Month: September 2025
-
Breaking News
രശ്മിയുടെ ഫോണില്‍ സിനിമയെ വെല്ലുന്ന വീഡിയോകള്‍, മനസ്സിനെ മരവിപ്പിക്കുന്ന 10 ക്രൂരപീഡന ദൃശ്യങ്ങള്‍; പാസ്വേഡ് വെളിപ്പെടുത്താതെ ജയേഷ്
പത്തനംതിട്ട: ക്രോയിപ്രത്ത് യുവാക്കളെ കെട്ടിയിട്ട് ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി രശ്മിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിഡിയോകള്‍ സിനിമ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതെന്ന് പൊലീസ്. മനസ്സിനെ മരവിപ്പിക്കുന്ന 10 മര്‍ദന വിഡിയോകളാണ് ഫോണില്‍ നിന്നു ലഭിച്ചതെന്നും പൊലീസ് പറയുന്നു. അതേസമയം രശ്മിയുടെ ഭര്‍ത്താവ് ജയേഷിന്റെ ഫോണില്‍ ചിത്രീകരിച്ച മര്‍ദന ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പാസ്വേഡ് ഉപയോഗിച്ച് ഇതു സൂക്ഷിച്ചിരിക്കുകയാണ്. പാസ്വേഡ് വെളിപ്പെടുത്താന്‍ ജയേഷ് തയാറാകാത്തതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണമായി സഹകരിക്കുമ്പോഴും ജയേഷ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം യുവാക്കള്‍ നിഷേധിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍, യുവാക്കള്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടെന്ന മൊഴിയില്‍ ജയേഷ് ഉറച്ചു നില്‍ക്കുകയാണ്. രശ്മിയും ഇതിനോടു യോജിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. രശ്മിക്കു യുവാക്കളുമായി ബന്ധമുണ്ടെങ്കില്‍ എന്തിനു ഭര്‍ത്താവുമായി ചേര്‍ന്ന് ഇവരെ മര്‍ദിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം, പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്ന് പൊലീസ് പറയുന്നു. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ്…
Read More » -
Breaking News
മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: മദ്യലഹരിയില്‍ മുക്കം പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം മലപ്പുറം കിഴ്ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കര്‍ സിദ്ധീഖ് ആണ് അറസ്റ്റില്‍ ആയത്. കയ്യില്‍ കരിങ്കല്ലുമായി മുക്കം പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് അതിക്രമിച്ചു കയറി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സ്റ്റേഷന്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചുപൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » -
Breaking News
രാഹുലിനെ നിയമസഭയില്‍ എത്തിച്ചു; തെറ്റായ സന്ദേശം നല്‍കി, നടപടി വേണമെന്ന് പരാതി; നേമം ഷജീറിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭയിലെത്തിച്ച യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. ഷജീറിനെതിരെ പരാതി നല്‍കാന്‍ ഒരു വിഭാഗം നേതാക്കള്‍ ഒരുങ്ങുകയാണ്. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്കൊപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും അച്ചടക്ക സമിതി ചെയര്‍മാനുമാണ് പരാതി നല്‍കുക. ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പടക്കം അവഗണിച്ചാണ് രാഹുല്‍ കഴിഞ്ഞ ദിവസം നിയമസഭയിലേക്കെത്തിയത്. നേമം ഷജീര്‍ അടക്കമുളള യുവ നേതാക്കള്‍ക്കൊപ്പം പ്രത്യേക വാഹനത്തിലാണ് രാഹുല്‍ എത്തിയത്. സഭയില്‍ എത്തിയതിന് പിന്നാലെ രാഹുലിന് ഒരു കുറിപ്പ് ലഭിച്ചിരുന്നു. ശേഷം രാഹുല്‍ സഭയില്‍ നിന്നിറങ്ങിയിരുന്നു. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച രാഹുല്‍ തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം,…
Read More » -
Breaking News
കൊല്ലത്ത് കന്യാസ്ത്രീ ജീവനൊടുക്കി; മരിച്ചത് മധുര സ്വദേശിനി
കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് കൊല്ലം നഗരത്തിലെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്. ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ്. രണ്ട് ദിവസം മുമ്പ് ഇവരുടെ ബന്ധുക്കള്‍ മഠത്തില്‍ എത്തിയിരുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ നിന്നുമുള്ള വിവരം.
Read More » -
Breaking News
മോദിക്ക് മിശിഹായുടെ സമ്മാനം; 75-ാം ജന്മദിനത്തില്‍ ലോകകപ്പില്‍ ധരിച്ച ജേഴ്‌സി ഒപ്പിട്ടയച്ച് മെസ്സി
ന്യൂ ഡല്‍ഹി: 75-ാം ജന്മദിനം അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സമ്മാനം. 2022ല്‍ കപ്പുയര്‍ത്തുമ്പോള്‍ ധരിച്ച, തന്റെ ഒപ്പോടു കൂടിയ ജേഴ്‌സിയാണ് മെസ്സി മോദിക്ക് സമ്മാനമായി അയച്ചുനല്‍കിയത്. സെപ്റ്റംബര്‍ 17നാണ് മോദിയുടെ പിറന്നാള്‍. ഡിസംബറില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് മെസ്സി ഇന്ത്യയില്‍ ഉണ്ടാകുക. കൊല്‍ക്കത്തയിലും മുംബൈയിലുമാകും പര്യടനം എന്നാണ് സൂചന. ശേഷമാകും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതേസമയം, മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ നവംബറിലാണ് എത്തുക. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കും അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.
Read More » -
Breaking News
പീഡിപ്പിച്ചത് 16കാരിയെ; യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയ പീഡിപ്പിച്ച ‘സൈക്കോ’ ജയേഷ് പോക്സോ കേസിലും പ്രതി
പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്നു പൊലീസ്. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാള്‍ ലൈ?ഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജയേഷ് സ്ഥിരം കുറ്റവാളിയാണെന്നു പൊലീസ് പറയുന്നു. കോയിപ്രം സ്റ്റേഷനിലാണ് ജയേഷിനെതിരെ പോക്‌സോ കേസുള്ളത്. അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. നിലവില്‍ പോക്‌സോ കേസിന്റെ വിചാരണ നടക്കുന്നുണ്ട്. അതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായത്. ഇയാളുടെ പൂര്‍വകാല ചരിത്രം പരിശോധിക്കുകയാണ് പൊലീസ്. കസ്റ്റഡിയിലുള്ള ജയേഷിന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്കു അയയ്ക്കും. ഹണിട്രാപ് കേസില്‍ രശ്മിയുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. റാന്നി സ്വദേശിയെ ഡംബല്‍ ഉപയോ?ഗിച്ചു മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആലപ്പുഴ സ്വദേശിയുമായി ലൈം?ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിപ്പിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.…
Read More » -
Breaking News
16കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ചു; രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ വകുപ്പ് ഉന്നതനും ഉള്‍പ്പെടെ 14 പേര്‍ക്കെതിരേ കേസ്
കാസര്‍കോട്: ചെറുവത്തൂരില്‍ 16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ച ഉന്നതരടങ്ങുന്ന എട്ടുപേര്‍ പോലീസ് പിടിയിലായി. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒന്‍പത് പേരുള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് ചന്തേര പോലീസ് കേസെടുത്തത്. ഇതില്‍ അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. വിദ്യാഭ്യാസവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്. കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് കേസിലേക്കെത്തിയത്. മാതാവിനെ കണ്ടയുടനെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ചന്തേര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 16-കാരനെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈനില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പോലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. രണ്ട് വീതം പ്രതികളെ പിടികൂടുന്നതിന് ഓരോ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നല്‍കി.
Read More » -
Breaking News
റാഗിങ്ങിനോടും ജാതിവിവേചനത്തോടും വിട്ടുവീഴ്ച വേണ്ട; നിയമം കര്‍ക്കശമാക്കാന്‍ യുജിസിയോടു സുപ്രീം കോടതി
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങും ജാതി വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും തടയുന്നതിനു നിയമം കര്‍ക്കശമാക്കാന്‍ യുജിസിക്ക് നിര്‍ദേശം നല്‍കി സുപ്രിം കോടതി. രണ്ടു മാസത്തിനകം ഇതിന്റെ കരടു രൂപരേഖ തയാറാക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ജാതി വിവേചനത്തിന് ഇരകളായി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളായ രോഹിത് വെമുലയുടെയും പായല്‍ തദ്?വിയുടെയും അമ്മമാര്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ജാതിയുടെയും ലിംഗത്തിന്റെയും ഭിന്നശേഷിയുടെയും പേരിലുള്ള വിവേചനങ്ങള്‍ കര്‍ശനമായി തടയണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങള്‍ തടയാനുള്ള നടപടിക്രമങ്ങള്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവേചനങ്ങള്‍ തടയുന്നതിനായി ഈക്വല്‍ ഓപ്പര്‍ചൂനിറ്റി സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ലഭിച്ച പരാതികളില്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
Read More » -
Breaking News
‘ഹമാസ് എവിടെയുണ്ടെങ്കിലും ആക്രമിക്കും’; ഖത്തറിന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് നെതന്യാഹു; പരോക്ഷ പിന്തുണയുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി; ഹമാസ് താവളമായ 16 നില കെട്ടിടവും തകര്‍ത്തെന്ന് ഐഡിഎഫ്
ദോഹ/ ജറുസലേം: ഹമാസ് നേതാക്കള്‍ എവിടെയുണ്ടെങ്കിലും അവിടെയെല്ലാം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അറബ്- ഇസ്ലാമിക് രാജ്യങ്ങള്‍ ഖത്തറിനു പിന്തുണയര്‍പ്പിച്ചു നടത്തിയ സമ്മേളനത്തിനിടെയാണ് ഇസ്രയേല്‍ നിലപാടു കടുപ്പിച്ചത്. ഹമാസ് തീവ്രവാദികള്‍ 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയതിനുശേഷം മറ്റൊരു രാജ്യത്തു നടത്തുന്ന നിര്‍ണായക ഓപ്പറേഷനുകളിലൊന്നായിട്ടാണ് ഖത്തര്‍ ആക്രമണത്തെ വിലയിരുത്തുന്നത്. അറബ്- മുസ്ലിം നേതാക്കള്‍ ഖത്തറിനു പിന്തുണയുമായി വരുമ്പോള്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പിന്തുണ നല്‍കുകയാണുണ്ടായത്. ഖത്തര്‍ ആക്രമണം പാടില്ലാത്ത ഒന്നായിരുന്നു എന്നു പറയുക മാത്രമാണുണ്ടായത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്നതു ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ്. അമേരിക്ക നയതന്ത്രപരമായി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതു സംഭവിക്കില്ലെന്ന് അറിഞ്ഞിട്ടും അത്തരമൊരു സാധ്യതയുണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും നാം കണ്ടുവയ്‌ക്കേണ്ടതുണ്ടെന്നും റൂബിയോ പറഞ്ഞു. ‘ക്രൂരന്‍മാരായ തീവ്രവാദികള്‍’ എന്നാണു റൂബിയോ ഹമാസിനെ വിശേഷിപ്പിച്ചത്. ഹമാസിനെ ഇല്ലാതാക്കണമെന്നും ആയുധമണിഞ്ഞ ഹമാസ് ആണ്…
Read More »
