Month: August 2025

  • Breaking News

    അരയുംതലയും മുറുക്കി മോദി; എന്തുവിലകൊടുക്കാനും തയ്യാര്‍, വിട്ടുവീഴ്ചയ്ക്കില്ല; ട്രംപിന് പരോക്ഷ മറുപടി

    ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നല്‍കേണ്ടിവന്നാലും കര്‍ഷകരുടെ താത്പര്യം ഉയര്‍ത്തുന്നതില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘കര്‍ഷകരുടെ താല്‍പ്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാം, എന്നാല്‍ അതിന് രാജ്യം തയ്യാറാണ്. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കാന്‍ വ്യക്തിപരമായി എന്തുവിലയും നല്‍കാന്‍ തയ്യാറാണ്,’ ട്രംപ് താരിഫുകള്‍ ഉയര്‍ത്തിയതിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. മൈ ന്യൂഫ്രെണ്ടോ !!! രണ്ട് മാസത്തിനിടെ രണ്ടാം സന്ദര്‍ശനം; പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്കയിലേക്ക് ഹരിത വിപ്ലവത്തിന്റെ ശില്‍പിയായ എംഎസ് സ്വാമിനാഥന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ‘ഭക്ഷ്യസുരക്ഷയുടെ പാരമ്പര്യത്തില്‍ കെട്ടിപ്പടുക്കുക, നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ…

    Read More »
  • Breaking News

    പണമുണ്ടാക്കാന്‍ അശ്ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം: അന്വേഷണം സ്റ്റേ ചെയ്യണം, എഫ്‌ഐആര്‍ റദ്ദാക്കണം: ശ്വേത മേനോന്‍ ഹൈക്കോടതിയില്‍

    കൊച്ചി: അശ്ലീല സിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേത മേനോന്‍ ഹൈക്കോടതിയില്‍. ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. അമ്മയുടെ പ്രസിഡന്റാകാനൊരുങ്ങുന്ന ശ്വേതാമേനോന് എതിരേ കേസ് ; പണമുണ്ടാക്കാന്‍ നടി അശ്‌ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം  കേസ് കോടതി ഉച്ചകഴിഞ്ഞു പരിഗണിച്ചേക്കും. ലാഭം നേടുക എന്ന ലക്ഷ്യത്തോടെ നഗ്നതാപ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്നാണ് ആക്ഷേപം. രതിനിര്‍വ്വേദം, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളിലെ ശ്വേത മേനോന്റെ വേഷങ്ങളും ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലെ ഭാവം എന്നിവ പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ‘ശ്വേതയ്‌ക്കെതിരായ കേസിന് പിന്നില്‍ ബാബുരാജോ?…

    Read More »
  • Breaking News

    ചികിത്സയ്ക്കെത്തിയ രോഗിയുമായി പ്രണയവിവാഹം; പിന്നാലെ ഗാര്‍ഹിക പീഡനം; സൈക്കോളജിസ്റ്റ് ജീവനൊടുക്കി

    ഹൈദരാബാദ്: ചികിത്സയ്ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച 33 കാരി മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം നടന്നത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഡോ. രഞ്ജിതയാണ് മരിച്ചത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ രോഹിത്ത് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. രഞ്ജിതയുടെ ചികിത്സയില്‍ രോഹിതിന് നല്ല മാറ്റവും ഉണ്ടായി. പിന്നാലെ രോഹിതും രഞ്ജിതയും പ്രണത്തിലായി. ഇരുവരുടെയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇവര്‍ വിവാഹിതരായി. പക്ഷേ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത്ത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. തുടര്‍ന്ന് ഹൈദരാബാദിലെ തന്നെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതും രോഹിത്തിന് ഇഷ്ടമായിരുന്നില്ല. ഇതോടെ ഇയാള്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് രഞ്ജിതയുടെ മാതാപിതാക്കള്‍ പറയുന്നു. രോഹിത്തും കുടുംബംവും യുവതിയോട് പണം ആവശ്യപ്പെടുകയും കൊടുക്കാതിരുന്നാല്‍ മര്‍ദിക്കുകയും ചെയ്തിരുന്നതായാണ് ആരോപണം. രോഹിത്തിന്റെ മാതാപിതാക്കളും സഹോദരനും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രഞ്ജിത കടുത്ത…

    Read More »
  • Breaking News

    ‘ശ്വേതയ്‌ക്കെതിരായ കേസിന് പിന്നില്‍ ബാബുരാജോ? എല്ലാവര്‍ക്കും അയാളെ പേടിയാണ്, ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം’

    തിരുവനന്തപുരം: അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വറിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ബാബുരാജാണെന്ന് സംശയമുണ്ടെന്ന് നടി മാലാ പാര്‍വ്വതി. ബാബുരാജ് അമ്മയുടെ മത്സരരംഗത്ത് നിന്ന് പിന്‍മാറിയതിനുശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും അവര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംഘടനയില്‍ പലര്‍ക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കും ഭീഷണിയുണ്ടെന്ന് മാലാ പാര്‍വ്വതി പറഞ്ഞു. ഇന്നലെ ശ്വേതയെയും കുക്കു പരമേശ്വറിനെയും പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് മാലാ പാര്‍വ്വതി പങ്കുവച്ചിരുന്നു. അമ്മയുടെ പ്രസിഡന്റാകാനൊരുങ്ങുന്ന ശ്വേതാമേനോന് എതിരേ കേസ് ; പണമുണ്ടാക്കാന്‍ നടി അശ്‌ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം  ‘എനിക്കുനേരെയും ഭീഷണിയുണ്ട്. മോഹന്‍ലാല്‍ മത്സരരംഗത്തില്ലെന്ന് ഉറപ്പായതോടെ അധികാരം ഉറപ്പിക്കാനാണ് ചിലര്‍ ഇക്കാര്യങ്ങള്‍ ചെയ്തത്. വലിയ ആസ്ഥിയുളള സംഘടനയാണ് അമ്മ. അതിന്റെ സുഖം അറിഞ്ഞുപോയവരാണ് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പിന്നിലുളളത്. അവര്‍ക്ക് അമ്മയെ വിട്ടുകൊടുക്കാന്‍ മടിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേസിന് പിന്നില്‍ ഗൂഢതന്ത്രം ഉണ്ട്. ഹേമാ കമ്മിറ്റിയില്‍ നശിച്ചുപോയ അമ്മയെ താങ്ങിനിര്‍ത്തിയത് ബാബുരാജാണെന്നാണ് ചിലരുടെ പ്രസ്താവനകള്‍. ശ്വേത അഭിനയിച്ച…

    Read More »
  • Breaking News

    ‘അമ്മാവന്‍’ അന്നേ ഉഡായിപ്പ്; പതിനേഴാം വയസ്സില്‍ ബന്ധുക്കളെ കൊല്ലാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു; അന്‍പതാം വയസ്സില്‍ വിവാഹം…

    ആലപ്പുഴ: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (അമ്മാവന്‍) 17ാം വയസ്സില്‍ ബന്ധുക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വധിക്കാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു 54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. സ്വത്തിനും സ്വര്‍ണത്തിനുമായി സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സെബാസ്റ്റ്യന്‍ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച മൂന്നു പേര്‍ അവശനിലയില്‍ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയല്‍വാസികള്‍ പറയുന്നു. അന്ന് ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ സെബാസ്റ്റ്യന്റെ ഒരു ബന്ധു കഴിഞ്ഞ ദിവസം ഈ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സൗമ്യനെന്നു…

    Read More »
  • Breaking News

    മലയാളികളേ ഇതിലേ ഇതിലേ… വിദേശ വിദ്യാഭ്യാസത്തിന്റെ കാലം അവസാനിച്ചോ?

    കുറേക്കാലമായി കേരളത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്, വിദേശ വിദ്യാഭ്യാസം. വിദ്യാര്‍ഥികള്‍ വന്‍തോതില്‍ വിദേശത്തേക്കു പോവുന്നതും ജോലി കണ്ടെത്തി അവിടെതന്നെ തുടരുന്നതും ‘ബ്രെയിന്‍ ഡ്രെയിന്‍’ ഉണ്ടാക്കും എന്നതായിരുന്നു ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടതെങ്കില്‍ ഇ്പ്പോള്‍ അത്, വിദേശ വിദ്യാഭ്യാസത്തിന്റെ കാലമൊക്കെ അവസാനിച്ചു എന്നതില്‍ വരെ എത്തി. വിദേശത്തു പോയിട്ടും രക്ഷപ്പെട്ടില്ലെന്ന തരത്തില്‍ ചില വിദ്യാര്‍ഥികളില്‍ നിന്നു തന്നെ അനുഭവസാക്ഷ്യങ്ങള്‍ വന്നതോടെ അതിനു ബലമേറി. ഈ ഘട്ടത്തില്‍ വിദേശ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, യു.എന്‍ ദുരന്തനിവാരണ വിഭാഗം മേധാവിയും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍. കുറിപ്പു വായിക്കാം: വിദേശ വിദ്യാഭ്യാസത്തിന്റെ കാലം അവസാനിച്ചോ? കേരളത്തിലെ പത്രവാര്‍ത്തകളും വിദേശത്തു നിന്നു വരുന്ന ‘അയ്യോ ഇവിടം സ്വര്‍ഗ്ഗമാണെന്ന് കരുതിയ ഞങ്ങള്‍ക്ക് പറ്റിപ്പോയി, ഇവിടെ ഇനി ഒരു ചാന്‍സും ഇല്ല, ആരും ഇങ്ങോട്ട് വരല്ലേ’ എന്നുപറയുന്ന റീല്‍സുകളും മാത്രം ശ്രദ്ധിച്ചാല്‍ കേരളത്തില്‍ നിന്നും വിദേശ വിദ്യാഭ്യാസത്തിനുള്ള ഒഴുക്കിന്റെ അവസാനമായി എന്ന് തോന്നാം. പക്ഷെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വസ്തുതകള്‍ ആണല്ലോ. 2025…

    Read More »
  • Breaking News

    ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടികൊലപ്പെടുത്തിയ കേസ്; പ്രതിയെ വെടിവെച്ച് കൊന്നു, മരിച്ചത് എം.എല്‍.എയുടെ ജീവനക്കാരന്‍

    ചെന്നൈ: തമിഴ്നാട് ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ എസ്ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷണ്‍മുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്. അണ്ണാഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ എസ്റ്റേറ്റിലെ ജീവനക്കാരായ മൂര്‍ത്തി, മക്കളായ മണികണ്ഠന്‍, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂര്‍ത്തിയും മകനായ തങ്കപ്പാണ്ടിയും തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിനിടെ മൂര്‍ത്തിക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായാണ് പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന എസ്‌ഐ ഷണ്‍മുഖവും കോണ്‍സ്റ്റബിള്‍ അഴകുരാജയും തോട്ടത്തിലെത്തിയത്. പൊലീസ് സംഘം തോട്ടത്തിലെത്തുമ്പോള്‍ അച്ഛനും മകനും മദ്യപിച്ച നിലയിലായിരുന്നു. മൂര്‍ത്തിയെ ആശുപത്രിയിലെത്തിക്കാനും തര്‍ക്കം പരിഹരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് എസ്‌ഐക്ക് പരിക്കേറ്റത്. അറസ്റ്റ് തടയുന്നതിനായി മണികണ്ഠന്‍ ആക്രമിക്കുകയായിരുന്നു.…

    Read More »
  • Breaking News

    മൈ ന്യൂഫ്രെണ്ടോ !!! രണ്ട് മാസത്തിനിടെ രണ്ടാം സന്ദര്‍ശനം; പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്കയിലേക്ക്

    ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ – പാകിസ്ഥാന്‍ ബന്ധം മോശമായ പശ്ചാത്തലത്തിലാണ് മുനീര്‍ അമേരിക്കയില്‍ എത്തുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശനം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. യുഎസിലെത്തുന്ന പാക് കരസേനാ മേധാവി യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ കുരില്ലയുടെ കമാന്‍ഡ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കും. ഈ ആഴ്ച അവസാനമാണ് ചടങ്ങ് നടക്കുക. ഭീകരതയെ നേരിടുന്നതില്‍ ‘അതിശയകരമായ പങ്കാളി’ എന്ന് പാകിസ്ഥാനെ മുന്‍പ് ജനറല്‍ മൈക്കല്‍ കുരില്ല മുന്‍പ് വിശേഷിപ്പിച്ചിരുന്നു. രണ്ടുമാസം മുന്‍പ് അമേരിക്ക നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് അഞ്ച് ഐസിസ് ഖൊറാസന്‍ ഭീകരരെ പാകിസ്ഥാന്‍ പിടികൂടിയിരുന്നു. ‘ഭീകരവിരുദ്ധ ലോകത്ത് പാകിസ്ഥാന്‍ അസാധാരണ പങ്കാളിയാണ്. അതുകൊണ്ട് നമുക്ക് പാകിസ്ഥാനുമായും ഇന്ത്യയുമായും ബന്ധം ഉണ്ടായിരിക്കണം’ എന്നാണ് അന്ന് കുരില്ല…

    Read More »
  • Breaking News

    ‘കാണാനിരിക്കുന്നതേയുള്ളൂ’: റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ്

    വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ മൊത്തം തീരുവ 50 ശതമാനമാക്കി മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ഭീഷണി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍ ( ഉപരോധമുള്ള രാജ്യവുമായി വ്യാപാര- സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു മൂന്നാംകക്ഷി രാജ്യത്തിന് ചുമത്തുന്നത്) ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൈനയെപ്പോലുള്ള രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എട്ട് മണിക്കൂറേ ആയിട്ടുള്ളൂ. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം’ എന്നായിരുന്നു ട്രംപിന്റെ മറുപടി. നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ. നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ഒരു സമാധാന കരാര്‍ ഇന്ത്യയുടെ മേലുള്ള അധിക താരിഫുകള്‍ നീക്കം ചെയ്യുന്നതിലേക്ക്…

    Read More »
  • Breaking News

    തുടര്‍ക്കഥയാകുന്ന തട്ടിപ്പ്; അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചു; ആളൊഴിഞ്ഞപറമ്പില്‍ ഇറക്കിവിട്ടു, അഴിച്ചുവെച്ച വസ്ത്രമടക്കം കവര്‍ന്നു

    കോഴിക്കോട്: അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചുവരുത്തി കബളിപ്പിച്ച് വസ്ത്രവും പണവും പേഴ്സും മൊബൈല്‍ഫോണും കവര്‍ന്നു. പശ്ചിമബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയുടെയും സുഹൃത്ത് അബ്ദുല്‍കരീം മോണ്ടാലുവിന്റെയും ഫോണും 11,500 രൂപയുമാണ് കവര്‍ന്നത്. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കാടുവെട്ടാനുണ്ടെന്നുപറഞ്ഞ് കാറിലെത്തിയ സംഘം അതിഥിത്തൊഴിലാളികളെ കൂട്ടിക്കൊണ്ടുവന്ന് ആളൊഴിഞ്ഞപറമ്പില്‍ ജോലിക്കായി ഇറക്കിവിടുകയും പ്രദേശത്തെ കാടുവെട്ടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍, ഇവര്‍ ജോലിയിലേര്‍പ്പെട്ട തക്കംനോക്കി ഇവരുടെ പണവും മൊബൈല്‍ഫോണും ഇവരെ ജോലിക്കുകൊണ്ടുവന്ന സംഘം മോഷ്ടിക്കുകയായിരുന്നു. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിചിത്രമായ ഈ മോഷണം നടന്നത്. നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്. നല്ലളം ഇന്‍സ്പെക്ടര്‍ സുമിത്കുമാറും ഫറോക്ക് അസി.കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചേര്‍ന്ന് അന്വേഷണം തുടങ്ങി. പന്തീരാങ്കാവ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം സമാനസംഭവമുണ്ടായതായി പോലീസ് പറഞ്ഞു. ഇതേ രീതിയില്‍ കബളിപ്പിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍, ഇതരസംസ്ഥാനക്കാരായതുകൊണ്ട് പരാതിപറയാത്തതാണെന്നും പോലീസിന് വിവരംലഭിച്ചിട്ടുണ്ട്. സിസി ടിവി കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

    Read More »
Back to top button
error: