Month: September 2025
-
Breaking News
ശബരിമല സംരക്ഷണ സംഗമം, അയല്‍ക്കാരനായ മുന്‍ പ്രസിഡന്റിന് വരെ വേദിയില്‍ കസേര ; സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറേയും കൃഷ്ണദാസിനെയും ഇരുത്തിയത് പന്തലില്‍, ബിജെപിക്ക് അമര്‍ഷം
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി ശബരിമല കര്‍മ്മസമിതി നടത്തിയ വിശ്വാസസംഗമത്തില്‍ വിവാദം. പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ വേദിയില്‍ ഇരുത്താതെ സദസ്സില്‍ ഇരുത്തിയതില്‍ ബിജെപിയ്ക്ക് അസംതൃപ്തി. തമിഴ്‌നാട്ടിലെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനേയും അന്യസംസ്ഥാന നേതാക്കളേയും വരെ വേദിയില്‍ കയറ്റി ഇരുത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറെയും ബിജെപി നേതാവ് പി. കൃഷ്ണദാസിനെയും സദസ്സില്‍ മാത്രം കസേര നല്‍കിയതെന്നാണ് ആക്ഷേപം. ശബരിമല കര്‍മ്മസമിതി നടത്തിയ പരിപാടിയാണെങ്കിലും ഉദ്ഘാടനം ചെയ്തത് തമിഴ്‌നാട് മുന്‍ ബിജെപി പ്രസിഡന്റ് അണ്ണാമലൈ ആയിരുന്നു. കര്‍ണാടക ബിജെപി നേതാവ് തേജസ്വീ സൂര്യയും പരിപാടിയില്‍ വേദിയിലുണ്ടായിരുന്നു. ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി എന്നിവര്‍ക്കെല്ലാം പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വേദി കൊടുത്തപ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖറെയും പി കൃഷ്ണദാസിനെയുമെല്ലാം സദസ്സില്‍ ഇരുത്തിയത്. അതേസമയം എന്തുകൊണ്ടാണ് ഇങ്ങിനെ ചെയ്തതെന്ന കാര്യത്തില്‍ ശബരിമല കര്‍മ്മസേന മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഇത് വിശ്വാസികളുടെ സംഗമമാണെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബര്‍…
Read More » -
Breaking News
അയ്യപ്പ സംഗമത്തിലൂടെ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും സ്വന്തം ചേരിയിലെത്തിച്ച് എല്‍.ഡി.എഫ്; സമദൂരം വെടിഞ്ഞ് എന്‍.എസ്.എസ്? സതീശനുമായി പരസ്യ പോരില്‍ വെള്ളാപ്പള്ളിയും; അങ്കലാപ്പിലായ കോണ്‍ഗ്രസ് സമവായ ചര്‍ച്ചകള്‍ക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി വിജയന്‍ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെ കൂട്ടിയതോടെ അങ്കലാപ്പിലായ കോണ്‍ഗ്രസ് നേതൃത്വം സമവായ ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നു. ആഗോള അയ്യപ്പ സംഗമത്തിന് എന്‍.എസ്.എസ് പ്രഖ്യാപിച്ച പിന്തുണയോടെ, പമ്പയില്‍ വെള്ളാപ്പള്ളിയോടൊപ്പം കാറില്‍ വന്നിറങ്ങിയ പിണറായി തുറന്നിട്ടത് പുതിയ സാമുദായിക സമവാക്യങ്ങളാണ്. ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്നാണു തോന്നുന്നതെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയും വി.ഡി സതീശന്‍ ധിക്കാരിയാണെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റ അഭിപ്രായവും നല്‍കുന്നത് കടുത്ത കോണ്‍ഗ്രസ് വിരോധം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചാല്‍ വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വവും. ആഗോള അയ്യപ്പ സംഗമമാണ് എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും എല്‍.ഡി.എഫിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ഒരു കാരണമായത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് എന്‍.എസ്.എസ് സ്വീകരിച്ചിരുന്ന സമദൂര നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിനെ പ്രശംസിക്കുകയും കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തതോടെ സമദൂരത്തില്‍ നിന്നും മാറുകയാണെന്ന് സന്ദേശം സുകുമാരന്‍ നായര്‍ നല്‍കിക്കഴിഞ്ഞു.…
Read More » -
Breaking News
ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനുള്ള വര്‍ഗീയ പരിപാടിയായി മാറി; സംഘപരിവാറിന്റെ ശബരിമല സംരക്ഷണ സംഗമത്തിനെതിരേ പന്തളം കുടുംബാംഗം; ശാന്താനന്ദ മഹര്‍ഷിക്ക് എതിരേയും വിദ്വേഷ പ്രസംഗത്തിനു പരാതി നല്‍കി
തിരുവനന്തപുരം: സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിന് എതിരെ ആഞ്ഞടിച്ച് പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ. പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം വർഗീയ പരിപാടിയായി മാറി. മതസൗഹാർദ്ദം തകർക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളർത്താനും വേണ്ടിയുള്ള പരിപാടി ആയിപോയി പോയി. ശ്രീരാമദാസ മിഷൻ അധ്യക്ഷൻ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാൻ ആകില്ല. ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പ്രദീപ് വർമ ന്യൂസ് മലയാളത്തോട് പറഞ്ഞു. മത സ്പർദയുണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരിപാടിയെ പന്തളം കുടുംബം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇതുവരെ ചെയ്തില്ലായിരുന്നുവെന്നും പ്രദീപ് വർമ പറഞ്ഞു. അതേസമയം, സംഗമത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി നടത്തിയ മത വിദ്വേഷ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാവർ മുസ്ലിം തീവ്രവാദിയാണെന്നായിരുന്നു സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി നടത്തിയ വിവാദ പരാമർശം. നേരത്തെ മഹർഷിക്കെതിരെ കോൺഗ്രസും പരാതി നൽകിയിരുന്നു. കോൺഗ്രസ്…
Read More » -
Breaking News
തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍; ഡിസംബര്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാനും ഇതു സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തി. കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചിട്ടുണ്ട്.
Read More » -
Breaking News
പന്തളം എസ്എച്ച്ഒ കൊടുത്ത റിപ്പോര്‍ട്ട് പ്രകാരം 1500 പേര്‍; എത്തിയത് ഇരുപതിനായിരത്തോളം പേര്‍! എംസി റോഡ് നിശ്ചലമായത് മൂന്നു മണിക്കൂറോളം; പന്തളം ശബരിമല സംരക്ഷണ സംഗമത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വന്‍ വീഴ്ച്ച; പത്തനംതിട്ട എസ്പിക്ക് ശാസന
പത്തനംതിട്ട: പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കൂ കൂട്ടല്‍ തെറ്റിച്ച് പന്തളം സംരക്ഷണ സംഗമം. 1500 പേര്‍ മാത്രമേ വരൂവെന്ന പന്തളം എസ്എച്ച്ഓയുടെ വാക്ക് വിശ്വസിച്ച് നിയോഗിച്ചത് വെറും 200 പോലീസുകാരെ. എം.സി റോഡ് മൂന്നു മണിക്കൂര്‍ നിശ്ചലമായി. ഗതാഗതം വഴി തിരിച്ചു വിടാന്‍ പോലും കഴിയാതെ പോലീസ് പെട്ടു. വെട്ടിലായത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മ സമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം വിജയിക്കില്ലെന്ന മട്ടിലാണ് പന്തളം എസ്.എച്ച്.ഓ ടി.ഡി. പ്രജിഷ് റിപ്പോര്‍ട്ട് നല്‍കിയത്. 1500 പേരില്‍ കൂടുതല്‍ കാണില്ലെന്നായിരുന്നു പ്രജീഷ് മേലുദ്യോഗസ്ഥരെ അറിയിച്ചത്. അടൂര്‍ ഡിവൈ.എസ്.പി 3000 പേര്‍ വരുമെന്ന് റിപ്പോര്‍ട്ട് കൊടുത്തു. ഫീല്‍ഡില്‍ സഞ്ചരിക്കുന്ന സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച്, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇത് ഇരട്ടിയാക്കി റിപ്പോര്‍ട്ട് നല്‍കി. അതു പ്രകാരം 200 പോലീസുകാരെയാണ് സംഗമം നടന്ന കുളനട ശ്രീവല്‍സം ഗ്രൗണ്ടില്‍ നിയോഗിച്ചത്. ഇരുപതിനായിരത്തോളം…
Read More » -
Breaking News
പഴം പഴുത്തില്ലെന്ന് പറഞ്ഞ കടയുടമയെ വെട്ടി, വീട്ടിലേക്ക് പടക്കമേറ്, വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു: നാലു പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കടപ്പനക്കുന്നില്‍ പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യന്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി 12:30 ഓടെയായിരുന്നു സംഭവം. ഗുണ്ടാസംഘം പ്രദേശത്ത് കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. വീടുകളിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. ബൈക്കില്‍ പതിയെ പോകാന്‍ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാന്‍ ആവശ്യപ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകര്‍ത്തു. രാജേഷിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം സ്ഥലത്തെത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. തമ്പാനൂരില്‍ നിന്നാണ് നാലു പ്രതികളെ പൊലീസ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കേസില്‍ മൂന്നു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന്…
Read More » -
Breaking News
ബിയോണ്ട് ബൗണ്ടറി, ബിയോണ്ട് ബ്യൂട്ടി… ജോസ് ആലൂക്കാസ്- ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025 എഡിഷനു തുടക്കം 22 സുന്ദരികൾ കൊച്ചിയിൽ
കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിർവചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24 പേരാണ്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരിൽ നിന്ന് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്. മിസ് സൗത്ത് മുൻ റണ്ണറപ്പ് കൂടിയായ അർച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടർ. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലേക്ക് മിസ് സൗത്ത് ഇന്ത്യ മത്സരം മാറണമെന്ന കാഴ്ചപ്പാടിനു തുടക്കമിട്ടതും അർച്ചന തന്നെയാണ്. ഉയരം, നിറം, ശരീരപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മാത്രമല്ല ട്രാൻസ് വുമൺസിനും അപേക്ഷിക്കാമെന്ന ചരിത്ര തീരുമാനവും ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിൽ ഒരു ട്രാൻസ് വുമൺ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഡിഷനു എത്താൻ സാധിച്ചില്ല. ഇതൊരു തുടക്കമാണെന്നും മാറുന്ന സൗന്ദര്യസങ്കൽപ്പത്തെ ആളുകളിലേക്ക് എത്തിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അർച്ചന പറഞ്ഞു. ഓഡിഷനു ശേഷം മിസ് ഗ്ലാം വേൾഡ് 2025 റണ്ണറപ്പ് ആയ…
Read More » -
Breaking News
US ക്രിസ്ത്യന്‍ രാജ്യം, ഹനുമാന്‍ പ്രതിമയ്ക്ക് അനുമതി നല്‍കുന്നതെന്തിന്? വിവാദപരാമര്‍ശവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്
വാഷിങ്ടണ്‍: ടെക്സസില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്റെ പ്രതിമയ്ക്കുനേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് വിവാദത്തില്‍. ഷുഗര്‍ലാന്‍ഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്‍ പ്രതിമയ്ക്കു നേരെ സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അലക്സാണ്ടര്‍ ഡന്‍കന്റെ മോശം പരാമര്‍ശം. ഹനുമാനെ ‘വ്യാജ ഹിന്ദുദൈവ’മെന്ന് അധിക്ഷേപിച്ച ഡന്‍കന്‍, ടെക്സസില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കാന്‍ എന്തിന് അനുമതി നല്‍കണമെന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്. യുഎസ് ക്രിസ്ത്യന്‍ രാഷ്ട്രമാണെന്നും ഡന്‍കന്‍ എക്സിലെ കുറിപ്പില്‍ പറയുന്നു. ഡന്‍കന്റെ പരാമര്‍ശത്തിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നിട്ടുള്ളത്. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഡന്‍കന്റെ പ്രസ്താവനയെ അപലപിക്കുകയും അവ ഹിന്ദുവിരുദ്ധവും പ്രകോപനപരവുമാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെടണമെന്ന് ടെക്സസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് എച്ച്എഎഫ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. 90 അടി ഉയരമുള്ള ഈ ഹനുമാന്‍ പ്രതിമ, സ്റ്റാച്യൂ ഓഫ് യൂണിയന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2024-ലാണ് ഇത് അനാച്ഛാദനം ചെയ്യപ്പെട്ടത്.
Read More » -
Breaking News
ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം, അരുംകൊല വിവാഹം കഴിഞ്ഞ് മൂന്നാം മാസം; ദൃക്‌സാക്ഷിയായി ആദ്യ വിവാഹത്തിലെ മകള്‍
ബെംഗളൂരു: പട്ടാപ്പകല്‍ ഭാര്യയെ ബസ് സ്റ്റാന്‍ഡില്‍ വച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്. ബെംഗളൂരു നഗരത്തിലെ ക്യാബ് ഡ്രൈവര്‍ ലോഹിതാശ്വ (35) ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ പന്ത്രണ്ടു വയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു അരുംകൊല. രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവര്‍ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആദ്യവിവാഹത്തിലെ രേഖയുടെ രണ്ടാമത്തെ മകള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. കോള്‍ സെന്ററില്‍ ജീവനക്കാരിയായിരുന്നു രേഖ. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നു. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാക്കേറ്റത്തിനു ശേഷം പിണങ്ങി മകളോടൊപ്പം ബസ്…
Read More » -
Breaking News
ദുല്‍ഖറിന്റെ കോടികള്‍ വിലയുള്ള രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വീട്ടിലും തെരച്ചില്‍; ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിച്ച 11 വാഹനങ്ങള്‍ മലപ്പുറത്ത്; പട്ടിക തയറാക്കി പരിശോധന തുടര്‍ന്ന് കസ്റ്റംസ്
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിശോധനയില്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഡിഫന്‍ഡറുള്‍പ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ മുതല്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. മമ്മൂട്ടിയുടെ എളംകുളത്തെ വീട്ടിലും സംഘം പരിശോധനയ്‌ക്കെത്തി. അഞ്ചു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്നെത്തിച്ച 20 വാഹനങ്ങള്‍ കേരളത്തില്‍ വിറ്റുവെന്നും ഇതില്‍ 11 എണ്ണം കണ്ടെത്തിയെന്നുമാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്ന് വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇടനിലക്കാരുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് തയാറാക്കിയിരുന്നു. ഇതനുസരിച്ചാണ് പരിശോധന. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. വാഹന ഡീലര്‍മാരില്‍ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198…
Read More »