Breaking NewsCrimeLead NewsNEWS

16കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ചു; രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ വകുപ്പ് ഉന്നതനും ഉള്‍പ്പെടെ 14 പേര്‍ക്കെതിരേ കേസ്

കാസര്‍കോട്: ചെറുവത്തൂരില്‍ 16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ച ഉന്നതരടങ്ങുന്ന എട്ടുപേര്‍ പോലീസ് പിടിയിലായി. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒന്‍പത് പേരുള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് ചന്തേര പോലീസ് കേസെടുത്തത്. ഇതില്‍ അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി.

വിദ്യാഭ്യാസവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്. കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് കേസിലേക്കെത്തിയത്. മാതാവിനെ കണ്ടയുടനെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Signature-ad

ചന്തേര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 16-കാരനെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈനില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പോലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. രണ്ട് വീതം പ്രതികളെ പിടികൂടുന്നതിന് ഓരോ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നല്‍കി.

Back to top button
error: