കമ്യൂണിസ്റ്റുകളുടെ പരിപാടിയില്‍ എന്ത് സുരക്ഷാഭീഷണിയാണ് ; തങ്ങളുടെ സമ്മേളനനഗറില്‍ മുഖ്യമന്ത്രി ഇതിനുമ്മാത്രം പോലീസുകാരെയും കൂട്ടി വന്നത് ഷോ കാണിക്കാനെന്ന് സിപിഐ യുടെ വിമര്‍ശനം

ആലപ്പുഴ: മുഖ്യമന്ത്രി സമ്മേളനവേദിയില്‍ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിച്ചെന്ന് പിണറായി വിജയന് സിപിഐ യുടെ വിമര്‍ശനം. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സെമിനാറിന് എത്തിയ മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിനെ സ്‌റ്റേഷനില്‍ ഇട്ട് തല്ലിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം പോലീസ്മര്‍ദ്ദനം വാര്‍ത്ത വലിയ വാര്‍ത്തയായിരിക്കെയാണ് വിമര്‍ശനം.
ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ എന്തിനാണ് ഇത്രയും പോലീസെന്നും എന്ത് സുരക്ഷാ പ്രശ്നമാണ് ഇവിടെയുള്ളതെന്നും ചോദ്യം ഉയര്‍ന്നു. സമ്മേളന വേദിയില്‍ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും മുഖ്യമന്ത്രിയുടെ വകുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂല്യങ്ങള്‍ ബലി കഴിക്കുമ്പോള്‍ സിപിഐയ്ക്ക് ചോദ്യം ചെയ്യാന്‍ കഴിയണം.
പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്നും പരിഹസിച്ചു. കേരളാ പൊലീസില്‍ അടിത്തട്ടുമുതല്‍ മുകള്‍ത്തട്ടുവരെ ക്രിമിനല്‍ ബന്ധമുള്ളവര്‍. എംആര്‍ അജിത്കുമാര്‍ ക്രിമിനല്‍ ബന്ധത്തിന്റെ പ്രകടമായ തെളിവാണ്. എന്നിട്ടും പൂരം കലക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇപ്പോഴും അദ്ദേഹത്തിന്റെ പങ്കിനെ സംബന്ധിച്ച് സംശയിക്കുകയാണ്. റവന്യു മന്ത്രി ഫോണില്‍ വിളിച്ചാല്‍ പോലും പ്രതികരിക്കാന്‍ തയ്യാറാകാത്ത ആളാണ് എഡിജിപിയെന്നുമാണ് വിമര്‍ശനം. സര്‍ക്കാരിന്റെ പൊലീസ് നയം സിപിഐ ഉള്‍ക്കൊള്ളുന്ന എല്‍ഡിഎഫിന്റേതല്ലെന്നും അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരിക്കുകയാണ്.
സിപിഐ സെമിനാറിനെ മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തില്ലെന്നും സെമിനാറിന് എത്തിയ മുഖ്യമന്ത്രി പ്രസംഗിച്ചു. അതിന് ശേഷം അദ്ദേഹം പോയി. സമ്മേളനത്തെ അഭിവാദ്യം ചെയ്യാന്‍ പോലും മനസ്സുണ്ടായില്ല. സിപിഐ എന്ന വാക്ക് ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പാടുപെടുന്നത് കണ്ടുവെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കാന്‍ പാടുപെടുമ്പോള്‍ നാട്ടില്‍ ബ്രാഞ്ച് ലോക്കല്‍ സെക്രട്ടറിമാരും സാധാരണ ജനങ്ങളും സ്റ്റേഷനുകളില്‍ ഇടി വാങ്ങിക്കൂട്ടുകയാണെന്നും വിമര്‍ശിച്ചു.






