Breaking NewsKeralaLead NewsNEWS

സംഘപരിവാര്‍ അഭിഭാഷകന് ഇടതു സര്‍ക്കാരിന്റെ കൈത്താങ്ങ്; ആര്‍ കൃഷ്ണരാജിനെ മാറ്റിയ വഴിക്കടവ് ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തു

തിരുവനന്തപുരം: നിരന്തരം വര്‍ഗീയത പറയുന്ന സംഘപരിവാര്‍ അഭിഭാഷകന് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. വഴിക്കടവ് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനത്ത് നിന്ന് ആര്‍ കൃഷ്ണരാജിനെ മാറ്റിയ ഭരണസമിതി തീരുമാനം തദ്ദേശവകുപ്പ് സ്റ്റേ ചെയ്തു.

തദ്ദേശ വകുപ്പിന്റെ സ്റ്റേ വന്നതോടെ ആര്‍ കൃഷ്ണരാജിന് പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി തുടരാം. ഹൈക്കോടതിയില്‍ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. കൃഷ്ണരാജ് ബിജെപിക്കാരന്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്.

Signature-ad

സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി ക്രിസ്ത്യന്‍, മുസ്ലിം മതങ്ങള്‍ക്കെതിരെ തീവ്ര വര്‍ഗീയ വിദ്വേഷ നിലപാട് സ്വികരിച്ചിട്ടുള്ള കൃഷണരാജ്, കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചതില്‍ കേസും നേരിട്ടിരുന്നു.

 

Back to top button
error: