Month: October 2025
-
Breaking News
എറിഞ്ഞാല്‍ തിരിച്ചെറിയും കിടന്ന് നാറും ; മാലിന്യം വഴിയിലെറിയുന്നവര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു പണിയില്ല ; തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ നഗരസഭ വണ്ടിപിടിച്ച് ഗേറ്റില്‍ തിരിച്ചുകൊണ്ടുവന്നിടും
ബെംഗളൂരു: തെരുവുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന ബെംഗളൂരു നിവാസികള്‍ക്ക് മുന്നറിയിപ്പുമായി നഗരസഭ. നിങ്ങള്‍ തെരുവില്‍ മാലിന്യം നിക്ഷേപിച്ചാല്‍, ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) അത് നിങ്ങളുടെ വീട്ടിലേക്ക് തിരികെ എറിയും. നഗരം വൃത്തികേടാക്കുന്ന ആളുകളെ കണ്ടെത്തി അവരുടെ വീട്ടുപടിക്കല്‍ മാലിന്യം നിക്ഷേപിക്കുന്ന ‘മാലിന്യ നിക്ഷേപ ഉത്സവം’ എന്ന പരിപാടി നഗരസഭ അവതരിപ്പിച്ചു. ദേശീയമാധ്യമമായ എന്‍ഡിറ്റിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നതിനായി പോകുന്ന ഏകദേശം 5,000 ഓട്ടോറിക്ഷകള്‍ ബെംഗളൂരുവിലുണ്ട്. എന്നാലും, കുറച്ച് ആളുകള്‍ക്ക് തെരുവില്‍ തന്നെ മാലിന്യം വലിച്ചെറിയണമെന്നത് നിര്‍ബ്ബന്ധമാണെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരിഗൗഡ പറയുന്നു. റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്ന ആളുകളെ പിടിക്കാന്‍ ഇവര്‍ സിസിടിവികളും മറ്റും വെച്ചിട്ടുണ്ട്. അതിലെ വീഡിയോകള്‍ പരിശോധിച്ചായിരിക്കും നടപടി. മാലിന്യം തിരികെ വലിച്ചെറിയുന്നതിനു പുറമേ, 2,000 രൂപ പിഴയും ചുമത്തുമെന്ന് കരിഗൗഡ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിചിത്രമെന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു,…
Read More » -
Breaking News
ജി സുധാകരന്‍ നീതിമാനായ ഭരണാധികാരി, അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കുന്നത് തന്നെ ബഹുമതി ; കമ്യൂണിസ്റ്റ് നേതാവിനെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പ്രശംസിച്ചതിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ജി.സുധാകരനെതിരേ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ മന്ത്രിയെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തെപ്പോലെ മികച്ച ഒരു പൊതുമരാമത്ത് മന്ത്രി തങ്ങളുടെ കൂട്ടത്തിലോ ഇടതുപക്ഷത്തോ ഉണ്ടായിട്ടില്ലെന്നായിരുന്നു പുകഴ്ത്തല്‍. നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് അനുഭവമുണ്ട് എന്നും പറഞ്ഞു. വി ഡി സതീശന്‍ പ്രഗത്ഭനായ നേതാവെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. മുന്‍പ് വി ഡി സതീശനെ പ്രശംസിച്ച് സംസാരിച്ചതില്‍ ജി സുധാകരനെതിരെ സിപിഐഎമ്മില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയിട്ടാണ് ഞാന്‍ ജി സുധാകരന് പുരസ്‌കാരം നല്‍കാനായി എത്തിയത്. ജി സുധാകരന് അവാര്‍ഡ് കൊടുക്കുന്നത് എനിക്ക് കൂടിയുള്ള ബഹുമതിയായി കാണുന്നു’, വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും…
Read More » -
Breaking News
കാവിപ്പണമെന്ന് പറയാന്‍ ബിജെപി ഓഫീസില്‍ നിന്നല്ല അച്ചടി ; ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലെ വിഹിതം തരേണ്ട ; ജനങ്ങളുടെ നികുതി പണം ഔദാര്യമല്ല ; ജോര്‍ജ് കുര്യനു മറുപടിയുമായി പി. രാജീവ്
തിരുവനന്തപുരം: പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ ‘കാവി പണം’ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു പി. രാജീവ്. കാവി പണം എന്ന് പറയാന്‍ ബിജെപി ഓഫീസില്‍ നിന്നല്ല പണം അടിക്കുന്നത്. ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലെ വിഹിതമല്ലത്. ജനങ്ങളുടെ നികുതി പണം ആണ്. ഔദാര്യമല്ലെന്ന് രാജീവ് വ്യക്തമാക്കി. പിഎം ശ്രീയില്‍നിന്ന് പിന്മാറാനുള്ള സംസ്ഥാനത്തിന്റെ നീക്കം കാപട്യമാണെന്നും ഒപ്പിട്ട കരാറില്‍നിന്ന് പിന്മാറാന്‍ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. കരാറില്‍നിന്ന് പിന്മാറാന്‍ കഴിയുമോയെന്ന് അറിയില്ല. കാവി പണം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ടും രാജീവ് പ്രതികരിച്ചു. കേരളം അര്‍ഹിക്കുന്നത് കിട്ടാത്തതില്‍ ചര്‍ച്ച വേണം. അര്‍ഹിക്കുന്ന ഫണ്ട് നല്‍കാത്തത് തെറ്റായ സമീപനമാണ്. അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കാന്‍ നിയമ തടസ്സം ഇല്ലെന്നും രാജീവ് പറഞ്ഞു. ദാരിദ്ര്യമുക്ത പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കും മറുപടി പറഞ്ഞു. കേരളത്തിന്…
Read More » -
NEWS
ഗൾഫിൽ നിന്ന് പ്രതിമാസം ഇന്ത്യയിലെത്തുന്നത് 1,500 രോഗികൾ; ആരോഗ്യ ടൂറിസ വരുമാനം കൂട്ടാൻ പ്രവാസികളെ പ്രയോജനപ്പെടുത്തണം- കേരള ആരോഗ്യ ടൂറിസം ഉച്ചകോടി
കൊച്ചി: കേരളത്തിന്റെ പ്രവാസി ജനസംഖ്യയെ ഫലപ്രദമായി ഉപയോഗിച്ചാൽ മെഡിക്കൽ വാല്യൂ ട്രാവൽ (ആരോഗ്യ ടൂറിസം) രംഗത്ത് നിന്ന് സംസ്ഥാനത്തിന് വൻ വരുമാനം നേടാനാകുമെന്ന് വിദഗ്ദ്ധർ. കേരള ആരോഗ്യ ടൂറിസം, ആഗോള ആയുർവേദ ഉച്ചകോടി- എക്സ്പോ സമാപനത്തോടനുബന്ധിച്ചാണ് വിദഗ്ദ്ധർ ഈ സാധ്യതകൾ ചൂണ്ടിക്കാട്ടിയത്. രണ്ട് ദിവസങ്ങളായി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന ഉച്ചകോടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വ്യവസായ, അക്കാദമിക്, ഗവേഷണ രംഗത്തുനിന്നായി 10,000-ത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു. മെഡിക്കൽ വാല്യൂ ട്രാവൽ (എം.വി.ടി) മേഖലയിൽ ലോകമെമ്പാടും വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കേരളം ഈ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഉപയോഗിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം ഓരോ മാസവും ഏകദേശം 1,500 രോഗികൾ ഇന്ത്യയിൽ ചികിത്സയ്ക്കായി എത്തുന്നു. ഇതിൽ നല്ലൊരു പങ്കിനെ കേരളത്തിലേക്ക് ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് ആർ.ജി.എ. റീഇൻഷുറൻസ് കമ്പനി മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ഡെന്നിസ് സെബാസ്റ്റ്യൻ പറഞ്ഞു. യു.കെ.യിലെ നാഷണൽ ഹെൽത്ത്…
Read More » -
Breaking News
മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തി ; കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍; എ കെ ആന്റണിയും പട്ടികയില്‍ ; സ്ഥാനാര്‍ത്ഥിക ളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും
തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. എകെ ആന്റണിയെപ്പോലെ മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തിയാണ് കോര്‍ കമ്മറ്റി രൂപീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക ഇവര്‍ തയ്യാറാക്കാം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് 17 അംഗങ്ങള്‍. കോര്‍കമ്മിറ്റി ആഴ്ച്ചതോറും യോഗം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസുമായി…
Read More » -
Business
വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിക്ക് പുതിയ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ ചുമതലയേറ്റു
കൊച്ചി: നിക്ഷേപ ഉപദേശക രംഗത്ത് പ്രവർത്തിക്കുന്ന വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനായി പ്രമുഖ ധനകാര്യ വിദഗ്ദ്ധൻ അഭിഷേക് മാത്തൂർചുമതലയേറ്റു. സാമ്പത്തിക മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിപരിചയമുള്ള മാത്തൂരിന്റെ വരവോടെ ഉപദേശക സേവനം കൂടുതൽ വിപുലീകരിക്കാനാണ് വസുപ്രദ ലക്ഷ്യമിടുന്നത്. ANZ ഗ്രൈൻഡ്‌ലേസ് ബാങ്കിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ICICI ബാങ്ക്, ICICI സെക്യൂരിറ്റീസ്, ICICI ലൊംബാർഡ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ സുപ്രധാന നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ICICI സെക്യൂരിറ്റീസിൽ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി, ഫിനാൻഷ്യൽ പ്ലാനിംഗ് ബിസിനസ്സുകൾക്ക് തുടക്കം കുറിച്ചതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. സി എഫ് എ (CFA) ചാർട്ടർ ഹോൾഡറും യോഗ്യത നേടിയ ഫിനാൻഷ്യൽ പ്ലാനറുമായ അഭിഷേക് മാത്തൂർ, വാരണാസിയിലെ ഐഐടി ബിഎച്ച്‌യു (എഞ്ചിനീയറിംഗ്), എഫ്എംഎസ് ഡൽഹി (എംബിഎ)എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
Read More » -
Breaking News
അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം; കൂപ്പുകുത്തി റഷ്യയുടെ ജിഡിപി
അമേരിക്കയുടെയും യൂറോപ്പിന്റെയും ‘ഉപരോധ മിസൈലുകളേറ്റ്’ കനത്ത തകർച്ചയിലേക്ക് കൂപ്പുകുത്തി റഷ്യയുടെ ജിഡിപി. 2025ന്റെ ആദ്യ 9 മാസക്കാലത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച മുൻവർഷത്തെ 4.3 ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിലേക്ക് ഇടിഞ്ഞു. രാജ്യത്തെ വമ്പൻ എണ്ണക്കമ്പനികളെ യുഎസ് ഉപരോധ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും റഷ്യൻ എണ്ണയോട് ഇന്ത്യയും ചൈനയും മുഖംതിരിക്കുകയും ചെയ്യുന്നതിനിടെ, ജിഡിപി വളർച്ച ഇടിഞ്ഞത് പ്രസിഡന്റ് പുട്ടിന് കനത്ത ഷോക്കുമായി. തുടർച്ചയായ മൂന്നാംപാദത്തിലാണ് റഷ്യൻ ജിഡിപി ഇടിയുന്നത്. സെപ്റ്റംബർപാദ വളർച്ച 0.6% മാത്രം. കഴിഞ്ഞ ഡിസംബർ പാദത്തിലെ 4.5 ശതമാനത്തിൽ നിന്നാണ് വീഴ്ച. മാർച്ച് പാദത്തിൽ 1.4 ശതമാനത്തിലേക്കും ജൂൺപാദത്തിൽ 1.1 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. വ്യവസായ മേഖലയുടെ വളർച്ച 5.6 ശതമാനത്തിൽനിന്ന് 0.5 ശതമാനത്തിലേക്ക് നിലംപൊത്തിയതും ആഘാതമാണ്. ഭക്ഷ്യോൽപാദന വളർച്ചനിരക്ക് 0.2 ശതമാനത്തിലേക്കും തളർന്നു. വസ്ത്ര, പാദരക്ഷാ നിർമാണമേഖല 2.3% താഴ്ന്നതും സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ആഴംവ്യക്തമാക്കുന്നു. റഷ്യൻ ജിഡിപിയുടെ നട്ടെല്ലായ എണ്ണ റിഫൈനിങ് 4.5 ശതമാനമാണ് ഇടിഞ്ഞത്.…
Read More » -
Breaking News
ഓസ്‌ട്രേലിയയ്ക്ക് എണ്ണം പറഞ്ഞ് മറുപടി; ഇതു പെണ്‍പടയുടെ കരുത്ത്; ഇന്ത്യ ഫൈനലില്‍; കൂറ്റന്‍ സ്‌കോര്‍ മറികടന്നത് ഒമ്പതു പന്ത് ബാക്കി നില്‍ക്കേ; ത്രില്ലര്‍ പോരാട്ടത്തില്‍ ജെമീമയ്ക്കു സെഞ്ച്വറി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും
വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ മൂന്നു വിക്കറ്റിനു തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് എണ്ണംപറഞ്ഞ മറുപട കൊടുത്ത് ഇന്ത്യയുടെ ഉജ്വല വിജയം. സെമി പോരാട്ടത്തില്‍ 338 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചിരുന്നു. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു…
Read More » -
Breaking News
ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പിഎംശ്രീ ഒപ്പു വെയ്ക്കരുതായിരുന്നു ; ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നെന്ന് എംഎ ബേബി
തിരുവനന്തപുരം: ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് അതില്‍ വ്യക്തത വരുത്തണമായിരുന്നു എന്നും ഈയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതി ഇപ്പോള്‍ രൂപീകരിച്ചതെന്നും പറഞ്ഞു. പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ച തീരുമാനം മരവിപ്പിച്ച് കഴിഞ്ഞ ദിവസം സിപിഐഎം തീരുമാനം എടുത്തിരുന്നു. ഇക്കാര്യം ഉണ്ടായത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇനി ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് വിലയിരുത്തുന്നതിനാണ് നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടതെന്നും എംഎ ബേബി പറഞ്ഞു. അതേസമയം ഇപ്പോഴും ഒപ്പിട്ടതിനെ ന്യായീകരിക്കുകയാണ് മന്ത്രി ശിവന്‍കുട്ടി. സി പി ഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. സ്വന്തം മുന്നണിയില്‍ നിന്നുള്ള ശക്തമായ ആക്രമണം മന്ത്രി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. സി പി ഐയുടെ ഓരോ…
Read More » -
Breaking News
മൊസാംബിക് ബോട്ടപകടത്തില്‍ മറ്റൊരു മലയാളിയുടെ മൃതദേഹം കൂടി ; കോട്ടയം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹവും കണ്ടെത്തി ; രക്ഷപ്പെട്ട കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മറ്റൊരു മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്. ഓക്ടോബര്‍ 16നായിരുന്നു എംടി സ്വീകസ്റ്റ് എന്ന കപ്പലിലേക്ക് ബോട്ടിലെത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും, അപകടത്തിനുശേഷം മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചിരുന്നു. ഇന്ദ്രജിത്തിന്റെ വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം അപകടത്തില്‍ രക്ഷപ്പെട്ട മലയാളി കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Read More »