Breaking NewsIndiaLead NewsNEWS

റാഗിങ്ങിനോടും ജാതിവിവേചനത്തോടും വിട്ടുവീഴ്ച വേണ്ട; നിയമം കര്‍ക്കശമാക്കാന്‍ യുജിസിയോടു സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങും ജാതി വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും തടയുന്നതിനു നിയമം കര്‍ക്കശമാക്കാന്‍ യുജിസിക്ക് നിര്‍ദേശം നല്‍കി സുപ്രിം കോടതി. രണ്ടു മാസത്തിനകം ഇതിന്റെ കരടു രൂപരേഖ തയാറാക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

ജാതി വിവേചനത്തിന് ഇരകളായി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളായ രോഹിത് വെമുലയുടെയും പായല്‍ തദ്?വിയുടെയും അമ്മമാര്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ജാതിയുടെയും ലിംഗത്തിന്റെയും ഭിന്നശേഷിയുടെയും പേരിലുള്ള വിവേചനങ്ങള്‍ കര്‍ശനമായി തടയണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Signature-ad

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങള്‍ തടയാനുള്ള നടപടിക്രമങ്ങള്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവേചനങ്ങള്‍ തടയുന്നതിനായി ഈക്വല്‍ ഓപ്പര്‍ചൂനിറ്റി സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ലഭിച്ച പരാതികളില്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.

Back to top button
error: