Breaking NewsLead NewsMovieNEWS

രാജ്യത്തെ അറിയപ്പെടുന്ന മലയാളി മോഡല്‍; ‘ലോക’യില്‍ സോഫയില്‍ ഇരുന്നഭിനയിച്ച ആ നടന്‍ ഇദ്ദേഹമാണ്

ല്യാണി പ്രിയദര്‍ശന്‍ നായികയായി വേഷമിട്ട ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’യില്‍ (Lokah: Chapter 1 Chandra) പ്രേക്ഷകര്‍ ശ്രദ്ധിച്ച ഒരു കഥാപാത്രമുണ്ട്. ഒരു പേരോ ഡയലോഗോ പോലുമില്ലാതെ സോഫയിലിരുന്ന അപ്പിയറന്‍സിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി കിട്ടിയ കഥാപാത്രം. ഷിബിന്‍ എസ്. രാഘവ് എന്നാണ് ഈ നടന്റെ പേര്. മലയാളിയും, തൃശൂര്‍ സ്വദേശിയുമായ ഷിബിന്‍ ബോളിവുഡ് അടക്കം ഇന്ത്യയിലെ പ്രമുഖനായ മോഡലാണ്.

മോഡലിംഗില്‍ നിന്നും ലോക സംവിധായകന്‍ ഡൊമിനിക്ക് ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല. അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിനു ലഭിച്ചു. ഈ നടന്‍ വീണ്ടും ക്യാമറക്കുമുന്നിലെത്തുകയാണ്. മാര്‍ക്കോക്കു ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച്, പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ എന്ന ചിത്രത്തിലാണ് ഷിബിന്‍ അഭിനയിക്കുന്നത്.

Signature-ad

ലോകയില്‍ സോഫയില്‍ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കില്‍ കാട്ടാളനില്‍ സിംഹാസനത്തിലേക്ക് എത്തുകയാണ് ഈ നടന്‍. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് ഷിബിനു നല്‍കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ് (പെപ്പെ) നായകനാകുന്ന ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും ഇന്‍ഡ്യന്‍ സ്‌കീനിലെ മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണുള്ളത്.

മാര്‍ക്കോക്കു മുകളില്‍ കിടപിടിക്കാവുന്ന ആക്ഷന്‍ രംഗങ്ങളും, സാങ്കേതിക മികവുമായാണ് ‘കാട്ടാളന്‍’ എത്തുക. വന്‍ മുടക്കുമുതലില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ അവസാനം ആരംഭിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമായാണ് ചിത്രീകരണം പൂര്‍ത്തിയാകുക. പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.

 

Back to top button
error: