Month: September 2025

  • Breaking News

    ബ്രിട്ടീഷുകാലത്തെ പോലീസ്‌കഥ പറയാന്‍ മുഖ്യമന്ത്രി എടുത്തത് മണിക്കൂറുകള്‍ ; കുന്നംകുളത്തെ പോലീസ് മര്‍ദ്ദനം പറയാന്‍ അഞ്ചുമിനിറ്റ് ; അനിശ്ചിതകാല സത്യാഗ്രഹവുമായി യുഡിഎഫ് 

    തിരുവനന്തപുരം: കുന്നംകുളം മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബ്രിട്ടീഷ്‌കാലത്തെ പോലീസിന്റെ കാര്യം പറഞ്ഞ് സമയം ചെലവഴിച്ച മുഖ്യമന്ത്രി കുന്നംകുളം മര്‍ദ്ദന കാര്യത്തില്‍ മറുപടി പറയാന്‍ എടുത്തത് അഞ്ചു മിനിറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തി വരാതിരുന്ന പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ചു. കസ്റ്റഡി മര്‍ദ്ദനത്തില്‍ അടിയന്തിര പ്രമേയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്്. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്കും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കും മറുപടിക്കും ശേമായിരുന്നു പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണം. രണ്ടു എംഎല്‍എ മാര്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്നും പറഞ്ഞു. കുന്നംകുളത്തെ പോലീസ് മര്‍ദ്ദനത്തില്‍ ഏര്‍പ്പെട്ട നാലു പോലീസുകാരെ പിരിച്ചുവിടുന്നത് വരെ സമരം നടത്തുമെന്ന് നേരത്തേ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വ്യക്തമാക്കി യിരുന്നു. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയത്തിന് കോണ്‍ഗ്രസ് കാലത്ത് കമ്യൂണിസ്റ്റുകള്‍ നേരിട്ട പോലീസ് മര്‍ദ്ദനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി…

    Read More »
  • Breaking News

    ‘ഷോക്ക് ഹാന്‍ഡ്’ വിവാദത്തില്‍ ട്വിസ്റ്റ്: റഫറിക്ക് നിര്‍ദേശം നല്‍കിയത് എസിസി ഉന്നതവൃത്തം? പാക്കിസ്ഥാന്റെ ആവശ്യം തള്ളി ഐസിസി

    ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന്‍ മത്സരത്തിനു പിന്നാലെ ഉയര്‍ന്ന ഹസ്തദാന വിവാദത്തിനു മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നല്‍കിയ പരാതി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളി. ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തുടര്‍ന്നുള്ള മത്സരങ്ങളില്‍നിന്നു പൈക്‌റോഫ്റ്റിനെ മാറ്റണമെന്നായിരുന്നു പിസിബിയുടെ ആവശ്യം. ഇതു നടപ്പാക്കാന്‍ സാധിക്കില്ലെന്ന് പിസിബിക്കു ഐസിസി ഔദ്യോഗികമായി മറുപടി നല്‍കി. ഐസിസി ജനറല്‍ മാനേജര്‍ വസീം ഖാനാണ് പിസിബി അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്വി ഇമെയിലായി പരാതി നല്‍കിയത്. മുഹ്സിന്‍ നഖ്വി തന്നെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും. എസിസിയാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. എസിസിയുടെ നിര്‍ദേശപ്രകാരമാകാം മാച്ച് റഫറി പ്രവര്‍ത്തിച്ചതെന്നും ഐസിസിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഐസിസിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ പറയുന്നത്. എസിസി പ്രസിഡന്റ് മുഹ്‌സിന്‍ നഖ്വി തന്നെയാകാം റഫറിക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയെന്ന സൂചനകളും ചില ഉന്നതവൃത്തങ്ങള്‍ നല്‍കുന്നു. ”ഐസിസിക്ക് ഇതുമായി എന്ത് ബന്ധമാണുള്ളത്? മാച്ച് ഒഫിഷ്യലിനെ നിയമിച്ചു കഴിഞ്ഞാല്‍…

    Read More »
  • Breaking News

    പടിയിറങ്ങിയത് ദിലീപിന്റെ ഭാഗ്യദേവത, അക്കൗണ്ട് പൂട്ടി, കാറുമില്ല; മഞ്ജു ഒറ്റയ്ക്കുണ്ടാക്കിയ ഇന്നത്ത ആസ്തി

    പ്രിയ താരം മഞ്ജു വാര്യരുടെ 47 ാം പിറന്നാള്‍ ദിനമായിരുന്നു സെപ്റ്റംബര്‍ 10ന്. നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിക്കുന്നുണ്ട്. സിനിമയേക്കാള്‍ നാടകീയമാണ് മഞ്ജു ജീവിതത്തില്‍ പിന്നിട്ട പാതകളെന്ന് ആരാധകര്‍ പറയാറുണ്ട്. കരിയറില്‍ തിളങ്ങി നിന്ന കാലത്ത് 19 വയസിലെ വിവാഹം, അഭിനയ രംഗത്ത് നിന്നുള്ള പിന്മാറ്റം, ദിലീപുമായുള്ള വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വേര്‍പിരിയല്‍, സിനിമാ രംഗത്തേക്കുള്ള ശക്തമായ തിരിച്ച് വരവ് തുടങ്ങി പല ഘട്ടങ്ങള്‍ മഞ്ജു ജീവിതത്തില്‍ കണ്ടു. മലയാളത്തില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ് മഞ്ജു വാര്യര്‍. കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന നടി. ലളിത ജീവിതം നയിക്കുന്ന ആളാണെങ്കിലും വലിയ ആസ്തി മഞ്ജുവിനുണ്ട്. സൗഭാദ്യങ്ങളില്‍ കഴിയുന്ന മഞ്ജു ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് സാമ്പത്തികമായി പ്രയാസം നേരിട്ടത്. ദിലീപുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടമായിരുന്നു അത്. അന്ന് മോളിവുഡിനെ ഭരിക്കുന്ന താരമാണ് ദിലീപ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 കോടിയുടെ ആസ്തിയുള്ള താരം. സിനിമയ്ക്ക് പുറമെ റിയല്‍ എസ്റ്റേറ്റില്‍ നിന്നും കോടികള്‍…

    Read More »
  • Breaking News

    നദ്വിക്കെതിരായ ‘പണ്ഡിതവേഷം ധരിച്ച നാറി’ പരാമര്‍ശം; സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്താക്കി

    കോഴിക്കോട്: സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്വിക്കെതിരെ പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി സമസ്ത. നദ്വിയെ തെറിവിളിച്ച കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെയാണ് പുറത്താക്കിയത്. മന്ത്രിമാര്‍ക്ക് ‘വൈഫ് ഇന്‍ ചാര്‍ജു’മാരുണ്ടെന്ന നദ്വിയുടെ പരാമര്‍ശത്തിനെതിരെ സിപിഎം നടത്തിയ പ്രതിഷേധത്തില്‍ നദ്വിയെ ‘പണ്ഡിതവേഷം ധരിച്ച നാറി’ എന്ന് വിശേഷിപ്പിച്ചതിനാണ് നടപടി. 13 അംഗ കമ്മിറ്റിയില്‍ നിന്നാണ് ഹക്കീലിനെ പുറത്താക്കിയത്. മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നദ്വി വിവാദ പരാമര്‍ശം നടത്തിയത്. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്വി പറഞ്ഞത്. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്വി പറഞ്ഞിരുന്നു. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി…

    Read More »
  • Breaking News

    വിശ്വാസം അതല്ലേ എല്ലാം! കടക്ക് ഉള്ളീ പുറത്ത്; കത്രയിലെ അപൂര്‍വഭക്ഷണ സംസ്‌കാരം ഇങ്ങനെ…

    വ്യത്യസ്തമായ പല കാര്യങ്ങളും നമ്മുടെ നാട്ടിലുണ്ട്. ചിലപ്പോഴത് വിശ്വാസവുമായി ബന്ധപ്പെട്ടായിരിക്കാം, ചിലപ്പോള്‍ സംസ്‌കാരത്തിന്റെ ഭാഗമാകാം. പക്ഷേ വ്യത്യസ്തയിലും നമ്മെ ആശ്ചര്യപ്പെടുത്തുന്ന ചില രീതികളും നമ്മുടെ രാജ്യത്തുണ്ട്. ഭാഷയിലും ആചാരങ്ങളിലും മാത്രമല്ല ഭക്ഷണത്തില്‍ പോലും നമ്മള്‍ സ്വപ്നത്തില്‍ വിചാരിക്കാത്ത ചില രീതികള്‍ ഉണ്ടാകും. തെക്കുള്ളവര്‍ക്ക് അരിയാഹാരമാണ് പ്രിയമെങ്കില്‍ അങ്ങ് വടക്കുള്ളവര്‍ക്ക് അത് ഗോതമ്പാണ്. വെജിറ്റേറിയനാവട്ടെ നോണ്‍ വെജിറ്റേറിയനാവട്ടെ എല്ലാ അടുക്കളകളിലേയും സ്ഥിരം സാന്നിധ്യമാണ് സവാള. ദാല്‍, ചട്നി, സാലഡ്, സാമ്പാര്‍ എന്നു വേണ്ട സകലതിലെയും ചേരുവകളിലൊന്നാണ് സവാള. പക്ഷേ നമ്മുടെ ഇന്ത്യയില്‍ ഒരു നഗരത്തില്‍ സവാള വിളയിക്കുന്നതും വില്‍ക്കുന്നതും കഴിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അതായത് ഉള്ളികളൊന്നും കത്രയിലേക്ക് കടത്തിവിടില്ല. വൈഷ്ണോ ദേവി തീര്‍ത്ഥാടനത്തിന് പേരുകേട്ട കത്രയിലാണ് സവാളയ്ക്ക് അടക്കം അയിത്തമുള്ളത്. ജമ്മുകശ്മീരിലെ ഈ നഗരം വളരെ പുണ്യമായ ഇടമായാണ് കണക്കാക്കുന്നത്. മതപരമായ വിശുദ്ധി ഇവിടെ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന വിശ്വാസത്തില്‍ ഈ നഗരത്തിലേക്ക് സവാളയ്ക്കും ഒപ്പം വെളുത്തുള്ളിക്കും പ്രവേശനമില്ല. ഈ പ്രദേശത്തുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍,…

    Read More »
  • Breaking News

    ഷാഫി വന്നില്ല, സതീശന്‍ മൗനം, കത്തിക്കയറി ബല്‍റാമും മുരളിയും; ‘രാഹുലി’ല്‍ എഫക്ടില്‍ കോണ്‍ഗ്രസ് നേതൃയോഗം

    തിരുവനന്തപുരം: ലൈംഗികാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ തിങ്കളാഴ്ച നിയമസഭയിലെത്തിയത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കി. രാഹുല്‍ സഭയിലെത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയിലെ ഒരുപറ്റം മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കുന്നതിലും സതീശന്‍ അതൃപ്തിയിലാണ്. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിഡി സതീശന്‍ ഇക്കാര്യത്തില്‍ ഒരക്ഷരം പോലും പറഞ്ഞില്ല. അതേസമയം, രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് ഇപ്പോഴും വ്യക്തതയില്ലെന്ന് കെപിസിസി-ഡിസിസി ഭാരവാഹികളുടെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടികളെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. രാഹുലിന്റെ നീക്കങ്ങളില്‍ പാര്‍ട്ടിയിലെ പുതിയ ശക്തികേന്ദ്രങ്ങളായി ഉയര്‍ന്നുവരുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഉപദേശകനായി അറിയപ്പെടുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നില്ല. രാഹുല്‍ നിയമസഭയിലെത്തിയ വിഷയം കെ മുരളീധരന്‍, കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം എന്നിവരാണ്…

    Read More »
  • Breaking News

    തിരുവനന്തപുരം ജില്ലാ ജയിലില്‍ ക്രൂരമര്‍ദനമെന്ന് പരാതി; ചികിത്സയിലുള്ള റിമാന്‍ഡ് തടവുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍, അറസ്റ്റിലായത് സഹപ്രവര്‍ത്തകയെ ഉപദ്രവച്ച കേസില്‍

    തിരുവനന്തപുരം: ജില്ലാ ജയിലിനുള്ളില്‍ റിമാന്‍ഡ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനായ തടവുകാരന്‍ ബിജു അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവിലാണ്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പത്തനംതിട്ട സ്വദേശി ബിജു അറസ്റ്റിലായത്. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇക്കഴിഞ്ഞ 12-ാം തീയതിയാണ് സഹപ്രവര്‍ത്തകയെ ആക്രമിച്ചെന്ന കേസില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് ചെയ്യുമ്പോള്‍ ബിജു ചില മാനസിക പ്രശ്നങ്ങള്‍ കാട്ടിയിരുന്നു. അതിനാല്‍ ഇയാള്‍ക്ക് ചികിത്സ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് 13-ാം തീയതി വൈകിട്ടാണ് ജില്ലാ ജയിലിലെ ഓടയില്‍ ഇയാളെ അബോധാവസ്ഥയില്‍ കണ്ടെന്ന പേരില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം ജയില്‍ ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയാണ്. 12-ാം തീയതി…

    Read More »
  • Breaking News

    അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ പരിശോധന; കണ്ടെടുത്തത് ഒരു കോടിയുടെ സ്വര്‍ണവും ഒരു കോടി രൂപയും

    ഗുവാഹാട്ടി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥയുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയിലേറെ രൂപയും ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. കാംറപിലെ ഗോരോയ്മാരിയില്‍ നിയമിതയായ നൂപുര്‍ ബോറ എന്ന ഉദ്യോഗസ്ഥയാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ബോറയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ബാര്‍പെട്ടയിലുള്ള വാടകവീട്ടില്‍നിന്ന് 10 ലക്ഷം രൂപ കൂടി കണ്ടെടുത്തു. നൂപുര്‍ ബോറയുടെ അടുത്ത സഹായിയായ ലത് മണ്ഡല്‍ സുരാജിത് ദേകയുടെ വസതിയിലും സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ പരിശോധന നടത്തി. നൂപുര്‍ ബോറയുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ ഇയാള്‍ ഭൂമി സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. 2019ലാണ് നൂപുര്‍ ബോറ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്നത്. ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ…

    Read More »
  • Breaking News

    സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ, കൃഷി വകുപ്പില്‍ നിലനിര്‍ത്താന്‍ ഉത്തരവ്

    കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ബി അശോകിനെ സ്ഥലംമാറ്റിയത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. അശോകിനെ കൃഷി വകുപ്പില്‍ തന്നെ നിലനിര്‍ത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ബി അശോകിന്റെ ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ബി അശോകിനെ ഇന്നലെ രാത്രിയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും മുഖ്യമന്ത്രിക്ക് കീഴിലുള്ള പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ( P & ARD ) പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥലം മാറ്റിയത്. സെപ്റ്റംബര്‍ 17 മുതല്‍ സ്ഥലം മാറ്റം പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ബി അശോകിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അടുത്തിടെ സ്റ്റേ ചെയ്തതിരുന്നു. തുടര്‍ന്ന് അശോക് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.ഈ കേസ് ട്രൈബ്യൂണല്‍ പരിഗണിക്കാനിരിക്കെയാണ് അശോകിനെ…

    Read More »
  • Breaking News

    പിടിവിട്ട് സ്വര്‍ണവില; പവന്‍ 82,000 ഭേദിച്ചു, ജിഎസ്ടിയും പണിക്കൂലിയും ചേര്‍ന്നാല്‍ 88,800നും മേലെ

    കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവിലയുടെ റെക്കോര്‍ഡ് തേരോട്ടം. പവന്‍ ചരിത്രത്തിലാദ്യമായി 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയര്‍ന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോര്‍ഡ് ഇനി മറക്കാം. പവന് ഇന്ന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല. 3% ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേര്‍ന്നാല്‍ 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 11,105 രൂപയും. ഈമാസം ഇതുവരെ മാത്രം കേരളത്തില്‍ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 65 രൂപ കത്തിക്കയറി റെക്കോര്‍ഡ് 8,500 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 141 രൂപായയി; ഇതും പുതിയ ഉയരമാണ്. സംസ്ഥാനത്ത് മറ്റു…

    Read More »
Back to top button
error: