Month: September 2025
-
Breaking News
ജി.എസ്.ടി. ഒഴിവാക്കിയ സാഹചര്യത്തില്‍ മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ലെന്ന് ചെയര്‍മാന്‍; കടുത്ത വിയോജിപ്പുമായി എറണാകുളം മേഖലാ യൂണിയന്‍; ജനുവരിയില്‍ വില വര്‍ധിപ്പിച്ചേക്കും
തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ല. ജി.എസ്.എടി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ തല്‍ക്കാലം വിലവര്‍ധന വേണ്ടെന്ന ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനം. വില വര്‍ധന വേണമോയെന്ന കാര്യം അടുത്ത വര്‍ഷം ആദ്യം വീണ്ടും പരിശോധിക്കുമെന്ന് ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മില്‍മ എറണാകുളം മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കൊഴുപ്പ് കൂടിയ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് ഈ മാസം 22ന് പ്രാബല്യത്തില്‍ വരും. ഇതേസമയത്ത് തന്നെ പാല്‍ വില വര്‍ധിപ്പിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് വില വര്‍ധന വേണ്ടെന്ന തീരുമാനത്തിലേക്ക് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് എത്തിയത്. ഇതേ ശുപാര്‍ശയാണ് വില വര്‍ധന പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതി നല്‍കിയതെന്നും ഭൂരിഭാഗം അംഗങ്ങളും അതിനോട് യോജിച്ചുവെന്നും ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. അതേസമയം തീരുമാനത്തോട് കടുത്ത വിയോജിപ്പ് പ്രകടപ്പിച്ച് മില്‍മ എറണാകും മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വില വര്‍ധന വേണ്ടെന്ന തീരുമാനം…
Read More » -
Breaking News
ഇന്ത്യ-പാക് മത്സരത്തിലെ ഹസ്തദാന വിവാദം: ഏഷ്യാകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പാകിസ്താന്റെ ഭീഷണി ; പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു
ദുബായ് : ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍, ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാന്‍ വൈകിയതിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു. പിസിബി മേധാവി മൊഹ്‌സിന്‍ നഖ്വി ശക്തമായ നിലപാടെടുത്തു. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നിലവിലെ ടൂര്‍ണമെന്റില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനും (ഐസിസി) മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനും (എംസിസി) കത്തയച്ചു. അദ്ദേഹത്തെ നീക്കം ചെയ്തില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തി. കളിയുടെ മനോഭാവം പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പിസിബി പൈക്രോഫ്റ്റിനെതിരെ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹസ്തദാന വിവാദത്തിന് ഇന്ത്യക്കെതിരെ നടപടിയെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ആലോചിക്കുന്നുണ്ട്. എന്നാല്‍, എസിസിയില്‍ നിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ നിഷേധിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആരാധകര്‍ മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ബിസിസിഐ മത്സരത്തിന്…
Read More » -
Breaking News
ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് പറഞ്ഞ് വാഹനം നിര്‍ത്തിച്ചു ; നന്നാക്കിയെന്ന് പറഞ്ഞ് 18,000 രൂപ വാങ്ങി, തട്ടിപ്പുകാര്‍ മെക്കാനിക്കുകളായി ചമഞ്ഞ് പ്രായമായവരെ ഇരയാക്കി പണം തട്ടുന്നു
ബംഗലുരു: വാഹനം കേടായെന്ന് വിശ്വസിപ്പിച്ച് പ്രായമായവരില്‍ നിന്നും പണം തട്ടുന്ന പുതിയ തന്ത്രങ്ങളുമായി മോഷ്ടാക്കള്‍ രംഗത്ത്. ബെംഗളൂരുവിലെ ഹൊസൂര്‍ റോഡിലാണ് തട്ടിപ്പുകാരുടെ പരിപാടികള്‍. മെക്കാനിക്കുകളായി ചമഞ്ഞെത്തി യാത്രക്കാരെ, പ്രത്യേകിച്ച് പ്രായമായവരെ കബളിപ്പിക്കുകയാണ് ചെയ്യുന്നു. 70 വയസ്സുള്ള ദമ്പതികളാണ് സംഭവത്തിന്റെ ഇര. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കാറില്‍ വരുന്ന വഴിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെണ്ണഗര മെയിന്‍ റോഡിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരുടെ കാര്‍ തടഞ്ഞു. കാറിന്റെ ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് അവര്‍ ദമ്പതികളെ വിശ്വസിപ്പിച്ചു. കാര്‍ നിര്‍മ്മാതാക്കളുടെ സര്‍വീസ് മെക്കാനിക്കുകളാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ കാറിന്റെ ബോണറ്റ് തുറക്കാനും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തപ്പോള്‍ തീപ്പൊരി കണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. സുരക്ഷയ്ക്കായി കേടായ ‘സെന്‍സര്‍’ ഉടന്‍ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിലൊരാള്‍ ഒരു ചെറിയ ഉപകരണം കാറില്‍ ഘടിപ്പിക്കുന്നതായി അഭിനയിക്കുകയും, പിന്നീട് നന്നാക്കിയതിന് 18,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഓണ്‍ലൈന്‍…
