Month: September 2025
-
Breaking News
‘ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കും’, കോണ്‍ഗ്രസിനെ വിശ്വസിക്കില്ലെന്ന് എന്‍ എം വിജയന്റെ മരുമകള്‍
സുല്‍ത്താന്‍ബത്തേരി: ഇനി കോണ്‍ഗ്രസിനെ വിശ്വസിക്കില്ലെന്ന് വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ. കെപിസിസി നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ എം വിജയനുണ്ടായ ബാദ്ധ്യതകളെല്ലാം ജൂണ്‍ മുപ്പതിനകം തീര്‍ക്കാമെന്ന തരത്തില്‍ പാര്‍ട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പത്മജയുടെ ആരോപണം. ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നാണ് പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. വീടിന്റെ ആധാരം എടുത്ത് നല്‍കിയില്ല. ഫോണ്‍ വിളിച്ചാല്‍ പോലും നേതാക്കള്‍ എടുക്കില്ല. കരാര്‍ പ്രകാരം ഇനി അഞ്ച് ലക്ഷം തരാനുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ടി സിദ്ദിഖും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അക്കാര്യത്തില്‍ ആദ്യം വ്യക്തത വരണം’- പത്മജ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് പുല്‍പ്പള്ളിയിലെ വീട്ടില്‍വച്ച് പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ‘കൊലയാളി കോണ്‍ഗ്രസ് നിനക്കിതാ ഒരു ഇരകൂടി’ എന്നെഴുതിയ പത്മജയുടെ ആത്മഹത്യാക്കുറിപ്പും…
Read More » -
Breaking News
250 കോടി ക്ലബ്ബിലേക്ക് അടുത്ത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം ‘ലോക’
ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചർച്ചാവിഷയമായി മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായി എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ ‘ലോക’ കളക്ഷനിൽ കുതിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇപ്പോഴും സെർച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. പ്രായഭേദമന്യേ ഏവരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞതായാണ് ലോകത്താകമാനം നിന്ന് വരുന്ന റിപ്പോർട്ട്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്. 200 കോടി ആഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായി 250 കോടി നേട്ടത്തിലേക്ക് കുതിക്കുകയാണ്.…
Read More » -
Breaking News
സൈബര്‍ ആക്രമണം നടത്തുന്നവര്‍ പാര്‍ട്ടിക്കാരല്ല; 25 ഫേക്ക് ഐഡികള്‍ ഉണ്ടെങ്കില്‍ ഇതൊക്കെ ആര്‍ക്കും ചെയ്യാം; ഞാന്‍ വിചാരിച്ചാലും നടക്കും; തീരുമാനം നിലപാടിന്റെ ഭാഗം; കേരളം മുഴുവന്‍ അലയടിച്ചു വന്നാലും അതില്‍ മാറ്റമില്ല: വി.ഡി. സതീശന്‍
തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് എടുത്തതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന വി.ഡി. സതീശന്‍ നിലപാടു വ്യക്തമാക്കി രംഗത്ത്. എന്നാല്‍ സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്നുപോകുന്ന ആളല്ല താനെന്നും ഇത്തരം ആക്രമണം നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്നുമാണ് സതീശന്‍ പറയുന്നത്. രാഹുല്‍ യു.ഡി.എഫിന്റെ ഭാഗമല്ലെന്നും സതീശന്‍. ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവരാണ് വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ കമന്റും പോസ്റ്റും ഇടുന്നതെന്നും കേരളം മുഴുവന്‍ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ അലയടിച്ചു വന്നാലും തീരുമാനത്തില്‍ മാറ്റമില്ലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെ വാക്കുകള്‍ ഞാനും കൂടി പങ്കാളിയായ മുഴുവന്‍ നേതാക്കന്മാരുടെയും ഏകാഭിപ്രായത്തില്‍ എടുത്ത തീരുമാനമാണ്. പിന്നെ ആക്രമിക്കുന്ന ആരെങ്കിലും പാര്‍ട്ടിക്കാരുണ്ടോ? അതിനകത്ത് ഏതെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തവന്‍ ഉണ്ടോ? ഏതെങ്കിലും സമരത്തില്‍ പോലീസിന്റെ ക്രൂരമായ ലാത്തി ചാര്‍ജ് ഏറ്റ ആരെങ്കിലും ഉണ്ടോ ആ കൂട്ടത്തില്‍? ഏതെങ്കിലും സമരത്തില്‍ ഒരു വെള്ളത്തിന്റെ മുമ്പില്‍ എഴുന്നേറ്റ് നിന്നവന്‍ ഉണ്ടോ?…
Read More » -
Breaking News
‘രാഹുല്‍ യുഡിഎഫിന്റെ ഭാഗമല്ല, പ്രതിക്കൂട്ടിലുളളത് സിപിഎം; മുഖ്യമന്ത്രിയെ കൊണ്ട് സഭയില്‍ മറുപടി പറയിപ്പിക്കും’
തിരുവനന്തപുരം: ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയില്‍ യുഡിഎഫ് നടത്താന്‍ പോകുന്ന വിചാരണയാണ് നാളെ തുടങ്ങാന്‍ പോകുന്ന നിയമസഭാ സമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനം നേരിടാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് പലകാര്യങ്ങളിലും മറുപടി പറയിപ്പിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ‘സര്‍വസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനത്തെ നേരിടാന്‍ പോകുന്നത്. കേരളത്തിന്റെ മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഇപ്പോഴുണ്ടായിട്ടുണ്ട്. കുന്നംകുളത്തെ കസ്?റ്റഡി മര്‍ദ്ദനം പുറത്തുവന്നപ്പോള്‍ തന്നെ കേരളം ഞെട്ടി. അതിനുപിന്നാലെ നിരവധി കസ്?റ്റഡി മര്‍ദ്ദനങ്ങളുടെ കഥ പുറത്തുവന്നു. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ കേരള പൊലീസ് ജനങ്ങളെ നാണം കെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഒട്ടകപക്ഷി മണ്ണില്‍ തല പൂഴ്ത്തി വച്ചിരിക്കുകയാണ്. അതുപോലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കൊണ്ട് ഞങ്ങള്‍ നിയമസഭയില്‍ മറുപടി പറയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കുമുന്നില്‍ ഒരു ആരോപണം വന്നു. ആ സമയത്ത്…
Read More » -
Breaking News
പൂജവെയ്പ് തിരക്ക്: 25 മുതല്‍ പ്രത്യേക അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി, ബുക്കിങ് ആരംഭിച്ചു
തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. 25.09.2025 മുതല്‍ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ബുക്കിങ് ആരംഭിച്ചതായും കെഎസ്ആര്‍ടിസി അറിയിച്ചു. കുറിപ്പ് 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി 25.09.2025 മുതല്‍ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സര്‍വ്വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്. ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍… 25.09.2025 മുതല്‍ 14.10.2025 വരെ 1.…
Read More » -
Breaking News
കിളിമാനൂരില്‍ കാല്‍നടക്കാരന്റെ ജീവനെടുത്ത അപകടം; വാഹനം ഓടിച്ചത് സിഐ തന്നെ; തെളിവുകള്‍ നശിപ്പിച്ചു; പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം
തിരുവനന്തപുരം: കിളിമാനൂരില്‍ കാല്‍നട യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനമോടിച്ചത് പാറശ്ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ പി അനില്‍കുമാര്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനില്‍കുമാറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പാറശ്ശാല സിഐ പി അനില്‍കുമാറിനെതിരെ നടപടിയുണ്ടാകുമെന്ന കാര്യം ഉറപ്പായി. റൂറല്‍ എസ്പി റെയ്ഞ്ച് ഐജിക്ക് രാവിലെ റിപ്പോര്‍ട്ട് നല്‍കി. സി ഐയുടെ ഭാഗത്തു ഗുരുതര വീഴ്ച്ചയുണ്ടെന്നാണ് കണ്ടെത്തല്‍. എസ്എച്ച്ഒ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇതിനുശേഷം അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാര്‍ പറയുന്നത്. അപകടത്തിന്റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ചുലാലിന് കൈമാറി., കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരില്‍ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികന്‍ സംഭവ സ്ഥലത്ത്…
Read More » -
Breaking News
സഭയില്‍ രാഹുല്‍ എത്തുമോ? പ്രത്യേകം ഇരിപ്പിടം ഏര്‍പ്പെടുത്തി; പാര്‍ട്ടിയുടെ അഭിപ്രായം ഉടന്‍ അറിയിക്കും; രാഹുല്‍ എത്തുന്നത് പ്രതിപക്ഷത്തിന് അടിക്കാനുള്ള വടിയാകും; എല്ലാത്തിനും മാധ്യമങ്ങളെ പഴിച്ച് രാഹുലിന്റെ വാട്‌സ് ആപ്പ് സന്ദേശം; തടയാനാകില്ലെന്ന് ഇടതു കണ്‍വീനര്‍
തിരുവനന്തപുരം: നിയമസഭയില്‍ രാഹുല്‍മാങ്കൂട്ടത്തിലിന് പ്രത്യേക ഇരിപ്പിടം ഏര്‍പ്പെടുത്തി. പ്രതിപക്ഷ നിരയില്‍ നിന്ന് മാറ്റി. ഇരു മുന്നണികള്‍ക്കും ഇടക്കായിരിക്കും പുതിയ ഇരിപ്പടം നല്‍കുക. എന്നാല്‍ നാളെ തുടങ്ങുന്ന സമ്മേളനത്തിലേക്ക് രാഹുല്‍ എത്തുമോ എന്നതില്‍ ഇതുവരെ വ്യക്തത ഇല്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ അഭിപ്രായം കെപിസിസി പ്രസിഡന്റ് രാഹുലിനെ അറിയിക്കും. പ്രതിപക്ഷത്തെ പിന്‍നിരയിലെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്ന ഇടത്തായിരുന്നു പാലക്കാട് എം.എല്‍എയുടെ ഇരിപ്പടം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ലമെന്ററിപാര്‍ട്ടിയില്‍ നിന്ന് മാറ്റി നിറുത്തുകയും ചെയ്തതോട രാഹുല്‍ മൂങ്കൂട്ടത്തിന്റെ നിയമസഭയിലെ ഇരിപ്പടവും മാറും. ഏത് എംഎല്‍എക്ക് എതിരെയും അതാത് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സസ്‌പെന്‍ഷന്‍പോലുള്ള നടപടി സ്പീക്കറെ അറിയിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി. ഇതോടെയാണ് രാഹുലിന് പ്രതിപക്ഷ നിരക്കും ഭരണപക്ഷത്തിനും ഇടക്കുള്ള സീറ്റിലേക്കുള്ള മാറ്റം. എംഎല്‍എ നിയമസഭയില്‍ വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ദേശിക്കാനാവില്ല. വന്നാല്‍ പ്രത്യേക സീറ്റിലിരിക്കുക മാത്രമല്ല ഭരണപക്ഷത്തിന്റെ കടന്നാക്രമണം മുഴുവന്‍ നേരിടേണ്ടിയും വരും. സ്വന്തം പാര്‍ട്ടിയും മുന്നണിയും അത്…
Read More » -
Breaking News
കേരളത്തില്‍ ബിജെപി അനുകൂല ക്രിസ്ത്യന്‍ പാര്‍ട്ടി; നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അനുകൂല ക്രിസ്ത്യന്‍ പാര്‍ട്ടി. നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് നേതാവും സിറോ മലബാര്‍ സഭ വക്താവുമായ ചാക്കോ കാളാമ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ലയനം. കത്തോലിക്ക കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെയാണ് പുതിയ പാര്‍ട്ടി രൂപികരിച്ചത്. ജോണി നെല്ലൂരും സ്റ്റീഫന്‍ തോമസും ചേര്‍ന്ന് രൂപീകരിച്ച പ്രോഗ്രസ്സീവ് പാര്‍ട്ടിയില്‍ നിന്ന് ഇരുവരും വിട്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ലയനം. നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി ദേശീയ തലത്തില്‍ തന്നെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാണെന്നും അത് കൂടുതല്‍ അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. ഇന്ത്യയിലെ ആറ് ദേശീയ പാര്‍ട്ടിയുടെ ഭാഗമാണെന്നും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ യോജിച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മലയോര മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും നേതൃത്വം അറിയിച്ചു.
Read More » -
Breaking News
ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ്; കോണ്‍ഗ്രസ് നേതാവിന്റെ പേരുള്ളതായി സൂചന
പുല്പള്ളി: ആത്മഹത്യചെയ്ത ജോസ് നെല്ലേടത്തിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് പരിശോധിക്കുന്നു. ഇതില്‍ ജോസിന്റെ മറുപക്ഷത്തുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരുള്ളതായാണ് സൂചന. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒപ്പംനിന്നില്ലെന്നതിനൊപ്പം സൈബര്‍ അധിക്ഷേപങ്ങളും വല്ലാതെ വേദനിപ്പിച്ചതായ പരാമര്‍ശങ്ങള്‍ കത്തിലും ആവര്‍ത്തിക്കുന്നതായാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം വരുംദിവസങ്ങളിലേ നടക്കൂവെന്നാണ് അറിയുന്നത്. നിലവില്‍ സ്‌ഫോടകവസ്തുക്കളും മദ്യവും തങ്കച്ചന്റെ വീട്ടില്‍വെച്ച കേസില്‍ ആരോപണവിധേയരായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജയില്‍മോചിതനായശേഷം തങ്കച്ചന്‍ ചില നേതാക്കളാണ് കള്ളക്കേസില്‍ കുടുക്കിയതെന്ന് ആരോപിച്ചിരുന്നു. ഇതില്‍ ഒരാളായ അനീഷ് മാമ്പള്ളിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ഇയാള്‍ സ്ഥലത്തില്ലെന്നാണ് മനസ്സിലാക്കുന്നതെന്നുമാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ അറസ്റ്റിലായ പ്രസാദും അനീഷ് മാമ്പള്ളി സ്വന്തം ആവശ്യത്തിനാണെന്നു പറഞ്ഞാണ് മദ്യം വാങ്ങിപ്പിച്ചതെന്ന് മൊഴിനല്‍കിയതായി സൂചനയുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേരുടെ മൊഴി രേഖപ്പെടുത്തി, അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്കു പോകുമെന്നും പോലീസ് പറയുന്നു. ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷെരീഫിനാണ് അന്വേഷണച്ചുമതല.
Read More » -
Breaking News
ദോഹയില്‍ ഒത്തുകൂടിയ ഹമാസ് നേതാക്കളെ കരയാക്രമണത്തില്‍ തീര്‍ക്കാന്‍ പദ്ധതി; മൊസാദിന്റെ എതിര്‍പ്പില്‍ ആക്രമണം ആകാശമാര്‍ഗമാക്കി; 15 പോര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് 10 മിസൈലുകള്‍; ഖത്തര്‍ ആക്രമണത്തെച്ചൊല്ലി ഇസ്രയേല്‍ ഹൈക്കമാന്‍ഡില്‍ വിള്ളല്‍?
ജറുസലേം/ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മധ്യസ്ഥ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ കരയാക്രമണം നടത്താനായിരുന്നു നീക്കം. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കം രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് തടഞ്ഞു. ഇതോടെയാണ് ദോഹയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തിലൂടെ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെടുകയും ചെയ്തു. മൊസാദിന്റെ നിസ്സഹകരണമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് രാജ്യങ്ങളില്‍ പല ഓപ്പറേഷനും വിജയകരമാക്കിയ മൊസാദ് എന്തു കൊണ്ടാണ് ഖത്തറില്‍ സഹകരിക്കാത്തത് എന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതൃത്വനിരയിലെ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. ഇത് ഇസ്രയേലിന് തിരിച്ചടിയാകുവുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഖത്തറില്‍ എത്തിയ ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യ, ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു…
Read More »