്ടത്. ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ആരും പിഴവുകള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഉയര്‍ന്ന സമ്മര്‍ദത്തില്‍ കളിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു. ആദ്യാവസാനം ഇതൊരു കായിക വിനോദമാണ്

മുംബൈ: കടുത്ത സമ്മര്‍ദത്തിനിടയിലും ഇന്ത്യ വനിതാ താരങ്ങളായ ഹര്‍മന്‍ പ്രീത് കൗറിന്റെയും ജെമീമ റോഡ്രിഗസിന്റെയും പ്രകടനത്തിന് ഓസ്‌ട്രേലിയന്‍ ഡ്രെസിംഗ് റൂമില്‍ കൈടയി ലഭിച്ചെന്നു തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. വനിതാ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ചയാണ് കിരീട പോരാട്ടം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെയും (89) ജെമീമയുടെയും (127 നോട്ടൗട്ട്) ശ്രമങ്ങള്‍ക്ക് ഓസ്‌ട്രേലിയയുടെ ഡ്രെസിംഗ് റൂമില്‍ വലിയ പ്രശംസ ലഭിച്ചെന്ന് പെറി പറഞ്ഞു. കളി കഴിഞ്ഞശേഷം തിരിഞ്ഞു നോക്കുകയും ചര്‍ച്ച ചെയ്യുന്നതും എളുപ്പമാണ്. അതുപോലെയല്ല ഇന്ത്യ കളിച്ചത്. ഹര്‍മനെയും ജെമിയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പവര്‍ പ്ലേയില്‍ രണ്ടു വിക്കറ്റുകള്‍ പോയിട്ടും അവര്‍ ചേസിംഗില്‍ മുന്നേറി. ഞങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടിവന്നു. എല്ലാ ക്രെഡിറ്റും അവര്‍ക്കാണ്. ഞങ്ങള്‍ എന്തു ചെയ്തു എന്നതിന് ഈ അവസരത്തില്‍ പ്രസക്തിയില്ല.

Signature-ad

 

82 റണ്‍സിലും 106 റണ്‍സിലും ജെമീമയുടെ രണ്ടു ക്യാച്ചുകള്‍ വിട്ടുകളഞ്ഞു. ഇത് ഇന്ത്യക്ക് അനുകൂലമായി. ഞങ്ങള്‍ ആദ്യാവസാനം പോരാടാന്‍ വേണ്ടിയാണ് കളിക്കളത്തില്‍ നിലകൊണ്ടത്. ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ആരും പിഴവുകള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഉയര്‍ന്ന സമ്മര്‍ദത്തില്‍ കളിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു. ആദ്യാവസാനം ഇതൊരു കായിക വിനോദമാണ്- പെറി പറഞ്ഞു.

പെറി (77) ഫീബ് ലിച്ച്ഫീല്‍ഡുമായി (119) ചേര്‍ന്ന് 155 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയ്ക്കു കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. ‘എന്റെ ഇന്നിംഗ് ഈ ഘട്ടത്തില്‍ അപ്രസക്തമാണെന്നു കരുതുന്നു. രണ്ടു ശക്തമായ ടീമുകള്‍ കളിക്കുമ്പോള്‍ അവര്‍ പരമാവധി കളി പുറത്തെടുക്കും. അതിനാല്‍ ആരെങ്കിലും ഒരാള്‍ക്കു കളി പുറത്തെടുക്കേണ്ടിവരും. പക്ഷേ, ദിവസത്തിന്റെ അവസാനം ഏതെങ്കിലും ഒരു ടീമാണു ബാക്കിയാകുക.

‘ഞങ്ങളുടെ ഭാഗത്ത് നിന്ന്, ഫീബ് അസാധാര കളിയാണു പുറത്തെടുത്തത്. ആഷ് (ആഷ്ലീ ഗാര്‍ഡ്നര്‍) ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കിയ രീതിയും മികച്ചതാണെന്ന് ഞാന്‍ കരുതി. അവര്‍ അവിശ്വസനീയമായിരുന്നു. എന്നാല്‍ മറുവശത്ത്, ഹര്‍മനും ജെമിയും തമ്മിലുള്ള കൂട്ടുകെട്ട് അതിലും മികച്ചതായിരുന്നു. അവരുടെ സ്വന്തം നാട്ടില്‍ അവര്‍ വിലപ്പെട്ട കളി പുറത്തെടുത്തു. സെമിയിലെ തോല്‍വിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട ദിവസം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയണം. എന്നാല്‍, ടൂര്‍ണമെന്റില്‍ ഉടനീളം, കഴിഞ്ഞ 12 മാസത്തിന് ഇടയില്‍ പോലും ഞങ്ങളുടെ കളിയില്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ അര്‍പ്പണബോധത്തോടെയാണു കളിക്കളത്തില്‍ ഇറങ്ങിയത്.-പെറി കൂട്ടിച്ചേര്‍ത്തു.

Australian all-rounder Ellyse Perry hailed India skipper Harmanpreet Kaur and Jemimah Rodrigues for batting India into the World Cup final, saying their composure under pressure earned applause even from their dressing room. India recorded the highest run chase in women’s ODI to set up Sunday’s title clash with South Africa.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: