Month: September 2025

  • Breaking News

    ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ആദ്യ സിനിമ നിർമാണ സംരംഭത്തെകുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബേസിൽ ജോസഫും ഡോ. അനന്തുവും

    കൊച്ചി: എഡ്യൂക്കേഷൻ സെക്റ്ററിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ. അനന്തുവും ബേസിലും ചേർന്ന് നിർമിക്കുന്ന ആദ്യ സിനിമ ഒക്ടോബറിൽ ഷൂട്ടിംഗിന് തുടക്കം കുറയ്ക്കുമെന്ന് സൂചന. മിന്നൽ മുരളി, കുഞ്ഞിരാമായണം, ഗോദ എന്നീ ലോകം ക്രിയേറ്റ് ചെയ്ത ബേസിൽ ജോസഫിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേർണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും അവർ നമുക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടാവുക. സോഷ്യൽ മീഡിയയിലെ രസകരമായ ഇവരുടെ വീഡിയോയിൽ നിന്നും മനസിലായ കാര്യം രണ്ടുപേരുടെയും ക്രിയേറ്റീവ് ചിന്തകളുടെ ഒരു Extension ആണെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്. ഉറച്ച ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള ഊർജവും ഉണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് തെളിയിച്ചവരാണ് അനന്തുവും ബേസിലും. ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റിനായി നമുക്ക് കാത്തിരിക്കാം.   View this post on Instagram   A post shared by Ananthu S (@dr.ananthu.s)

    Read More »
  • Breaking News

    മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് തീയതിയിൽ മാറ്റം; തിരിച്ചു വരവ് ഒക്ടോബറിൽ

    കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് തീയതിയിൽ മാറ്റം. സെപ്റ്റംബർ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിൻ്റെ, റീമാസ്റ്ററിംഗ് ജോലികൾ തീരാൻ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്. അല്പം വൈകിയാലും വമ്പൻ തിരിച്ചു വരവായി ചിത്രം ഒക്ടോബറിൽ പ്രദർശനത്തിന് എത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീ മാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. 4K ഡോൾബി അറ്റ്മോസിൽ ആണ് ചിത്രം റീ മാസ്റ്റർ ചെയ്യുന്നത്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ‘സാമ്രാജ്യം”, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1…

    Read More »
  • Sports

    പാകിസ്താനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ എറിഞ്ഞത് 92 പന്തുകള്‍ ; എന്നിട്ടും നടക്കാതിരുന്ന കാര്യം പാക് ബാറ്റ്‌സ്മാന്‍ സാഹിബ് സാദ നടപ്പാക്കി; ടി20-യില്‍ ബുംറക്കെതിരെ അടിച്ചത് രണ്ടു സിക്‌സറുകള്‍

    ദുബായ് : ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍, പാക് താരം സാഹിബ്‌സാദ ഫര്‍ഹാന്‍ ജസ്പ്രീത് ബുംറക്കെതിരെ രണ്ട് സിക്‌സറുകള്‍ നേടി. ഇതോടെ ടി20-യില്‍ ബുംറക്കെതിരെ സിക്‌സറടിക്കുന്ന ആദ്യ പാകിസ്താന്‍ താരമായി അദ്ദേഹം മാറി. പാകിസ്താനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ 92 പന്തുകള്‍ എറിഞ്ഞിട്ടും സിക്‌സര്‍ വഴങ്ങാതെ ബുംറ കാത്തുസൂക്ഷിച്ച റെക്കോര്‍ഡാണ് ഫര്‍ഹാന്‍ തകര്‍ത്തത്. പാകിസ്താന്റെ ഇന്നിംഗ്സിലെ നാലാമത്തെ ഓവറിലാണ് ആദ്യ സിക്‌സര്‍ പിറന്നത്. നല്ല ലെങ്ത്തിലുള്ള പന്ത് ലോങ് ഓണിന് മുകളിലൂടെ ഫര്‍ഹാന്‍ സിക്‌സറടിച്ചു. കൃത്യമായ ടൈമിങ്ങോടെയുള്ള ആ ഷോട്ടില്‍ കാണികള്‍ ആവേശത്തിലായി. രണ്ടാമത്തെ സിക്‌സര്‍ ആറാം ഓവറിലാണ് പിറന്നത്. 133 കിലോമീറ്റര്‍ വേഗത്തില്‍ വന്ന ഷോര്‍ട്ട് ലെങ്ത് പന്ത് ഫര്‍ഹാന്‍ ബൗണ്ടറിക്ക് പുറത്തേക്ക് വലിച്ചടിച്ചു. തുടക്കത്തില്‍ തന്നെ ടീമിന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും ഫര്‍ഹാന്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഈ രണ്ട് സിക്‌സറുകളോടെ, ടി20-യില്‍ ബുംറക്കെതിരെ ഒന്നിലധികം സിക്‌സറുകള്‍ നേടുന്ന ആറാമത്തെ താരമെന്ന…

    Read More »
  • Breaking News

    ഫേസ്ബുക്കിലൂടെ സൗഹൃദം പിന്നീട് പ്രണയമായി മാറി ; 600 കിലോമീറ്റര്‍ കാറോടിച്ച് കാമുകനെ കാണാനെത്തിയ 37 കാരിയായ യുവതിയെ തലക്കടിച്ച് കൊന്നയാള്‍ അറസ്റ്റില്‍

    ജയ്പൂര്‍: ഫേസ്ബുക്ക് കാമുകനെ കാണാന്‍ 600 കിലോമീറ്റര്‍ കാറോടിച്ച് എത്തിയ 37 വയസ്സുള്ള യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട മുകേഷ് കുമാരി എന്ന യുവതി ജുന്‍ഝുനു ജില്ലയിലെ അങ്കണവാടി സൂപ്പര്‍വൈസറാണ്. ഏകദേശം പത്ത് വര്‍ഷം മുമ്പ് അവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്കിലൂടെയാണ് ബാര്‍മറിലെ സ്‌കൂള്‍ അധ്യാപകനായ മനാറാം എന്നയാളുമായി മുകേഷ് പരിചയത്തിലാകുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. മുകേഷ് പലപ്പോഴും ഏകദേശം 600 കിലോമീറ്റര്‍ കാറോടിച്ച് മനാറാമിനെ കാണാന്‍ പോകുമായിരുന്നു. മുകേഷ് മനാറാമുമായി വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. മുകേഷ് ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിഞ്ഞിരുന്നെങ്കിലും, മനാറാമിന്റെ വിവാഹമോചനക്കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ മുകേഷ് വിവാഹത്തിനായി നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നത് ഇരുവരും തമ്മില്‍ വഴക്കുകള്‍ക്ക് കാരണമായിരുന്നെന്ന് പോലീസ് പറയുന്നു. സെപ്റ്റംബര്‍ 10-ന് മുകേഷ് തന്റെ ആള്‍ട്ടോ കാറില്‍ വീണ്ടും ബാര്‍മറിലേക്ക് പോയി. ഗ്രാമീണരോട് വഴി ചോദിച്ച്…

    Read More »
  • Breaking News

    കസ്റ്റഡിമര്‍ദ്ദനം അവാസ്തവം, സംസ്ഥാനത്തുടനീളം നടക്കുന്നതെന്ന് രീതിയിലുള്ള വ്യാഖ്യാനം തെറ്റ് ; ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി ; കുറ്റക്കാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കും

    തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കസ്റ്റഡി മര്‍ദ്ദനം നടക്കുന്നു എന്നാക്ഷേപിക്കുന്നത് അവാസ്തവമാണെന്നും പോലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന സംഭവം ഒറ്റപ്പെട്ടവയാണെന്നും മുഖ്യമന്ത്രി. പോലീസിന്റെ ഭാഗത്ത് നിന്നും കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. പോലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനില്‍ അക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും യുത്ത് കോണ്‍ഗ്രസും വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. മുഖ്യമന്ത്രി മൗനം വെടിയെണമെന്നും പ്രതികരിക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എല്‍ഡിഎഫ് യോഗത്തില്‍ ഏകദേശം 40 മിനിറ്റ് സമയമെടുത്ത് മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ വിശദമായ മറുപടി നല്‍കിയത്. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി സംസാരത്തിനിടെ സൂചിപ്പിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന്…

    Read More »
  • Breaking News

    കേരളത്തിലെ ‘ബീഡി-ബിഹാര്‍’ പരാമര്‍ശം ബീഹാറില്‍ ഉപയോഗിച്ച് പ്രധാനമന്ത്രി ; ബീഹാര്‍ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും സംസ്ഥാനത്തെ പരിഹസിക്കുന്നു

    പുര്‍ണി: ബിഹാര്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്തെ അപമാനിക്കാന്‍ തുടങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂര്‍ണിയയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസിനും രാഷ്ട്രീയ ജനതാദളിനും അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിച്ചു. ”ബിഹാറില്‍ നിര്‍മ്മിക്കുന്ന റെയില്‍വേ എഞ്ചിനുകള്‍ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുകയാണ്, എന്നാല്‍ ഇത് കോണ്‍ഗ്രസിനും ആര്‍ജെഡി നേതാക്കള്‍ക്കും ഇഷ്ടപ്പെടുന്നില്ല. ബിഹാര്‍ പുരോഗതി നേടുമ്പോള്‍ ഈ പാര്‍ട്ടികള്‍ സംസ്ഥാനത്തെ അപമാനിക്കാന്‍ തിരക്കിലാണ്. കോണ്‍ഗ്രസ്, ആര്‍ജെഡിയുമായി ചേര്‍ന്ന് ബിഹാറിനെ സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ച്, ‘ബീഡി’യുമായി താരതമ്യം ചെയ്യുന്നു. ഈ ആളുകള്‍ക്ക് ബിഹാറിനോട് വെറുപ്പാണ്.” പ്രധാനമന്ത്രി മോദി പറഞ്ഞു. അടുത്തിടെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം ജിഎസ്ടി പരിഷ്‌കാരങ്ങളെ പരിഹസിച്ചുകൊണ്ട് ”ബീഡിയും ബിഹാറും ബി’യിലാണ് തുടങ്ങുന്നത്. അതുകൊണ്ട് ഇനി അതൊരു തെറ്റായി കണക്കാക്കാനാവില്ല.” എന്നൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ബീഡിയുടെ ജിഎസ്ടി കുറച്ചതിനെക്കുറിച്ചുള്ള ഈ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും പാര്‍ട്ടിക്ക് മാപ്പ് പറയേണ്ടിവരികയും ചെയ്തു. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ…

    Read More »
  • Breaking News

    തൊട്ടടുത്തുള്ളപ്പോള്‍ എന്തിന് 19 കിലോമീറ്റര്‍ അപ്പുറത്തെ ആശുപത്രി ; ഡല്‍ഹി ബിഎംഡബ്ല്യു അപകടത്തില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മരിച്ചസംഭവം ; പ്രതിയായ യുവതിയുടെ മൊഴിയില്‍ വൈരുധ്യം

    ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നവജ്യോത് സിംഗിന്റെ മരണത്തിന് കാരണമായ സംഭവത്തില്‍ ബിഎംഡബ്ല്യു കാര്‍ ഓടിച്ച യുവതി ഗഗന്‍പ്രീത് കൗറിന്റെ മൊഴില്‍ വൈരുദ്ധങ്ങള്‍. താന്‍ ഭയം കാരണം 19 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോയതെന്നും, ആ ആശുപത്രി മാത്രമേ തനിക്ക് അറിയുമായിരുന്നുള്ളൂ എന്നും പറഞ്ഞു. ചോദ്യം ചെയ്യലില്‍, കോവിഡ്-19 മഹാമാരിയുടെ സമയത്ത് തന്റെ കുട്ടികളെ അവിടെ പ്രവേശിപ്പിച്ചിരുന്നതിനാലാണ് ആ ആശുപത്രി മനസ്സില്‍ വന്നതെന്ന് ഗഗന്‍പ്രീത് മൊഴി നല്‍കി. സമീപത്തുള്ള ആശുപത്രികള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും ആരോപിച്ചു. അപകടത്തിന് ശേഷം തന്റെ ഭര്‍ത്താവ് ജീവനോടെയുണ്ടായിരുന്നെന്നും, അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഗഗന്‍പ്രീത് അത് അവഗണിച്ചെന്നും നവജ്യോത് സിംഗിന്റെ ഭാര്യ പറയുന്നു. സമയബന്ധിതമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ തന്റെ പിതാവിനെ രക്ഷിക്കാമായിരുന്നുവെന്ന് മകന്‍ ആരോപിച്ചു. പ്രതിക്ക് പരിചയമുള്ള ആളുടെ ആശുപത്രിയായതുകൊണ്ടാണ് അവര്‍ ആ ആശുപത്രി തിരഞ്ഞെടുത്തതെന്നും മകന്‍ ആരോപിച്ചു. ഞായറാഴ്ച ധൗള കുവാനിന് സമീപം അമിതവേഗതയില്‍ വന്ന…

    Read More »
  • Breaking News

    പഞ്ചാബി വിദ്യാര്‍ത്ഥി വിസയില്‍ റഷ്യയിലേക്ക് പോയി ; മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ റഷ്യന്‍ സൈന്യം പിടികൂടി ; ഉക്രയിന്‍ യുദ്ധമുഖത്തേക്ക് അയച്ച ആറുപേരെ കാണാതായി

    ചണ്ഡീഗഡ് : പഞ്ചാബില്‍ നിന്നും വിദ്യാര്‍ത്ഥിവിസയില്‍ മോസ്‌ക്കോയിലേക്ക് പോയ ഇന്ത്യാക്കാരനെ റഷ്യന്‍ സൈന്യം പിടികൂടി യുദ്ധമുഖത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നുള്ള 25 വയസ്സുകാരന്‍ ബൂട്ടാ സിംഗാണ് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി വിസയില്‍ മോസ്‌കോയിലേക്ക് പോയതും റഷ്യന്‍ സൈന്യം പിടികൂടുകയും ചെയ്തത്. 2024 ഒക്ടോബര്‍ 24-നാണ് ബൂട്ടാ സിംഗ് ഡല്‍ഹിയിലെ ഒരു ഏജന്റ് വഴി 3.5 ലക്ഷം രൂപ നല്‍കി റഷ്യയിലേക്ക് പോയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തെ ഈ വര്‍ഷം ഓഗസ്റ്റ് 18-ന് റഷ്യന്‍ സേന പിടികൂടുകയായിരുന്നു. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയില്‍, ബൂട്ടാ സിംഗ് തന്നെ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള മറ്റു 14-ഓളം പേര്‍ക്കൊപ്പം പരിശീലന മില്ലാതെ നിര്‍ബന്ധിതമായി സൈനിക ക്യാമ്പുകളിലേക്ക് കൊണ്ടുപോ വുകയാ ണെന്ന് വെളിപ്പെടുത്തി. ഇവരില്‍ അഞ്ചോ ആറോ പേരെ മുന്‍നിരയിലേക്ക് അയച്ച ശേഷം കാണാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. സെപ്റ്റംബര്‍ 12-നാണ് ബൂട്ടാ സിംഗ്…

    Read More »
  • Breaking News

    പോലീസ് അതിക്രമങ്ങളില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; 40 മിനിറ്റ് സമയമെടുത്ത് വിശദീകരണം; എല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍; ഇനി തെറ്റായി ഒന്നും ഉണ്ടാകില്ലെന്നും ഉറപ്പ്; യുഡിഎഫ് ഭരണത്തില്‍ എടുത്ത നടപടി എന്തെന്ന് ചോദിച്ച് ടി.പി. രാമകൃഷ്ണന്‍

    തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളില്‍ ഇടത് മുന്നണി യോഗത്തില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണം നടത്തിയത്. അതേസമയം, ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉയര്‍ന്ന് വരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസ് അതിക്രമങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ടി പി രാമകൃഷ്ണന്‍ ചോദിച്ചു. ഏതെങ്കിലും ഒരു പൊലീസുകാരനെതിരെ യുഡിഎഫ് നടപടി എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസിന് സമീപനം തന്നെ ഇപ്പോള്‍ മാറിയിട്ടുണ്ട്. നിരവധി പൊലീസുകാര്‍ സര്‍വീസുകളില്‍ നിന്നും പുറത്തുപോയിട്ടുണ്ട്. പഴയ…

    Read More »
  • Breaking News

    കാമുകനെ കാണാന്‍ കാറില്‍ ഒറ്റയ്ക്ക് 600 കിലോമീറ്റര്‍; പിറ്റേന്നു മരിച്ച നിലയില്‍; അപകട മരണമെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ്; കാമുകന്‍ അറസ്റ്റില്‍

    ബാര്‍മര്‍: കാമുകനെ കാണാനും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെടുന്നതിനും 600 കിലോമീറ്റര്‍ കാറോടിച്ചുപോയ യുവതി പിറ്റേന്നു മരിച്ച നിലയില്‍. രാജസ്ഥാനിലെ ബാര്‍മറില്‍നിന്നുള്ള അധ്യാപകന്‍ അറസ്റ്റില്‍. ജുന്‍ജുനുവില്‍നിന്നുള്ള അംഗന്‍വാടി സൂപ്പര്‍വൈസര്‍കൂടിയായ മുകേഷ് കുമാരിയെന്ന മുപ്പത്തേഴുകാരിയാണു കൊല്ലപ്പെട്ടത്. ഇവര്‍ 10 വര്‍ഷം മുമ്പ് വിവാഹമോചിതയായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ ഫേസ്ബുക്കിലൂടെയാണ് മനാറാം എന്നയാളെ പരിചയപ്പെട്ടത്. ഇടയ്ക്കിടെ മുകേഷ് കുമാരി സ്വന്തമായി കാറോടിച്ചു ബാര്‍മറിലെത്തിലെത്തി മനാറാമിനെ കാണുമായിരുന്നു. എന്നാല്‍, ബന്ധം നിയപരമാക്കണമെന്ന ആവശ്യവുമായാണ് ഇക്കുറി അവര്‍ പോയതെന്നും മനാറാമിന്റെ വിവാഹ മോചന ഹര്‍ജി ഇപ്പോഴും കോടതിയിലാണെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഇരുവരും വാക്കുതര്‍ക്കമുണ്ടായി. സെപ്റ്റംബര്‍ 10ന് യുവതി ഒരിക്കല്‍കൂടി മനാറാമിനെ കാണാന്‍ പോയി. മനാറാമുമായുള്ള ബന്ധത്തെപ്പറ്റി കുടുംബത്തോടു പറഞ്ഞു. ഇത് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം വഷളാക്കി. പോലീസ് എത്തി ഇരുവരെയും സമാധാനിപ്പിച്ചു വിടുകയായിരുന്നു. അന്നു രാത്രി ഇരുവരും ഒരുമിച്ചു സമയം ചെലവിട്ടെങ്കിലും രാത്രിയോടെ മനാറാം ഇരുമ്പുവടികൊണ്ടു മുകേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനുശേഷം മുകേഷിന്റെ ഓള്‍ട്ടോ കാറില്‍ കൊണ്ടുചെന്ന് ഇട്ടു.…

    Read More »
Back to top button
error: