Breaking NewsKeralaLead News

ഇപ്പോള്‍ ഏറ്റവും റേറ്റിംഗുള്ള സംവാദകനായ യുവരാജ് ഗോകുലിനെയും എടുത്ത് ബിജെപി ചവറ്റുകുട്ടയിലെറിഞ്ഞു ; കഴിവുള്ള ചെറുപ്പക്കാരെ വളരാന്‍ അനുവദിക്കില്ലെന്നത് പാര്‍ട്ടിയുടെ അപ്രഖ്യാപിത നയം

തൃശൂര്‍: പേര് പോലും ആരും കേട്ടിട്ടില്ലാത്തവര്‍ ആ പാര്‍ട്ടിയുടെ വക്താക്കളുടെ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് ഇപ്പോള്‍ ഏറ്റവും റേറ്റിംഗുള്ള സംവാദകനായ യുവരാജിനെ ബിജെപി ചവറുകൊട്ടയുടെ മൂലയിലേക്ക് തട്ടിയെന്ന് ആക്ഷേപം. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരുടേതാണ് വിലയിരുത്തല്‍.

കഴിവുള്ള ചെറുപ്പക്കാരെ ബിജെപി വളരാന്‍ അനുവദിക്കില്ലെന്ന ബിജെപിയുടെ അപ്രഖ്യാപിത നയത്തിന്റെ ഒടുവിലത്തെ ഇരയാണ് യുവരാജ് ഗോകുലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. യുവരാജ് ഗോകുലിനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ പോയതിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ വിമര്‍ശനങ്ങള്‍.

Signature-ad

താന്‍ ഉള്‍പ്പെടെയുള്ളവരെ ബിജെപി മുന്‍ കാലങ്ങളില്‍ തഴഞ്ഞിട്ടുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചുക്കുന്നതാണ് സന്ദീപാ വാര്യരുടെ പോസ്റ്റ്. പാടേ അവഗണിച്ചുവെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയതയുടെയും വെറുപ്പിന്റേയും ആ കമ്പോളം വിടുന്നതാണ് അയാള്‍ക്കും വളര്‍ന്നു വരുന്ന മറ്റ് ചെറുപ്പക്കാര്‍ക്കും നല്ലതെന്നും സന്ദീപ് ഫേസ്ബുക്കില്‍ എഴുതി.

 

Back to top button
error: