Month: September 2025

  • Breaking News

    എല്ലാം മറക്കാറായിട്ടില്ല! കൈകൊടുക്കാന്‍ കാത്തിരുന്ന് പാക് താരങ്ങള്‍; ഡ്രസ്സിങ് റൂമിന്റെ വാതിലടച്ച് ഇന്ത്യ, അഭിമുഖം റദ്ദാക്കി അഗ

    ദുബായ്: ഏഷ്യാകപ്പില്‍ പാകിസ്താനെ തകര്‍ത്തതിന് പിന്നാലെ കൈകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതില്‍ പാക് താരങ്ങള്‍ക്ക് അതൃപ്തി. പാക് നായകന്‍ സല്‍മാന്‍ അഗ മത്സരശേഷമുള്ള അഭിമുഖം റദ്ദാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഹസ്തദാനത്തിനായി തങ്ങള്‍ കാത്തിരിന്നുവെന്ന് പരിശീലകന്‍ മൈക്ക് ഹെസ്സന്‍ സൂചിപ്പിക്കുകയും ചെയ്തു. മത്സരശേഷമുള്ള ദൃശ്യങ്ങള്‍ വ്യപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്താനെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ടോസ് സമയത്തും ഇരുടീമുകളുടെയും നായകന്മാര്‍ ഹസ്തദാനം ചെയ്തിരുന്നില്ല. മത്സരത്തിനു ശേഷവും ഹസ്തദാനം വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു ടീം ഇന്ത്യ. 16-ാം ഓവറില്‍ സിക്സറടിച്ച് നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങി. മത്സരശേഷമുള്ള ബ്രോഡ്കാസ്റ്റര്‍ പ്രസന്റേഷന്‍ പാക്…

    Read More »
  • Breaking News

    മുത്തശിയുടെ അപകട ഇന്‍ഷുറന്‍സിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു

    തിരുവനന്തപുരം: മുത്തശിയുടെ അപകട ഇന്‍ഷുറന്‍സ് പണത്തിന് വേണ്ടി യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു.ഇടിഞ്ഞാര്‍ മൈലാടുംകുന്നില്‍ ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണു സംഭവം.ക്ഷേത്ര പൂജാരിയായ മൈലാടും കുന്നില്‍ രാജേന്ദ്രന്‍ കാണിയാണ് (58) കൊല്ലപ്പെട്ടത്. ഇയാളുടെ ചെറുമകന്‍ സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രന്‍ കാണിയുടെ മകളുടെ മകനാണു സന്ദീപ്. സന്ദീപ് നേരത്തെ വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് രാജേന്ദ്രന്‍ കാണിയുടെ ഭാര്യ വാഹനാപകടത്തില്‍ മരിച്ചത്. ഇതിന്റെ നഷ്ടപരിഹാര തുക രാജേന്ദ്രന്‍ കാണിക്ക് നല്‍കാന്‍ കോടതി വിധിച്ചിരുന്നു. സന്ദീപിന്റെ വീട്ടിലായിരുന്നു രാജേന്ദ്രന്‍ കാണി നേരത്തെ താമസിച്ചിരുന്നത്. നഷ്ടപരിഹാര തുകയ്ക്കായി സന്ദീപ് മുത്തച്ഛനെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. നിര്‍ബന്ധിക്കല്‍ ശല്യമായി മാറിയതോടെ രാജേന്ദ്രന്‍ കാണി വീട്ടില്‍ നിന്ന് മാറി ഇടിഞ്ഞാറില്‍ മുറിയെടുത്തു താമസം തുടങ്ങി. എന്നാല്‍ ഇവിടെ എത്തിയും പ്രതി പണത്തിനു വേണ്ടി നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയ രാജേന്ദ്രന്‍ കാണിയെ സന്ദീപ് കുത്തുകയായിരുന്നു. അടുത്തു കണ്ട കടയിലേക്ക് രാജേന്ദ്രന്‍ കാണി ഓടിക്കയറിയെങ്കിലും…

    Read More »
  • Breaking News

    ചോര വന്നപ്പോള്‍ ആര്‍ത്ത് ചിരി! രശ്മിയുടെ ഫോണില്‍ 19 കാരനൊപ്പം വിവസ്ത്രയായി നില്‍ക്കുന്നതിന്റെ ദൃശ്യവും; അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍

    പത്തനംതിട്ട: കോയിപ്രയില്‍ യുവാക്കളെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചും നഖത്തിനടിയില്‍ മൊട്ടുസൂചി തറച്ചുകയറ്റിയും മുറിവില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചും യുവാക്കളെ പീഡിപ്പിച്ച സംഭവത്തില്‍ കോയിപ്രം മലയില്‍ വീട്ടില്‍ ജയേഷ് രാജപ്പന്‍ (30), ഭാര്യ എസ്. രശ്മി (25) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ 19-കാരനും പത്തനംതിട്ട അത്തിക്കയം സ്വദേശിയായ 29 കാരനുമാണ് കൊടുംപീഡനത്തിന് ഇരയായത്. 19കാരനായ യുവാവിനൊപ്പം രശ്മി വിവസ്ത്രയായി നില്‍ക്കുന്നതടക്കം അഞ്ച് ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഈ കേസില്‍ നിര്‍ണായകമാകുമെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പോലീസ് നിഗമനം. യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പുറമെയാണ് ആലപ്പുഴ സ്വദേശിയായ യുവാവിനൊപ്പം വിവസ്ത്രയായി നില്‍ക്കുന്നതിന്റെ ദൃശ്യവും രശ്മിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയത്. ഈ…

    Read More »
  • Breaking News

    ഞാന്‍ കാരണമെങ്കിലും ഇപ്പോള്‍ വീട് വെച്ചുനല്‍കാന്‍ ഇറങ്ങിയല്ലോ, സന്തോഷമുണ്ട്: സുരേഷ് ഗോപി

    തൃശ്ശൂര്‍: ഭവനനിര്‍മാണത്തിനുള്ള സഹായം തേടി സമീപിച്ച വ്യക്തിയുടെ നിവേദനം മടക്കിയതായി തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിശദീകരണം. ഭവനനിര്‍മാണം ഒരു സംസ്ഥാനവിഷയമാണെന്നും അത്തരം അഭ്യര്‍ഥനകള്‍ ഒരാള്‍ക്ക് മാത്രമായി അനുവദിക്കാനോ തീരുമാനിക്കാനോ സാധിക്കില്ലെന്നും അതിന് സംസ്ഥാനസര്‍ക്കാര്‍ തന്നെ വിചാരിക്കമെന്നും മന്ത്രി കുറിപ്പില്‍ പറഞ്ഞു. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ലെന്നും ജനങ്ങള്‍ക്ക് വ്യാജപ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് ഭവനം ഉറപ്പാക്കാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും രണ്ടുകൊല്ലമായി ഇതുകണ്ടുകൊണ്ടിരുന്ന ആളുകള്‍ താന്‍ കാരണമെങ്കിലും ഇപ്പോള്‍ വീട് വെച്ചുനല്‍കാന്‍ ഇറങ്ങിയല്ലോയെന്നും മന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഒരു വ്യക്തീകരണം, അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തില്‍ നിരവധി വാര്‍ത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലര്‍ സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു. ഒരു പൊതുപ്രവര്‍ത്തകനായി, എനിക്ക് എന്ത് ചെയ്യാന്‍…

    Read More »
  • Breaking News

    എംഎല്‍എയുടെ നിര്‍ദേശ പ്രകാരം ‘പണി തീരാത്ത’ റോഡിന്റെ ഉദ്ഘാടനം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

    എറണാകുളം: ടാറിങ് പൂര്‍ത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം എംഎല്‍എയുടെ നിര്‍ദേശ പ്രകാരം നിര്‍വഹിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐ: കെ.പി. സിദ്ദിഖിനെ ആണു ഡിഐജി: എസ്. സതീശ് ബിനോ സസ്‌പെന്‍ഡ് ചെയ്തത്. ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിസിപി, കൊച്ചി സിറ്റി ട്രാഫിക് സ്‌പെഷല്‍ റിപ്പോര്‍ട്ട്, റൂറല്‍ ജില്ല സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം ഏരിയ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കര്‍മം അനൗദ്യോഗികമായി നിര്‍വഹിച്ച് ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവും വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി. നഗര വികസന പദ്ധതിയുടെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന നഗരത്തിലെ എംസി റോഡ് ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം 12ന് വാഹനങ്ങള്‍ക്കായി തുറന്നു നല്‍കിയിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് എന്നിവരുടെ സാന്നിധ്യത്തില്‍ ട്രാഫിക് എസ്‌ഐ ആയ കെ.പി. സിദ്ദിഖ് ആണ് നാട മുറിച്ച്…

    Read More »
  • Breaking News

    കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി

    തൃശൂര്‍: കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ: യു കെ ഷാജഹാന് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. എസ്എഫ്ഐ- കെഎസ്‌യു സംഘട്ടനക്കേസില്‍ അറസ്റ്റിലായ 3 കെഎസ്‌യു പ്രവര്‍ത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തല മൂടിയും കൈവിലങ്ങ് അണിയിച്ചും പൊലീസ് കോടതിയിലെത്തിച്ചത്. പൊലീസ് നടപടിയെ വിമര്‍ശിച്ച മജിസ്ട്രേട്ട് നസീബ് എ അബ്ദുല്‍ റസാഖ്, ഇതുസംബന്ധിച്ചു വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോട് ജില്ലാ പൊലീസ് മേധാവി വഴി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂര്‍, ജില്ലാ കമ്മിറ്റിയംഗം അല്‍ അമീന്‍, കിള്ളിമംഗലം ആര്‍ട്സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ എ അസ്ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു തല മൂടി മജിസ്ട്രേട്ട് കോടതിയില്‍ എത്തിച്ചത്. ഇങ്ങനെ തുണികൊണ്ടു തലമൂടേണ്ട സാഹചര്യം എന്തെന്നു കോടതി ആരാഞ്ഞിരുന്നു. തിരിച്ചറിയല്‍ പരേഡ് വേണ്ടതിനാലാണു മുഖം മൂടിയത് എന്നായിരുന്നു വിശദീകരണം. എഫ്ഐആറില്‍ പേര് രേഖപ്പെടുത്തിയ അതേ…

    Read More »
  • Breaking News

    ട്രക്ക് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി, രക്ഷിച്ചത് ‘തട്ടിപ്പ് ഐ.എ.എസുകാരി’യുടെ വീട്ടില്‍നിന്ന്; പോലീസിനെ തടഞ്ഞ് അമ്മ

    മുംബൈ: തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഉള്‍പ്പെട്ട വാഹനം പിടിച്ചെടുക്കാനായി പോലീസ് എത്തിയപ്പോള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട്, സസ്പെന്‍ഷനിലുള്ള ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്കറുടെ കുടുംബം വീണ്ടും വിവാദത്തില്‍. പൂജയുടെ അമ്മ മനോരമ ഖേദ്കറാണ് പോലിസിനെ തടഞ്ഞത്. നവി മുംബൈ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പ്രഹ്ളാദ് കുമാര്‍ ഓടിച്ചിരുന്ന മിക്സര്‍ ട്രക്ക്, മുളുന്ദ്-ഐരോളി റോഡില്‍ വെച്ച് കാറുമായി കൂട്ടിയിടിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ചെറിയ അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പ്രഹ്ളാദിനെ വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കി 150 കിലോമീറ്റര്‍ അകലെ പുണെയിലെ ഒരു വീട്ടിലെ മുറിയില്‍ അടച്ചിട്ടു. എന്നാല്‍ പ്രഹ്ളാദ് തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഹ്ളാദ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനം പൂണെയിലാണെന്നും സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വസതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും മനസ്സിലായി. പോലീസ് സംഘം അവിടെനിന്ന് പ്രഹ്ളാദ് കുമാറിനെ…

    Read More »
  • Breaking News

    വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍; സതീശന്റെ എതിര്‍പ്പ് തള്ളി, പ്രതിപക്ഷ നിരയിലെ പിന്‍ബെഞ്ചില്‍ സ്ഥാനം

    തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ എതിര്‍പ്പ് തള്ളിയാണിത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. അടൂരിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. പ്രതിപക്ഷ നിരയിലെ പിന്‍ബെഞ്ചിലാണ് രാഹുല്‍ ഇരിക്കുന്നത്. സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയില്‍ വരുന്നതിന് രാഹുലിന് നിയമപരമായ തടസ്സവുമില്ല. 9.20നാണ് രാഹുല്‍ സഭയിലെത്തിയത്. ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുല്‍. പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദര്‍ശിച്ചിട്ടില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമായെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍…

    Read More »
  • Breaking News

    പാകിസ്താന്‍ ദേശീയ ഗാനത്തിനു പകരം ജിലേബി ബേബി! സ്‌റ്റേഡിയത്തിലെ ഡിജെക്ക് പറ്റിയത് വമ്പന്‍ അബദ്ധം; അമ്പരന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍

    ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു തൊട്ടുമുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ വമ്പന്‍ അബദ്ധം കാട്ടി സ്‌റ്റേഡിയത്തിലെ ഡിജെ. ഇന്ത്യയുടെ ദേശീയഗാനത്തിനു പിന്നാലെ പാകിസ്താന്‍ ദേശീയഗാനമാണ് വരേണ്ടിയിരുന്നത്. എന്നാല്‍, ജിലേബി ബേബി എന്ന ഗാനത്തിന്റെ ട്രാക്കാണ് ഏതാനും സെക്കന്‍ഡ് പ്ലേ ആയത്. അബദ്ധം മനസിലാക്കി പെട്ടെന്നുതന്നെ പാട്ടു നിര്‍ത്തി പാക് ദേശീയഗാനത്തിലേക്കു കടന്നു. പാക് ടീം അംഗങ്ങള്‍ അമ്പരക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണു സ്വന്തമാക്കിയത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗില്‍ 47 റണ്‍സെടുത്ത്…

    Read More »
  • Breaking News

    പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യാ കപ്പില്‍ അനായാസ ജയം; തകര്‍പ്പന്‍ തുടക്കം നല്‍കി അഭിഷേക്; സിക്‌സര്‍ പറത്തി സൂര്യകുമാറിന്റെ ഫിനിഷിംഗ്; നിരാശരായി പാക് ആരാധകര്‍

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ 47 റൺസെടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി  44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന്‍ ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന്‍ സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന്‍ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ…

    Read More »
Back to top button
error: