Breaking NewsKeralaLead NewsNEWS

ഭാര്യ മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണുമരിച്ചു, വിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

കൊല്ലം: ഭാര്യയുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ ഭര്‍ത്താവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരവിപുരം തെക്കേവിള തുണ്ടില്‍ കിഴക്കതില്‍ ബൈജുവിനെ (60)യാണ് ഞായറാഴ്ച വൈകിട്ട് മൂന്നോടെ ഭരണിക്കാവ് ഭാഗത്ത് തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടത്.

ഞായറാഴ്ച രാവിലെയാണ് ബൈജുവിന്റെ ഭാര്യ ഭാമ (50) മരിച്ചത്. ഇരവിപുരം മാര്‍ക്കറ്റില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ യുടെ മരണവിവരം അറിഞ്ഞപ്പോള്‍ മുതല്‍ മനോവിഷമത്തിലായിരുന്നു ബൈജു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Signature-ad

ഇവര്‍ക്ക് മക്കളില്ല. ഇരവിപുരം പോലീസ് കേസെടുത്തു.

Back to top button
error: