ബീഹാര്‍ മാതൃകയില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം ; എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. 20 ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരാന്‍ ഇരിക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം.
ബിഹാര്‍ മാതൃകയില്‍ കേരളത്തില്‍ നിലവിലെ വോട്ടര്‍ പട്ടികയിലും 2002ലെ വോട്ടര്‍പട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങള്‍ പരിശോധിക്കണം. സെപ്റ്റംബര്‍ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നതില്‍ വോട്ടര്‍മാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വോട്ടര്‍ പട്ടികയിലേക്ക് പരിണിക്കുന്ന രേഖകള്‍ 11 എണ്ണമായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ആധാര്‍ കൂടി തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ വോട്ടര്‍പട്ടികയില്‍ പരിഗണിക്കാനുള്ള രേഖകളുടെ എണ്ണം 12 ആയി.
ജൂലൈ മുതല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായുള്ള നടപടികള്‍ ആരംഭിക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പ് ഒഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. 2002ലെ പട്ടികയിലുള്ള 80 ശതമാനം ആളുകളും 2025 പട്ടികയിലുണ്ട്. പാലക്കാടുള്ള 2 ബിഎല്‍ഒമാര്‍ പട്ടികകള്‍ താരതമ്യം ചെയ്തപ്പോഴാണ് ഇത് മനസ്സിലായതെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു.