Read More » -
Breaking News
ഒരു കോടി രുപ നഷ്ടപരിഹാരം വേണം, സര്‍ക്കാര്‍ ജോലിയും; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച ബിന്ദു
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വ്യാജ മാലമോഷണക്കേസില്‍ കുടുക്കി പൊലീസ് പീഡിപ്പിച്ച ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും സര്‍ക്കാര്‍ ജോലി നല്‍കണമെന്നുമാണു ബിന്ദുവിന്റെ ആവശ്യം. ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിച്ചു. തുടര്‍ന്ന്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റെസ്‌പോണ്ടന്റുമാരായും ആരോപണ വിധേയനായ എസ്ഐ പ്രദീപിനെയും എഎസ്‌ഐ പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്‌പോണ്ടന്റുമാരായും കമ്മിഷന്‍ തീരുമാനിച്ചു. ഇവര്‍ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ‘എന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണ കേസില്‍ ഞാനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിനും എനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടതിലും…
Read More » -
Breaking News
ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തല്‍ ഗുണം ചെയ്തു ; യൂറോളജി വകുപ്പിലേക്ക് മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാന്‍ ഭരണാനുമതി ; കാലാവധി കഴിഞ്ഞ ഉപകരണം മാറ്റും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഡോ. ഹാരീസ് ഹസന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഗുണം കാണുന്നു. മെഡിക്കല്‍ കോളജിന്റെ യൂറോളജി വകുപ്പിലേക്ക് മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാന്‍ ഭരണാനുമതി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശ പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് 2024ല്‍ ആരോഗ്യവകുപ്പിന് നല്‍കിയിരുന്നു. 2023 മുതല്‍ ഉപകരണത്തിന്റെ കാലാവധി കഴിഞ്ഞുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ കുറവാണെന്ന് ഉള്‍പ്പെടെയുള്ള ഡോ. ഹാരിസ് ഹസന്റെ പരാതികള്‍ ശരിവയ്ക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മെഡിക്കല്‍ കോളജിലേക്ക് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിന് എംആര്‍ഐ മെഷീന്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാനും അനുമതി ലഭിച്ചതായാണ് വിവരം. നിലവില്‍ യൂറോളജി വിഭാഗത്തിലുള്ള മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണത്തിന് 13 വര്‍ഷത്തെ പഴക്കമുണ്ട്. കാലാവധി കഴിഞ്ഞ ഉപകരണം മാറ്റണമെന്ന് രണ്ട് വര്‍ഷത്തോളമായി ഡോ. ഹാരിസ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആശുപത്രി വികസന സമിതിയുടെ അനുമതിയോടുകൂടി രണ്ട് കോടി ചെലവിലാണ് ഉപകരണം വാങ്ങുന്നത്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ…
Read More » -
Breaking News
‘ആ’ കുറിപ്പെത്തിയപ്പോള്‍ രാഹുല്‍ സഭ വിട്ടു; സംസാരിക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍, പ്രതികരിക്കാതെ ഭരണപക്ഷം
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ നിയമസഭയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോടു സംസാരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരും കൂട്ടാക്കിയില്ല. പ്രതിപക്ഷ നിരയുടെ അവസാന കസേരയും കഴിഞ്ഞാണ് രാഹുല്‍ ഇരുന്നത്. ലീഗ് എംഎല്‍എമാര്‍ മാത്രമാണ് രാഹുലിനോടു സഭയില്‍ കുശലാന്വേഷണം നടത്തിയത്. ലീഗ് എംഎല്‍എ യു.എ. ലത്തീഫ് രാഹുലിന്റെ അടുത്തെത്തി സംസാരിച്ചു. നജീബ് കാന്തപുരം, എ.കെ.എം.അഷ്റഫ്, ടി.വി.ഇബ്രാഹും എന്നിവരും രാഹുലിനോടു സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുമ്പോഴാണ് രാഹുല്‍ സഭയില്‍ എത്തിയത്. ഭരണപക്ഷത്തുനിന്നും ആരും പ്രതികരിച്ചില്ല. സഭയിലെത്തി കുറച്ചു സമയത്തിനുള്ളില്‍ രാഹുലിന് പുറത്തുനിന്ന് ഒരു കുറിപ്പ് ലഭിച്ചു. കുറിപ്പിനു മറുപടി നല്‍കിയതിനു പിന്നാലെ രാഹുല്‍ സഭവിട്ടു പുറത്തേക്കു പോകുകയായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറങ്ങി അകത്തുവന്നപ്പോഴാണ് കുറിപ്പ് ലഭിച്ചതും രാഹുല്‍ സഭ വിട്ടതും. അടൂരിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെയാണ് രാഹുല്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍, സംസ്ഥാന സെക്രട്ടറി റെനോ പി.രാജന്‍, സഹായി ഫസല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍…
Read More » -
Breaking News
ജിഎസ്ടി കുറയ്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തല്‍ക്കാലം ബുദ്ധിമുട്ടിക്കില്ല ; കേരളം കണികണ്ടുണരുന്ന മില്‍മാ പാലിന് ഈ വര്‍ഷം വിലകൂട്ടുന്നില്ല ; പ്രതിഷേധിച്ച് യൂണിയനുകള്‍
തിരുവനന്തപുരം: കേരളം കണികണ്ടുണരുന്ന മില്‍മയ്ക്ക് ഈ വര്‍ഷം വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തല്‍ക്കാലം ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. പാലിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മില്‍മ ബോര്‍ഡ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുമെന്ന് വലിയ പ്രചരണം ഉണ്ടായിരുന്നു. 2026 ജനുവരി മാസത്തോടെ മില്‍മ പാല്‍ വിലവര്‍ധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം. നേരത്തെ പാല്‍വില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് പാല്‍വില കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാല്‍ വില കൂട്ടാത്തതിനെതിരെ ചില യൂണിയനുകള്‍ യോഗത്തില്‍ തന്നെ എതിര്‍പ്പറിയിച്ചു.
Read More » -
Breaking News
ഇപ്പോള്‍ ഏറ്റവും റേറ്റിംഗുള്ള സംവാദകനായ യുവരാജ് ഗോകുലിനെയും എടുത്ത് ബിജെപി ചവറ്റുകുട്ടയിലെറിഞ്ഞു ; കഴിവുള്ള ചെറുപ്പക്കാരെ വളരാന്‍ അനുവദിക്കില്ലെന്നത് പാര്‍ട്ടിയുടെ അപ്രഖ്യാപിത നയം
തൃശൂര്‍: പേര് പോലും ആരും കേട്ടിട്ടില്ലാത്തവര്‍ ആ പാര്‍ട്ടിയുടെ വക്താക്കളുടെ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് ഇപ്പോള്‍ ഏറ്റവും റേറ്റിംഗുള്ള സംവാദകനായ യുവരാജിനെ ബിജെപി ചവറുകൊട്ടയുടെ മൂലയിലേക്ക് തട്ടിയെന്ന് ആക്ഷേപം. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരുടേതാണ് വിലയിരുത്തല്‍. കഴിവുള്ള ചെറുപ്പക്കാരെ ബിജെപി വളരാന്‍ അനുവദിക്കില്ലെന്ന ബിജെപിയുടെ അപ്രഖ്യാപിത നയത്തിന്റെ ഒടുവിലത്തെ ഇരയാണ് യുവരാജ് ഗോകുലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. യുവരാജ് ഗോകുലിനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ പോയതിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ വിമര്‍ശനങ്ങള്‍. താന്‍ ഉള്‍പ്പെടെയുള്ളവരെ ബിജെപി മുന്‍ കാലങ്ങളില്‍ തഴഞ്ഞിട്ടുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചുക്കുന്നതാണ് സന്ദീപാ വാര്യരുടെ പോസ്റ്റ്. പാടേ അവഗണിച്ചുവെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയതയുടെയും വെറുപ്പിന്റേയും ആ കമ്പോളം വിടുന്നതാണ് അയാള്‍ക്കും വളര്‍ന്നു വരുന്ന മറ്റ് ചെറുപ്പക്കാര്‍ക്കും നല്ലതെന്നും സന്ദീപ് ഫേസ്ബുക്കില്‍ എഴുതി.
Read More » -
Breaking News
ബീഹാര്‍ മാതൃകയില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം ; എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. 20 ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരാന്‍ ഇരിക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം. ബിഹാര്‍ മാതൃകയില്‍ കേരളത്തില്‍ നിലവിലെ വോട്ടര്‍ പട്ടികയിലും 2002ലെ വോട്ടര്‍പട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങള്‍ പരിശോധിക്കണം. സെപ്റ്റംബര്‍ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നതില്‍ വോട്ടര്‍മാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടര്‍ പട്ടികയിലേക്ക് പരിണിക്കുന്ന രേഖകള്‍ 11 എണ്ണമായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ആധാര്‍ കൂടി തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ വോട്ടര്‍പട്ടികയില്‍…
Read More »
