Month: September 2025
-
Breaking News
ബുംറയ്‌ക്കെതിരേ ഓവറില്‍ ആറ് സിക്‌സ് അടിക്കുമെന്ന് വെല്ലുവിളി; ഇന്ത്യക്കെതിരേയും ഗോള്‍ഡന്‍ ഡക്കായി സയീം അയൂബ്
ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി പാക്കിസ്ഥാന്‍ ഓപ്പണര്‍ സയിം അയൂബ്. ഹാര്‍ദിക്് പാണ്ഡ്യയെറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ താരം പുറത്താകുകയായിരുന്നു. ആദ്യം വൈഡ് എറിഞ്ഞ ശേഷമായിരുന്നു പാണ്ഡ്യ സയിം അയൂബിനെ മടക്കിയത്. പാണ്ഡ്യയ്‌ക്കെതിരെ സ്‌ക്വയര്‍ ഡ്രൈവിനു ശ്രമിച്ച അയൂബിനെ ജസ്പ്രീത് ബുമ്ര ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഒമാനെതിരായ പാക്കിസ്ഥാന്റെ ആദ്യ മത്സരത്തിലും സയിം അയൂബ് ഗോള്‍ഡന്‍ ഡക്കായിരുന്നു. ഒമാന്റെ 23 വയസ്സുകാരന്‍ താരം ഷാ ഫൈസലിന്റെ പന്ത് ആക്രമിച്ചു കളിക്കാനിറങ്ങിയ സയിം അയൂബ് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. പാക്കിസ്ഥാന്‍ റിവ്യുവിനു പോയെങ്കിലും അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഏഷ്യാകപ്പിനു മുന്‍പ് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇന്ത്യയെ വിറപ്പിക്കുമെന്ന് മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ തന്‍വിര്‍ അഹമ്മദ് വെല്ലുവിളിച്ചിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് പന്തുകളും സയിം അയൂബ് സിക്‌സര്‍ പറത്തുമെന്നായിരുന്നു തന്‍വിര്‍ അഹമ്മദിന്റെ അവകാശ വാദം. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ സയിം അയൂബ് ബുമ്ര പന്തെറിയാനെത്തുംമുന്‍പേ പുറത്തായി മടങ്ങി.
Read More » -
Breaking News
‘മിറൈ’ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ: രണ്ടു ദിവസം കൊണ്ട് 55.6 കോടി കളക്ഷൻ
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ”യുടെ രണ്ടാം ദിനം പിന്നിടുമ്പോൾ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. 55.60 കോടിയാണ് ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയത്. ബുക്കിങ്ങ് അതിവേഗം ഓരോ മണിക്കൂറിലും വർദ്ധിക്കുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ- ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ സൂചന നൽകിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ…
Read More » -
Breaking News
രാജ്യത്തെ അറിയപ്പെടുന്ന മലയാളി മോഡല്‍; ‘ലോക’യില്‍ സോഫയില്‍ ഇരുന്നഭിനയിച്ച ആ നടന്‍ ഇദ്ദേഹമാണ്
കല്യാണി പ്രിയദര്‍ശന്‍ നായികയായി വേഷമിട്ട ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’യില്‍ (Lokah: Chapter 1 Chandra) പ്രേക്ഷകര്‍ ശ്രദ്ധിച്ച ഒരു കഥാപാത്രമുണ്ട്. ഒരു പേരോ ഡയലോഗോ പോലുമില്ലാതെ സോഫയിലിരുന്ന അപ്പിയറന്‍സിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി കിട്ടിയ കഥാപാത്രം. ഷിബിന്‍ എസ്. രാഘവ് എന്നാണ് ഈ നടന്റെ പേര്. മലയാളിയും, തൃശൂര്‍ സ്വദേശിയുമായ ഷിബിന്‍ ബോളിവുഡ് അടക്കം ഇന്ത്യയിലെ പ്രമുഖനായ മോഡലാണ്. മോഡലിംഗില്‍ നിന്നും ലോക സംവിധായകന്‍ ഡൊമിനിക്ക് ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല. അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിനു ലഭിച്ചു. ഈ നടന്‍ വീണ്ടും ക്യാമറക്കുമുന്നിലെത്തുകയാണ്. മാര്‍ക്കോക്കു ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച്, പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ എന്ന ചിത്രത്തിലാണ് ഷിബിന്‍ അഭിനയിക്കുന്നത്. ലോകയില്‍ സോഫയില്‍ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കില്‍ കാട്ടാളനില്‍ സിംഹാസനത്തിലേക്ക് എത്തുകയാണ് ഈ നടന്‍. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് ഷിബിനു നല്‍കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ് (പെപ്പെ) നായകനാകുന്ന…
Read More » -
Breaking News
യുദ്ധം നിര്‍ത്താന്‍ പ്രധാന തടസം ഖത്തറിലെ ഹമാസ് നേതാക്കളെന്ന് നെതന്യാഹു; ബന്ദി കൈമാറ്റവും അട്ടിമറിക്കുന്നു; ഗാസ സിറ്റി അടിമുടി തകര്‍ത്ത് ഐഡിഎഫിന്റെ നീക്കം; രണ്ടു ദിവസത്തിനിടെ ഒഴിഞ്ഞത് മൂന്നുലക്ഷത്തോളം ജനങ്ങള്‍
ജെറുസലേം: ഖത്തറില്‍ ജീവിക്കുന്ന ഹമാസ് നേതാക്കളാണു ബന്ദികളെ വിട്ടയയ്ക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ജനങ്ങളെക്കുറിച്ചു ഹമാസ് തലവന്‍ ചിന്തിക്കുന്നില്ല. എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും ഇല്ലാതാക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതും ഹമാസ് നേതാവാണെന്നും നെതന്യാഹു തുറന്നടിച്ചു. September 11 humanitarian efforts: Close to 280 humanitarian aid trucks entered Gaza through the Kerem Shalom and Zikim crossings. Over 350 trucks were collected and distributed by the UN and international organizations. The contents of hundreds of trucks are still… pic.twitter.com/ybRzYN6ie5 — COGAT (@cogatonline) September 12, 2025 എന്നാല്‍, വെടിനിര്‍ത്തല്‍ കരാറുകളെ ഇല്ലാതാക്കുന്നതാണ് ഖത്തറിലെ ആക്രമണമെന്നാണു ഹമാസിന്റെ നിലപാട്. ഗാസ സിറ്റി പിടിക്കാന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,80,000 ജനങ്ങള്‍ ഒഴിഞ്ഞുപോയെന്നാണ് ഐഡിഎഫിന്റെ കണക്ക്. 70,000 ആളുകളോളം ഒഴിഞ്ഞു…
Read More » -
Breaking News
സൈക്കോകളെന്നാല്‍ ഇജ്ജാതി സൈക്കോകള്‍!!! പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും: ജയേഷിന് ആവേശം, രശ്മിക്ക് ഉന്മാദം; യുവതിയില്‍നിന്ന് പിടിച്ചെടുത്തത് കണ്ടുനില്‍ക്കാനാകാത്ത ദൃശ്യങ്ങളന്ന് പോലീസും
പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ പീഡനമാണ് യുവാക്കള്‍ നേരിടേണ്ടിവന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും നഖത്തിനടിയില്‍ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്തുവെന്നാണ് മര്‍ദ്ദനത്തിനിരയായ യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് തന്നെ ആക്രമിക്കുമ്പോള്‍ രശ്മി അത് മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പണം തട്ടാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ ആഭിചാരപ്രവര്‍ത്തനങ്ങളും ആ വീട്ടില്‍ നടക്കാറുണ്ടായിരുന്നുവെന്നാണ് മര്‍ദ്ദനമേറ്റ റാന്നി സ്വദേശിയായ യുവാവ് പറയുന്നത്. നഖത്തിനടിയില്‍ മൊട്ടുസൂചി കയറ്റുമ്പോഴും മര്‍ദ്ദിക്കുമ്പോഴും രക്തം കാണുമ്പോഴും സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്തെന്നാണ് യുവാവ് പറയുന്നത്. തിരുവോണ ദിവസം സദ്യനല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ ആക്രമിച്ചത്. റാന്നി സ്വദേശിയും അറസ്റ്റിലായ ജയേഷും സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഈ സൗഹൃദത്തിന്റെ പുറത്താണ് ജയേഷിന്റെ ക്ഷണം സ്വീകരിച്ച് ഓണസദ്യ ഉണ്ണാനായി ജയേഷിന്റെ വീട്ടിലെത്തിയത്. ജയേഷിനേക്കാള്‍…
Read More » -
Breaking News
ജി.എസ്.ടി. പരിഷ്‌കാരം; ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് 7000 രൂപേയാളം വിലകുറയും
കൊച്ചി: സെപ്റ്റംബർ 22 മുതൽ നടപ്പിലാക്കുന്ന പുതിയ ജിഎസ്ടി സ്ലാബ് കാരണം ഇരുചക്ര വാഹനങ്ങള്‍ക്കു വിലകുറയും. .350 സിസിയും അതിൽ താഴെയുമുള്ള എഞ്ചിനുള്ള ഇരുചക്ര വാഹനങ്ങൾക്ക് 28 ശതമാനത്തിന് പകരം 18 ശതമാനം ജിഎസ്ടി മാത്രമേ ഇനി നൽകേണ്ടിവരൂ. ഇതു മാത്രമല്ല, ഇവയുടെ 1% സെസും സർക്കാർ നിർത്തലാക്കിയിട്ടുണ്ട്. മൊത്തത്തിൽ, ഇപ്പോൾ ഉപഭോക്താക്കൾക്ക് 10 ശതമാനം നികുതിയുടെ ആനുകൂല്യം ലഭിക്കും. ഈ പുതിയ നികുതി സ്ലാബ് കാരണം ഇനിമുതൽ ഹോണ്ട ഷൈൻ വാങ്ങുന്നതും വിലകുറഞ്ഞതായിരിക്കും. ഈ മോട്ടോർസൈക്കിളിന്റെ നികുതി 7,443 രൂപ വരെ കുറയും. ഉദാഹരണത്തിന്, ഷൈൻ 100 ന് 5,672 രൂപയും ഷൈൻ 100 ഡിഎക്‌സിന് 6,256 രൂപയും ഷൈൻ 125 ന് 7,443 രൂപയും കുറയും. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ കഴിഞ്ഞ മാസം ഷൈൻ 100 DX പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 74,959 രൂപയാണ്. എന്നാൽ സെപ്റ്റംബർ 22 മുതൽ വില…
Read More » -
Breaking News
ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതി വിധി അപകടകരമായ കീഴ് വഴക്കം; സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ഭാവിയില്‍ മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ ആവര്‍ത്തിക്കും’
ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂര്‍ണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്‌പോണ്‍സറിങ് അടക്കം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം. സംഗമം…
Read More » -
Breaking News
ഇസ്രായേലിന് വ്യാപാര തലത്തില്‍ തിരിച്ചടിയാകുമോ? അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന്; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലേക്ക്
ദോഹ: ഖത്തറില്‍ ആക്രമണം നടത്തിയ ഇസ്രയേലിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ ഇസ്‌ലാമിക-അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. നാളെ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം. ഇസ്രയേലിന് വാണിജ്യ,വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കുന്നതിനാണ് ആദ്യ പരിഗണന. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്ന് ഇസ്രയേലിലെത്തും. ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് ഖത്തറിലാണെങ്കിലും ഖത്തര്‍ മണ്ണില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് ആക്രമണമുണ്ടായിട്ടില്ല. എന്നിട്ടും രാജ്യത്തിന്റെ പരമാധികാരത്തെ നോക്കുകുത്തിയാക്കി ഇസ്രയേല്‍ ഖത്തര്‍ മണ്ണില്‍ ആക്രമണം നടത്തി. ഇതാണ് ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവികാരം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലേയും അറബ് ലീഗിലേയും രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം അവതരിപ്പിക്കും. നാളെ വിവിധരാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രമേയം ചര്‍ച്ചയാകും. ഇസ്രയേലിന് ഒരുമിച്ച് നയതന്ത്ര, വാണിജ്യ, വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കാനാണ് നീക്കം. യുഎഇ, ബഹ്‌റൈന്‍ തുടങ്ങി ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങള്‍ വാണിജ്യ,വ്യാപാരമേഖലയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. ഉടന്‍ നടക്കാനിരിക്കുന്ന എക്‌സിബിഷനുകളില്‍ പങ്കെടുക്കുന്നതിന് ഇസ്രയേല്‍…
Read More » -
Breaking News
സസ്‌പെന്‍സ് ഡ്രാമയുമായി ജീത്തു ജോസഫ്; മിറാഷ് 19ന് തിയേറ്ററുകളില്‍; കൂമനുശേഷം ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായി ആസിഫ് അലിയുടെ ത്രില്ലര്‍
കൊച്ചി: കൂമന് ശേഷം ജീത്തു ജോസഫ് – ആസിഫ് അലി കോംബോ ഒരുമിക്കുന്ന മിറാഷ് 19ന് തിയേറ്ററുകളില്‍. 2022 ലാണ് സംവിധായകന്‍ ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി കൂമന്‍ എന്ന സിനിമയ്ക്കു വേണ്ടി ഒരുമിക്കുന്നത്.ആസിഫ് അലിയുടെ കരിയറില്‍ തന്നെ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും സങ്കീര്‍ണമായ കഥാപാത്രങ്ങളിലൊന്നായിരുന്നു രാവിലെ പോലീസ് കോണ്‍സ്റ്റബിളും രാത്രി കള്ളനുമായിതീരുന്ന ക്ലെപ്റ്റോമാനിയ എന്ന മാനസികരോഗം ബാധിച്ച കോണ്‍സ്റ്റബിള്‍ ഗിരി. മൂന്നുവര്‍ഷത്തിനിപ്പുറം ആസിഫലിയും ജീത്തു ജോസഫം ഒന്നിക്കുന്ന സിനിമയാണ് മിറാഷ്. സിനിമയുടെ ട്രൈലെര്‍ കഴിഞ്ഞ ദിവസം ആണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജീത്തു ജോസഫിന്റെ മുന്‍സിനിമകളിലെ പോലെ ക്രൈമും സസ്പെന്‍സും മിസ്റ്ററിയും സമം ചേര്‍ത്ത ഒരു ത്രില്ലെര്‍ തന്നെയാണ് മിറാഷ് എന്ന് ട്രൈലെര്‍ ഉറപ്പുതരുന്നു. സത്യാന്വേഷിയായ ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായാണ് ആസിഫ് അലി എത്തുന്നത്. പ്യുവര്‍ ഫാക്ടസ് എന്ന യൂട്യൂബ് ചാനലിലൂടെ തമിഴ്നാട് ബേസ് ചെയ്തുകൊണ്ടുള്ള വാര്‍ത്തകളാണ് ആസിഫലിയുടെ കഥാപാത്രം കവര്‍ ചെയ്യുന്നത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ആസിഫ്…
Read More » -
Breaking News
ലോക ബോക്സിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യ; സ്വര്‍ണം ‘ഇടിച്ചിട്ട്’ ജെയ്സ്മിന്‍ ലംബോറിയ
ലിവര്‍പൂള്‍: ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെയ്സ്മിന്‍ ലംബോറിയ സ്വര്‍ണം നേടി. ലിവര്‍പൂളില്‍ നടന്ന ഫൈനലില്‍ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് പോളണ്ടിന്റെ ജൂലിയ ഷെറെമെറ്റയെയാണ് 24കാരിയായ ജെയ്സ്മിന്‍ ഇടിച്ചുതോല്‍പ്പിച്ചത്. ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ പോളണ്ട് താരമായിരുന്നു പോയിന്റ് നിലയില്‍ മുന്നില്‍. ഗാലറിയില്‍ വലിയ പിന്തുണ ലഭിച്ചതും പോളണ്ട് താരത്തിനായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ട് എത്തിയതോടെ ജെയ്സ്മിന്‍ കുതിപ്പ് തുടങ്ങി. ഒടുവില്‍ അവസാന റൗണ്ടില്‍ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയെടുക്കുകയായിരുന്നു. 80 പ്‌ളസ് കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ നുപൂര്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പോളണ്ട് താരം അഗത കച്മാര്‍ക്സാണ് ജയിച്ചത്. ഇന്ത്യന്‍ താരം പൂജാ റാണി വെങ്കല മെഡലും സ്വന്തമാക്കി.
Read More »