Month: September 2025
-
Breaking News
ഈ ജന്മത്ത് വെളിച്ചം കാണാനൊക്കാത്തവിധം അതിവേഗക്കോടതിയുടെ ശിക്ഷ ; ആറു വര്‍ഷം മുമ്പ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 63 വര്‍ഷം കഠിനതടവുശിക്ഷ
തിരുവനന്തപുരം: ആറു വര്‍ഷം മുമ്പ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണയാക്കിയ പ്രതിക്ക് 63 വര്‍ഷം കഠിനതടവുശിക്ഷ. 2022 ല്‍ നടന്ന സംഭവത്തില്‍ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ തുക പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറു മാസവും കൂടുതല്‍ തടവ് പ്രതി അനുഭവിക്കേണ്ടി വരും. 2022 നവംബര്‍ ഒമ്പതിന് വൈകീട്ട് ഏഴോടെ ചാലയില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയില്‍ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുപത് വയസ്സുള്ള പ്രതിക്ക് സംഭവം നടക്കു മ്പോള്‍ 17 വയസ്സായിരുന്നു പ്രായം. ആദ്യം ജുവനൈല്‍ ഹോമിലായിരുന്നു പ്രതി കഴിഞ്ഞി രുന്നത്.
Read More » -
Breaking News
വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയില്ല, എല്ലാം സുതാര്യം!! ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച എസ്‌ഐടി
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഗുജറാത്തിലെ ജാംനഗറിൽ സ്ഥിതി ചെയ്യുന്ന വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും രേഖപ്പെടുത്തിയ റിപ്പോർട്ടാണ് എസ്‌ഐടി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് തിങ്കളാഴ്ച്ച പരിഗണിച്ച ശേഷം ജസ്റ്റിസ് പങ്കജ് മിത്തൽ, പി ബി വരാലെ തുടങ്ങിയവർ അടങ്ങുന്ന ബെഞ്ച് റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തി. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വൻതാരയുടെ പ്രവർത്തനമെന്ന് സാധൂകരിക്കുന്നതായിരുന്നു റിപ്പോർട്ട്.
Read More » -
Breaking News
ആ ബെസ്റ്റ്!!! ആദ്യ തിയേറ്ററില്‍ ടിക്കറ്റില്ല, അടുത്ത തിയേറ്ററിലേക്ക് പോയപ്പോള്‍ കുട്ടിയെ മറന്ന് കുടുംബം; ശ്രദ്ധിച്ചത് ഇടവേളയ്ക്ക്
തൃശൂര്‍: റീലീസ് സിനിമയുടെ ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തില്‍ കുട്ടിയെ തിയേറ്ററില്‍ മറന്നുവെച്ച് മാതാപിതാക്കള്‍. രണ്ടാമത്തെ തിയേറ്ററില്‍ കയറിയ അവര്‍ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ശ്രദ്ധിച്ചതുമില്ല. ഗുരുവായൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സെക്കന്‍ഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറില്‍ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്. ഇവര്‍ ആദ്യം ദേവകി തിയേറ്ററിലേക്കാണ് എത്തിയത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോള്‍ അവര്‍ ഉടന്‍ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് വെച്ചുപിടിച്ചു. എന്നാല്‍ കുട്ടി വണ്ടിയില്‍ കയറിയില്ല. ഒപ്പമുള്ളവരെ കാണാതായപ്പോള്‍ തിയേറ്ററിന്റെ മുന്നില്‍നിന്ന് കരഞ്ഞ കുട്ടി തിയേറ്റര്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവര്‍ മറ്റൊരു തിയേറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങള്‍ വന്നതെന്ന് കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാര്‍ അപ്പാസ് തിയേറ്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായി. സിനിമ നിര്‍ത്തിവെച്ച് തിയേറ്ററുകാര്‍ കുട്ടി നഷ്ടപ്പെട്ട കാര്യം അനൗണ്‍സ് ചെയ്തു. ട്രാവലറില്‍…
Read More » -
Breaking News
‘മകളുടെ വിവാഹത്തിന് പ്രമുഖ താരങ്ങളെ ക്ഷണിച്ചു, മമ്മൂട്ടി മാത്രമെത്തി; അന്ത്യാഭിലാഷവും സഫലീകരിച്ചു; ജഗതിയേക്കാള്‍ മാര്‍ക്കറ്റ് വാല്യുവുള്ള നടന്‍ നേരിട്ടത്’
മലയാള സിനിമാപ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഹാസ്യനടനാണ് മാള അരവിന്ദന്‍. നാടക നടനായിരുന്ന അദ്ദേഹം യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. ഒരുസമയത്ത് ജഗതി ശ്രീകുമാറിനേക്കാള്‍ മാര്‍ക്കറ്റ് വാല്യു മാള അരവിന്ദന് സിനിമയിലുണ്ടായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് യൂട്യൂബ് ചാനലിലൂടെ മാള അരവിന്ദന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ‘നാടകത്തിനായി കേരള സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി മികച്ച നടനുളള അവാര്‍ഡ് കിട്ടിയത് മാള അരവിന്ദനായിരുന്നു. 15 വര്‍ഷത്തോളം നാടകത്തില്‍ തുടര്‍ന്നതിനുശേഷമാണ് അദ്ദേഹം സിനിമയിലെത്തിയത്. ആദ്യകാലങ്ങളില്‍ സിനിമകളില്‍ ചെറിയ വേഷമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അധികമാരും മാളയെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സിനിമയില്‍ അദ്ദേഹത്തിന്റെ തേരോട്ടമായിരുന്നു. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തില്‍ മാളയുടെ മാര്‍ക്കറ്റ് വാല്യു ജഗതി ശ്രീകുമാറിനേക്കാള്‍ കൂടുതലായിരുന്നു. ഹിന്ദുവായ അദ്ദേഹം ഒരു ക്രിസ്ത്യാനി യുവതിയെയാണ് വിവാഹം ചെയ്തത്. നിങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനെ ഏത് മതത്തില്‍പ്പെടുത്തുമെന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചു. ഹിന്ദുസ്ഥാനി വിഭാഗത്തില്‍പ്പെടുത്തുമെന്നാണ് അദ്ദേഹം മറുപടി കൊടുത്തത്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍…
Read More » -
Breaking News
സ്ത്രീകളുടെ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാര്‍ യുവാവ്, പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: ബാലുശേരി കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. രക്തം പുരണ്ട നിലയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ഷൂവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഇന്നുരാവിലെയാണ് സംഭവം. കിനാലൂര്‍ പാറത്തലയ്ക്കല്‍ ബാബുരാജിന്റെ വീടിന്റെ പിന്‍വശത്താണ് ബീഹാര്‍ സ്വദേശിയായ യുവാവ് കിടക്കുന്നതായി കണ്ടത്. തലയില്‍ മുറിവുണ്ടായിരുന്നു. രാവിലെ ആറുമണിയോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കണ്ടത്. കയ്യില്‍ അടിവസ്ത്രങ്ങളും ഷൂസും ഉണ്ടായിരുന്നു. ഇയാള്‍ കഴിഞ്ഞദിവസം മദ്യപിച്ചിരുന്നതായാണ് വിവരം. ശേഷം താമസസ്ഥലത്തേയ്ക്ക് പോകുന്നതിനിടെ എവിടെയെങ്കിലും വീണ് പരിക്കേല്‍ക്കുകയും പരിസരത്തുകണ്ട വസ്ത്രങ്ങള്‍ എടുത്ത് മുറിവ് തുടയ്ക്കാന്‍ ശ്രമിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. നിലവില്‍ പ്രദേശത്ത് ആരെങ്കിലും കൊല്ലപ്പെട്ടതായോ കാണാതായതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ഉള്ള വിവരം ലഭിച്ചിട്ടില്ല. യുവാവിനെ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. മുറിവ് ആയുധം ഉപയോഗിച്ചുണ്ടായതല്ല എന്നാണ് പൊലീസിന്റെ അനുമാനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Breaking News
ഒന്ന് വ്യക്തമാക്കണം, വിമർശകർ പറയുന്നതുപോലെ ആർക്കും ലഭിക്കുന്ന ഒരു പ്രൈവറ്റ് അവാർഡാണോ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്? എങ്കിൽ നഗരസഭയുടെ ചിലവിൽ മേയറെ എന്തിനു യുകെയിലേക്ക് അയച്ചു? തിരുവനന്തപുരം നഗരസഭയ്ക്ക് കിട്ടിയതെങ്കിൽ സിപിഐഎമ്മിന്റെ പേര് എങ്ങനെ വന്നു?
ആര്യ രാജേന്ദ്രനും അവർക്ക് ലഭിച്ച അവാർഡാണ് നിലവിൽ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് മേയർ നിലയിൽ താൻ ഏറ്റുവാങ്ങുകയാണ് എന്ന് കഴിഞ്ഞദിവസം ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ പൊതു ജനത്തെ അറിയിച്ചു. അതിനു ശേഷം പ്രസ്തുത അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും പങ്കുവെച്ചു. ഇതിനുപിന്നാലെ അനുമോദന പോസ്റ്റുകളുമായി ഇടത് നേതാക്കളും അണികളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറഞ്ഞു. എന്നാൽ ഈ അഭിനന്ദന പ്രവാഹങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായില്ല. ഇടതുപക്ഷവും മേയറും വലിയ രീതിയിൽ കൊട്ടിഘോഷിച്ച ഈ പുരസ്കാരം പൈസ കൊടുത്തു വാങ്ങിയതാണ് എന്നുൾപ്പടെയുള്ള ആരോപണവുമായി എതിർപക്ഷം രംഗത്തെത്തി. ഹൗസ് ഓഫ് കോമൺസ്, യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി എന്നെല്ലാം പറയുമ്പോൾ പൊതുജനം ഇതൊരു മഹത്തായ അവാർഡ് ആണ്…
Read More » -
Breaking News
കോടതിയുടെ പുറത്തുവച്ച് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലി, വസ്ത്രങ്ങള്‍ വലിച്ചുകീറി
ലക്നൗ: കോടതിയുടെ പുറത്ത് ഭര്‍ത്താവിനെ ചെരുപ്പുകൊണ്ട് തല്ലി യുവതി. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുത്തലാഖ് ചൊല്ലിയതോടെയാണ് ഭര്‍ത്താവിനെ മര്‍ദിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. 2018ലായിരുന്നു തന്റെ വിവാഹമെന്ന് യുവതി പറയുന്നു. അധികം വൈകാതെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് മര്‍ദിക്കാന്‍ തുടങ്ങി. രണ്ട് പെണ്‍മക്കളെ പ്രസവിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ മക്കളെ കൂട്ടിക്കൊണ്ടുപോയെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവില്‍ നിന്ന് ജീവനാശം തേടിയുള്ള കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച കോടതി വാദം കേട്ടിരുന്നു. യുവതി അമ്മായിയോടൊപ്പമാണ് കോടതിയിലെത്തിയത്. ഭര്‍ത്താവിനൊപ്പം അയാളുടെ പിതാവും കോടതിയില്‍ എത്തിയിരുന്നു. വാദം കഴിഞ്ഞ് കോടതിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍, ഭര്‍ത്താവും ഭര്‍തൃപിതാവും തന്നെ പിന്തുടരുകയും അസഭ്യം പറയുകയും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പിതാവിന്റെ പ്രേരണയാല്‍ ഭര്‍ത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയെന്നും അതിനുപിന്നാലെയാണ് താന്‍ മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ വസ്ത്രത്തില്‍ പിടിച്ചുനിര്‍ത്തി, യുവതി…
Read More » -
Breaking News
പണം കൊടുത്ത് വാങ്ങിയ പുരസ്‌കാരം; ആര്യ രാജേന്ദ്രന്റെ ലണ്ടന്‍ അവാര്‍ഡിനെ ചൊല്ലി വിവാദം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനു ലഭിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് പുരസ്‌കാരത്തെ ചൊല്ലി സൈബിറടത്തില്‍ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് മൂടുമ്പോള്‍ എതിരാളികള്‍ പറയുന്നത് പണം കൊടുത്ത് വാങ്ങിയ അംഗീകാരം എന്നാണ്. ലണ്ടനിലെ ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രന് പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെത്തി ആര്യ പുരസ്‌കാരം സ്വീകരിച്ചത്. കോര്‍പ്പറേഷന്റെ സുസ്ഥിര വികസന സംരംഭങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പാര്‍ലമെന്റില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ്, മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.’- പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യാ രാജേന്ദ്രന്‍ ഫെയ്സ്്ബുക്കില്‍ കുറിച്ചു. അതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും…
Read More » -
Breaking News
ഉറക്കം അത്ര ചെറുതല്ല! വിട്ടുമാറാത്ത ഉറക്കമില്ലായ്മ ബുദ്ധിവൈകല്യമോ ഡിമെന്‍ഷ്യയോ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം കൂടുതല്‍
നമ്മുടെ ഉറക്കശീലങ്ങളും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഡിമെന്‍ഷ്യ, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ മാരകമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ഉറക്കശീലങ്ങളാണ് കാരണമാകാറുള്ളത്. അമേരിക്കക്കാരില്‍ മൂന്നിലൊന്നിലധികം പേരെ, ബാധിക്കുന്ന ഒരു ഉറക്ക പ്രശ്നം, പൊണ്ണത്തടി, ഹൃദ്രോഗം, ഡിമെന്‍ഷ്യ എന്നിവയുള്‍പ്പെടെ ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മയോ ക്ലിനിക് നടത്തിയ ഒരു സുപ്രധാന പഠനം ഡിമെന്‍ഷ്യയുടെ 40 ശതമാനം വര്‍ദ്ധനവ് എടുത്തുകാട്ടിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ ബാധിക്കുന്നതിനും വഷളാകുന്നതിനും ഉറക്കമില്ലായ്മ ഒരു പ്രധാന കാരണമാണ്. ഇത് രോഗപ്രതിരോധ ശേഷിയെ തളര്‍ത്തുകയും ആളുകള്‍ക്ക് അണുബാധ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയുടെ പ്രധാന ലക്ഷണങ്ങളില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടും കാലതാമസവും വളരെ നേരത്തെ ഉണരുക വീണ്ടും ഉറങ്ങാന്‍ കഴിയാതെ വരിക എന്നിവ ഉള്‍പ്പെടുന്നു. വിട്ടുമാറാത്ത ഉറക്കമില്ലായ്മ കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, വ്യാപകമായ വീക്കം, ശരീര കോശങ്ങള്‍ നശിക്കുക എന്നിവ ഉണ്ടാകുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ…
Read More » -
Breaking News
‘അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നില്ല’; വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നല്‍കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന ഭേദഗതി സ്റ്റേ ചെയ്തു. ജില്ലാ കളക്ടറുടെ അധികാരവും സ്റ്റേ ചെയ്തിട്ടുണ്ട്. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സിഇഒ ആക്കാം. കേന്ദ്ര വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം നാലില്‍ കൂടരുത്. സംസ്ഥാന ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം മൂന്നില്‍ കൂടരുതെന്നും കോടതി വ്യക്തമാക്കി. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ മെയ് 22 നാണ് നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയത്.
Read More »