Breaking NewsKeralaLead NewsNEWS

പണമുണ്ടാക്കാന്‍ അശ്ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം: അന്വേഷണം സ്റ്റേ ചെയ്യണം, എഫ്‌ഐആര്‍ റദ്ദാക്കണം: ശ്വേത മേനോന്‍ ഹൈക്കോടതിയില്‍

കൊച്ചി: അശ്ലീല സിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേത മേനോന്‍ ഹൈക്കോടതിയില്‍. ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം.

അമ്മയുടെ പ്രസിഡന്റാകാനൊരുങ്ങുന്ന ശ്വേതാമേനോന് എതിരേ കേസ് ; പണമുണ്ടാക്കാന്‍ നടി അശ്‌ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം 

Signature-ad

കേസ് കോടതി ഉച്ചകഴിഞ്ഞു പരിഗണിച്ചേക്കും. ലാഭം നേടുക എന്ന ലക്ഷ്യത്തോടെ നഗ്നതാപ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്നാണ് ആക്ഷേപം. രതിനിര്‍വ്വേദം, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളിലെ ശ്വേത മേനോന്റെ വേഷങ്ങളും ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലെ ഭാവം എന്നിവ പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

‘ശ്വേതയ്‌ക്കെതിരായ കേസിന് പിന്നില്‍ ബാബുരാജോ? എല്ലാവര്‍ക്കും അയാളെ പേടിയാണ്, ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം’

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്‌ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങള്‍ ചലച്ചിത്ര മേഖലയില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. കേസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തിരിച്ചടിയാകുമോ തുടങ്ങിയ സംശയങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ശ്വേത മേനോന്‍ ഉടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Back to top button
error: