Breaking NewsLead NewsNEWSWorld

മോദിക്ക് മിശിഹായുടെ സമ്മാനം; 75-ാം ജന്മദിനത്തില്‍ ലോകകപ്പില്‍ ധരിച്ച ജേഴ്‌സി ഒപ്പിട്ടയച്ച് മെസ്സി

ന്യൂ ഡല്‍ഹി: 75-ാം ജന്മദിനം അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സമ്മാനം. 2022ല്‍ കപ്പുയര്‍ത്തുമ്പോള്‍ ധരിച്ച, തന്റെ ഒപ്പോടു കൂടിയ ജേഴ്‌സിയാണ് മെസ്സി മോദിക്ക് സമ്മാനമായി അയച്ചുനല്‍കിയത്. സെപ്റ്റംബര്‍ 17നാണ് മോദിയുടെ പിറന്നാള്‍.

ഡിസംബറില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് മെസ്സി ഇന്ത്യയില്‍ ഉണ്ടാകുക. കൊല്‍ക്കത്തയിലും മുംബൈയിലുമാകും പര്യടനം എന്നാണ് സൂചന. ശേഷമാകും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

Signature-ad

അതേസമയം, മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ നവംബറിലാണ് എത്തുക. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കും അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

Back to top button
error: