Breaking NewsKeralaLead NewsNEWS

‘മുന്നില്‍ വന്നുനിന്ന് കരയാന്‍ ഉളുപ്പില്ലാത്തവര്‍’: അനിലിന്റെ മരണത്തില്‍ നേതൃത്വത്തിനെതിരെ ആരോപണം; സംഘത്തിന് വായ്പ 11 കോടി

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പ്രസിഡന്റായിരുന്ന തിരുവനന്തപുരം ഫാം ടൂര്‍ സഹകരണ സംഘം 11 കോടി രൂപ വായ്പയായി നല്‍കിയിരുന്നെന്ന് വിവരം. നിലവിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ സംഘത്തില്‍നിന്ന് വന്‍ തുക വായ്പ എടുത്തിരുന്നതായി സൂചനയുണ്ട്. ബിജെപി അനുഭാവിയായ ഒരു മൊബൈല്‍ ഷോപ്പ് ഉടമ 30 ലക്ഷം രൂപയാണ് വായ്പ എടുത്തിട്ടുള്ളത്. പാര്‍ട്ടി നേതൃത്വത്തിന്റെ കത്തിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

നിക്ഷേപകര്‍ക്ക് പലിശ നല്‍കിയ വകയില്‍ 14.14 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്ന് സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കലക്ഷന്‍ ഏജന്റായി കൂടുതല്‍ പേരെ നിയമിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തിലും നിയമനം നടത്തി. നിക്ഷേപ പദ്ധതികളിലെ കുടിശിക പ്രതിമാസം 4.1 കോടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോള്‍ നോട്ടിസ് അയയ്ക്കുന്നതല്ലാതെ റിക്കവറി നടപടികളിലേക്ക് കടന്നിരുന്നില്ല.

Signature-ad

കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്തിരുമല അനിലിന്റെ മരണത്തിനു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പാര്‍ട്ടി കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ‘വായ്പയെടുത്ത്, വര്‍ഷങ്ങളോളം തിരിച്ചടയ്ക്കാതെ അനിച്ചേട്ടന്റെ ഭൗതിക ദേഹത്തിനു മുന്നില്‍ വന്നുനിന്നു കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെ ഉണ്ടായിരുന്നു’ എന്നാണ് പോസ്റ്റ്. കാശിനു വേണ്ടി മനുഷ്യനെ മരണത്തിലേക്കു തള്ളിവിട്ടവരെ ഇനിയെങ്കിലും പാര്‍ട്ടിയും സംഘവും തിരിച്ചറിയണമെന്നും കൗണ്‍സിലറുടെ ഭര്‍ത്താവ് കുറിച്ചു.

Back to top button
error: