Month: September 2025
-
Breaking News
ആരെയും നിരാശരാക്കില്ല! ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനവുമായി സര്‍ക്കാര്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 29 ന് തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. പലസ്തീന്‍ അംബാസിഡര്‍ മുഖ്യ അതിഥിയാകും. കേരള മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകര്‍.ഈ മാസം 30 ന് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 29ന് ഫോട്ടൊ എക്‌സിബിഷന്‍ നടക്കും. ‘ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള’ എന്ന പേരിലുള്ള മാധ്യമോത്സവം സെപ്തംബര്‍ 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ മാധ്യമോത്സവത്തില്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടികളാണ് നടക്കുന്നത്. അന്തര്‍ദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയില്‍ നിന്നുളള മാധ്യമപ്രവര്‍ത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, രവീഷ് കുമാര്‍, രാജ്ദീപ് സര്‍ദേശായി എന്നിവര്‍ അക്കാദമി അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിന് എത്തും. ‘മീഡിയ…
Read More » -
Breaking News
ഭൂട്ടാനില്‍നിന്ന് ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു; കേരളത്തില്‍ എത്തിയതത് 20 വാഹനങ്ങള്‍; പൃഥ്വിയും ദുല്‍ഖറുമടക്കമുള്ളവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന; ‘ഓപ്പറേഷന്‍ നുംകൂര്‍’ എന്ന പേരില്‍ രാജ്യവ്യാപക റെയ്ഡ്
കൊച്ചി: ഓപ്പറേഷന്‍ ‘നുംകൂര്‍’ എന്ന പേരില്‍ രാജ്യവ്യപകമായി പരിശോധനയുമായി കസ്റ്റംസ്. ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്‍െ്‌റയും വീട്ടില്‍ പരിശോധനാ സംഘമെത്തി. സംസ്ഥാനത്തെ വിവിധ കാര്‍ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ ആദ്യം ഹിമാചലില്‍ രജിസ്റ്റര്‍ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നത് രീതി. പീന്നീട് നമ്പര്‍ മറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ 20 വാഹനങ്ങള്‍ കേരളത്തില്‍ എത്തിയെന്നാണ്…
Read More » -
Breaking News
ഇസ്രയേല്‍ ചാരന്മാര് എന്ന് സംശയമുള്ളവരെ കണ്ണ് മൂടിക്കെട്ടി തെരുവുകളില്‍ എത്തിക്കും; തുടര്‍ന്ന് വധശിക്ഷ; ഗാസയിലെ തെരുവുകളില്‍ ഹമാസിന്റെ തേര്‍വാഴ്ച
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ ബന്ധം ആരോപിച്ച് നിരവധി പേരെ ഹമാസ് പരസ്യമായി വധശിക്ഷക്ക് വിധേയരാക്കുന്നത് നിത്യ സംഭവമാകുന്നു. ഇസ്രയേല്‍ ചാരന്മാര് എന്ന് സംശയം തോന്നുന്നവരെ കണ്ണ് മൂടിക്കെട്ടിയാണ് ഇവര്‍ തെരുവുകളില്‍ എത്തിക്കുന്നത്. തുടര്‍ന്നാണ് ഇവരെ വധിക്കുന്നത്. ഇതിന്റെ ഭായനാകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് അള്ളാഹു അക്ബര്‍ എന്ന് ആര്‍ത്തു വിളിക്കുന്ന ജനങ്ങളെയും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ദിവസം മൂന്ന് ഫലസ്തീനികളെ ഹമാസ് വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹമാസുമായി ബന്ധമുള്ള ടെലിഗ്രാം അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, മുഖംമൂടി ധരിച്ച നിരവധി തോക്കുധാരികള്‍ കണ്ണുകള്‍ കെട്ടിയ മൂന്ന് ഫലസ്തീനികളുടെ മുന്നില്‍ നില്‍ക്കുന്നതും പിടികൂടിയവരെ കൈകള്‍ പിന്നില്‍ കെട്ടി തറയില്‍ മുട്ടുകുത്തി നിര്‍ത്തുന്നതും കാണാം. ഒരു ടൗണ്‍ സ്‌ക്വയറില്‍ പൊതു വധശിക്ഷ നടപ്പിലാക്കുന്നത്. അവിടെ തിങ്ങിക്കൂടിയ ജനങ്ങളോട് തോക്കുധാരികളില്‍ ഒരാള്‍ കണ്ണുകെട്ടിയ ആളുകളെ സ്വന്തം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുകയും അവരുടെ ജനങ്ങളെ കൊല്ലാന്‍ അധിനിവേശക്കാര്‍ക്ക് സഹായം…
Read More » -
Breaking News
പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, അർജുൻ സി വനജിനും അവാർഡുകൾ
മുംബൈ: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, ഡോ: സന്ദീപ് വിജയരാഘവൻ, അർജുൻ സി വനജ്, ഗായത്രി എ, എ എം ദിവാകരൻ, രാഗിണി മോഹൻ, ഒ പ്രദീപ്, സെലിൻ സജി, ജ്യോതിഷ് നമ്പ്യാർ, അനിൽകുമാർ, രത്നാകർ മഹാലിംഗ ഷെട്ടി, എസ് വാസുദേവ്, സി എച്ച് ബാലൻ, സ്വീറ്റി ബർണാഡ്, അനൂപ് പുഷ്പാംഗദൻ എന്നിവർക്കാണ് പുരസ്ക്കാരം. ജീവൻ ഗൗരവ് പുരസ്ക്കാരത്തിന് ആദിവാസി ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന വിവേക് പണ്ഡിറ്റ്, കൗൺസിലർ, എം പി, എം എൽ എ എന്നനിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മുതിർന്ന ബി ജെ പി നേതാവ് ഗോപാൽ ഷെട്ടി, ബാംബു കോർപ്പറേഷൻ ചെയർമാൻ പാഷ പട്ടേൽ എന്നിവർ അർഹരായി. സെപ്തംബർ 28 ന് ഞായറാഴ്ച രാവിലെ പത്തരയ്ക്ക് വസായ് ശബരിഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം…
Read More » -
Breaking News
തിരുവനന്തപുരത്ത് മരുതംകുഴിയില്‍ വാടക വീടെടുത്തു, കൊച്ചിക്കായി അങ്കമാലിയിലും; ഇനി മലബാറിലും വേണം; ദീപ് ദാസ് മുന്‍ഷി കേരളത്തില്‍ നിറയും; സംസ്ഥാന യാത്രയുമായി രാഹുലും പ്രിയങ്കയും എത്തും; കേരളം പിടിക്കാനുറച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നേരിട്ട് ഇടപെടും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാര്‍ മോഡലില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര സംസ്ഥാനത്ത് നടത്തിയേക്കും. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയില്‍ രാഹുലിനൊപ്പം വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. കോണ്‍ഗ്രസിനെ താഴെ തട്ടില്‍ ശക്തമാക്കാനാണ് ഇത്. ഗ്രൂപ്പ് പോരുകളില്‍ ഉഴലുന്ന കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം അനിവാര്യതയാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ മുസ്ലീം ലീഗ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ തന്നെ പട നയിക്കാന്‍ നേരിട്ട് എത്തുന്നത്. പ്രിയങ്കയും സജീവ പ്രചരണ മുഖമായി മാറും. ‘ഡൂ ഓര്‍ ഡൈ’ എന്നാണ് ഹൈക്കമാന്‍ഡ് പ്രതിനിധിയ്ക്ക് മുസ്ലീം ലീഗ് നല്‍കിയ നിര്‍ദ്ദേശം. ഇനി തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ഭരണം വീണ്ടും നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് കോണ്‍ഗ്രസിനും അറിയാം. ദേശീയ തലത്തില്‍ പോലും ഇത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് രാഹുല്‍ യാത്രയുമായി കേരളത്തില്‍ എത്തുന്നത്. ഔദ്യോഗിക…
Read More » -
Breaking News
‘മോദി വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ്; ശബരിമല പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്കും ആഗ്രഹമില്ല; ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ക്രൈസ്തവ വിശ്വാസിയായ ഉമ്മന്‍ചാണ്ടി’
പാലക്കാട്: ശബരിമല വിഷയത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിഷയത്തില്‍ ഭരണഘടനാപരമായ പരിഹാരം കണ്ടെത്തുമെന്ന് 2019ലെ പ്രകടനപത്രിയില്‍ പറഞ്ഞ ബി.ജെ.പിക്ക് പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമൊന്നുമില്ലെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്യുകയും ജന്മഭൂമി പത്രത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വെണ്ടയ്ക്കനിരത്തുകയും ചെയ്ത സംഘപരിവാറിന് എങ്ങനെ ആഗ്രഹമുണ്ടാവാനാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു. ‘നരേന്ദ്രമോദി പത്തനംതിട്ടയില്‍ വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ് അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനം പാലിച്ചില്ല. കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ആചാരലംഘനത്തെ അനുകൂലിച്ചു. പിന്നീട് ഭക്തരുടെ വികാരം എതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്ത്രപൂര്‍വ്വം നിലപാട് മാറ്റുകയായിരുന്നു. ശബരിമലയില്‍ ആചാര സംരക്ഷണത്തിനുവേണ്ടി കൃത്യമായ നിലപാടെടുത്ത ഏക പാര്‍ട്ടിയും സര്‍ക്കാരും കോണ്‍ഗ്രസിന്റെതായിരുന്നു. ക്രൈസ്തവ വിശ്വാസിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആ സത്യവാങ്മൂലമാണ് പിണറായി സര്‍ക്കാര്‍ തിരുത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍…
Read More » -
Breaking News
‘വിജയ്നെക്കുറിച്ച് മിണ്ടരുത്’; നേതാക്കള്‍ക്ക് വിലക്കുമായി ഡിഎംകെ, സ്ഥിരീകരിച്ച് നേതൃത്വം
ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്നെക്കുറിച്ച് മിണ്ടരുതെന്ന് നേതാക്കളോട് ഡിഎംകെ. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ്, ടിവികെയെയും വിജയിനെക്കുറിച്ചും സംസാരിക്കുന്നതില്‍ നിന്ന് ഡിഎംകെ നേതൃത്വം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത്തരമൊരു വിലക്കുള്ളതായി തമിഴ്നാട് ടെക്സ്റ്റൈല്‍സ് മന്ത്രി ആര്‍ ഗാന്ധി സ്ഥിരീകരിച്ചു. ഈ മാസം 20, 21 തീയതികളിലായി ചേര്‍ന്ന ഡിഎംകെ ജില്ലാ നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായാണ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് വാട്സ് ആപ്പിലൂടെ വിലക്ക് സന്ദേശങ്ങള്‍ നല്‍കിയത്. യോഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, തമിഴ്നാട് തല കുനിക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്ന പ്രതിജ്ഞയും എടുത്തു. കാഞ്ചീപുരം സൗത്ത് ജില്ലാ യോഗത്തിലാണ് ടിവികെയെക്കുറിച്ച് പറയുന്നതില്‍ വിലക്കുണ്ടെന്ന് മന്ത്രി ഗാന്ധി വ്യക്തമാക്കിയത്. അവര്‍ (ടിവികെ ) നമ്മളെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ നമുക്ക് പ്രതികരിക്കാന്‍ വിലക്കുണ്ട്. മന്ത്രി ഗാന്ധി പറഞ്ഞു. തിരുവാരൂരില്‍ നടന്ന യോഗത്തില്‍ ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എന്‍ നെഹ്റുവും വിലക്കിന്റെ കാര്യം സൂചിപ്പിച്ചു. വിജയുടെ റാലികളിലെ ജനക്കൂട്ടത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വലിയ തോതില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ്…
Read More » -
Breaking News
ഭാര്യ മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണുമരിച്ചു, വിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
കൊല്ലം: ഭാര്യയുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ ഭര്‍ത്താവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരവിപുരം തെക്കേവിള തുണ്ടില്‍ കിഴക്കതില്‍ ബൈജുവിനെ (60)യാണ് ഞായറാഴ്ച വൈകിട്ട് മൂന്നോടെ ഭരണിക്കാവ് ഭാഗത്ത് തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെയാണ് ബൈജുവിന്റെ ഭാര്യ ഭാമ (50) മരിച്ചത്. ഇരവിപുരം മാര്‍ക്കറ്റില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ യുടെ മരണവിവരം അറിഞ്ഞപ്പോള്‍ മുതല്‍ മനോവിഷമത്തിലായിരുന്നു ബൈജു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇവര്‍ക്ക് മക്കളില്ല. ഇരവിപുരം പോലീസ് കേസെടുത്തു.
Read More » -
Breaking News
‘മുന്നില്‍ വന്നുനിന്ന് കരയാന്‍ ഉളുപ്പില്ലാത്തവര്‍’: അനിലിന്റെ മരണത്തില്‍ നേതൃത്വത്തിനെതിരെ ആരോപണം; സംഘത്തിന് വായ്പ 11 കോടി
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പ്രസിഡന്റായിരുന്ന തിരുവനന്തപുരം ഫാം ടൂര്‍ സഹകരണ സംഘം 11 കോടി രൂപ വായ്പയായി നല്‍കിയിരുന്നെന്ന് വിവരം. നിലവിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ സംഘത്തില്‍നിന്ന് വന്‍ തുക വായ്പ എടുത്തിരുന്നതായി സൂചനയുണ്ട്. ബിജെപി അനുഭാവിയായ ഒരു മൊബൈല്‍ ഷോപ്പ് ഉടമ 30 ലക്ഷം രൂപയാണ് വായ്പ എടുത്തിട്ടുള്ളത്. പാര്‍ട്ടി നേതൃത്വത്തിന്റെ കത്തിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. നിക്ഷേപകര്‍ക്ക് പലിശ നല്‍കിയ വകയില്‍ 14.14 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്ന് സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കലക്ഷന്‍ ഏജന്റായി കൂടുതല്‍ പേരെ നിയമിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തിലും നിയമനം നടത്തി. നിക്ഷേപ പദ്ധതികളിലെ കുടിശിക പ്രതിമാസം 4.1 കോടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോള്‍ നോട്ടിസ് അയയ്ക്കുന്നതല്ലാതെ റിക്കവറി നടപടികളിലേക്ക് കടന്നിരുന്നില്ല. കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്തിരുമല അനിലിന്റെ മരണത്തിനു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പാര്‍ട്ടി കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.…
Read More » -
Breaking News
സംഘപരിവാര്‍ അഭിഭാഷകന് ഇടതു സര്‍ക്കാരിന്റെ കൈത്താങ്ങ്; ആര്‍ കൃഷ്ണരാജിനെ മാറ്റിയ വഴിക്കടവ് ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തു
തിരുവനന്തപുരം: നിരന്തരം വര്‍ഗീയത പറയുന്ന സംഘപരിവാര്‍ അഭിഭാഷകന് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. വഴിക്കടവ് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനത്ത് നിന്ന് ആര്‍ കൃഷ്ണരാജിനെ മാറ്റിയ ഭരണസമിതി തീരുമാനം തദ്ദേശവകുപ്പ് സ്റ്റേ ചെയ്തു. തദ്ദേശ വകുപ്പിന്റെ സ്റ്റേ വന്നതോടെ ആര്‍ കൃഷ്ണരാജിന് പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി തുടരാം. ഹൈക്കോടതിയില്‍ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. കൃഷ്ണരാജ് ബിജെപിക്കാരന്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി ക്രിസ്ത്യന്‍, മുസ്ലിം മതങ്ങള്‍ക്കെതിരെ തീവ്ര വര്‍ഗീയ വിദ്വേഷ നിലപാട് സ്വികരിച്ചിട്ടുള്ള കൃഷണരാജ്, കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചതില്‍ കേസും നേരിട്ടിരുന്നു.
Read More »