Breaking NewsCrimeLead NewsNEWS

പീഡിപ്പിച്ചത് 16കാരിയെ; യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയ പീഡിപ്പിച്ച ‘സൈക്കോ’ ജയേഷ് പോക്‌സോ കേസിലും പ്രതി

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്‌സോ കേസിലും പ്രതിയെന്നു പൊലീസ്. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാള്‍ ലൈ?ഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജയേഷ് സ്ഥിരം കുറ്റവാളിയാണെന്നു പൊലീസ് പറയുന്നു.

കോയിപ്രം സ്റ്റേഷനിലാണ് ജയേഷിനെതിരെ പോക്‌സോ കേസുള്ളത്. അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. നിലവില്‍ പോക്‌സോ കേസിന്റെ വിചാരണ നടക്കുന്നുണ്ട്. അതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായത്. ഇയാളുടെ പൂര്‍വകാല ചരിത്രം പരിശോധിക്കുകയാണ് പൊലീസ്. കസ്റ്റഡിയിലുള്ള ജയേഷിന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്കു അയയ്ക്കും.

Signature-ad

ഹണിട്രാപ് കേസില്‍ രശ്മിയുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. റാന്നി സ്വദേശിയെ ഡംബല്‍ ഉപയോ?ഗിച്ചു മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആലപ്പുഴ സ്വദേശിയുമായി ലൈം?ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിപ്പിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. പ്രതികള്‍ മൂന്ന് പേരെ കൂടി സമാനമായ രീതിയില്‍ മര്‍ദ്ദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം.

അതേസമയം ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോയിപ്രം സ്റ്റേഷനിലേക്കു കൈമാറി. മര്‍ദ്ദനമേറ്റ ആലപ്പുഴ സ്വദേശിയെ കുറ്റകൃത്യം നടന്ന വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇയാളുടെ മൊഴിയും ശേഖരിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: