Month: August 2025
-
Breaking News
പൊന്നും പണവും നമുക്കെന്തിനാ? പൂട്ടുതല്ലിപ്പൊളിച്ച് കയറി, കള്ളന്‍ കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ!
എറണാകുളം: കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി. നേരെ കണ്‍മുന്നില്‍ക്കണ്ടത് വെളിച്ചെണ്ണ. കയ്യില്‍കിട്ടിയ 30 കുപ്പി ചാക്കിലാക്കി കള്ളന്‍ സ്ഥലംവിട്ടു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തന്‍പുരയില്‍ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ്’ കടയിലാണിത്. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണു കടയുടമ. ഫ്രിജില്‍ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ കള്ളന്‍ കടയില്‍ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു. വെളിച്ചെണ്ണയ്‌ക്കൊപ്പം 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാന്‍ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്.
Read More » -
Breaking News
ഇരുചക്ര വാഹന യാത്രയ്ക്കിടെ ഗതാഗത നിയമലംഘനം; 18,500 രൂപ പിഴയടച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍
ബംഗളൂരു: ഇരുചക്ര വാഹന യാത്രയ്ക്കിടെ ഗതാഗത നിയമലംഘനം നടത്തിയതിന് 18,500 രൂപ പിഴയടച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ബംഗളൂരുവിലെ ആര്‍ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പിഴയടച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം തുടങ്ങി വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ വാഹന ഉടമയ്ക്കെതിരെ നേരത്തെ ചുമത്തിയിരുന്നു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് ബംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തിലെ നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു ഡികെ ശിവകുമാറും മന്ത്രി ബൈരതിയും. സണ്‍ ഗ്ലാസ് വെച്ച്, ഷാള്‍ പുതച്ച്, ഹെല്‍മെറ്റ് ധരിച്ച് വണ്ടിയോടിച്ചുപോകുന്ന ദൃശ്യം ശിവകുമാര്‍ എക്‌സില്‍ പങ്കുവെച്ചിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരെ ഗതാഗത നിയമലംഘനത്തില്‍ പിഴ ചുമത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഒരു നിയമവും മന്ത്രിമാര്‍ക്ക് മറ്റൊരു നിയമവുമാണോയെന്നും ബിജെപിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാര്‍ പിഴ അടച്ചത്.
Read More » -
Breaking News
അക്രമിയെ ഇടിച്ചിട്ടു! തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തെ ശക്തമായി പ്രതിരോധിച്ച് പന്ത്രണ്ടുകാരി; തുണയായത് കരാട്ടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യവും ആത്മവിശ്വാസവും
മലപ്പുറം: തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനെതിരെ ശക്തമായി പ്രതിരോധിച്ച് പന്ത്രണ്ട് വയസുകാരി. തിരൂരങ്ങാടിയിലെ കൊച്ചുമിടുക്കിയാണ് ധൈര്യസമേതം തനിക്ക് നേരെ വന്ന ആക്രമിയെ പ്രതിരോധിച്ചത്. ആരോ ഒരാള്‍ വായപൊത്തി, കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി പ്രതിരോധിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു പെണ്‍കുട്ടി. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌കൂളില്‍ പോകുംവഴി ഒരു ഇതര സംസ്ഥാനത്തൊഴിലാളി ആ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. റോഡില്‍വച്ച് അയാള്‍ അവളുടെ വായപൊത്തി. കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ നോക്കി. എന്നാല്‍ ഒട്ടും പതറാതെ പെണ്‍കുട്ടി പ്രതിരോധിച്ചു. കുതറിയോടി, സമീപത്തെ ഹോട്ടല്‍ ജീവനക്കാരായ വനിതകളുടെ അടുത്തെത്തി. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടിക്ക് തുണയായത് കരാട്ടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യവും ആത്മവിശ്വാസവുമായിരുന്നു. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതി അയിനുല്‍ അലിയെ അറസ്റ്റ് ചെയ്തു. പോക്സോ പ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പൊലീസ് അറിയിച്ചു.
Read More » -
Breaking News
വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു; ജമ്മുവില്‍ അരുന്ധതി റോയ് ഉള്‍പ്പെടെ 25 പേരുടെ പുസ്തകങ്ങള്‍ക്ക് നിരോധനം
ശ്രീനഗര്‍: അരുന്ധതി റോയ് ഉള്‍പ്പടെയുള്ളവരുടെ 25 പുസ്തകങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ നിരോധനം. വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് പുസ്തകം നിരോധിച്ചതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. 25 പുസ്തകങ്ങള്‍ വിഘടനവാദത്തെ ഉത്തേജിപ്പിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവില്‍ പറയുന്നു. അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947- 2012, സുമന്ത്ര ബോസിന്റെ കശ്മിര്‍ അറ്റ് ക്രോസ് റോഡ്സ്, അയിഷ ജലാലും സുഗത ബോസും എഴുതിയ കശ്മീര്‍ ദി ഫ്യൂച്ചര്‍ ഓഫ് സൗത്ത് ഏഷ്യ, സ്റ്റീഫന്‍ പി കോഹന്റെ കണ്‍ഫ്രണ്ടിങ് ടെററിസം, ക്രിസ്റ്റഫര്‍ സ്നെഡന്റെ ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍ തുടങ്ങിയ പുസ്തകങ്ങളും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്.
Read More » -
Breaking News
കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം, മരണം കവര്‍ന്നത് ജോലിയ്ക്കായി കാത്തുനില്‍ക്കുമ്പോള്‍
കൊല്ലം: കൊട്ടാരക്കരയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഇയാള്‍ ചികിത്സയിലാണ്. രാവിലെ 6:45 ഓടെ പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. സോണിയ നഴ്സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിച്ചിരുന്നു. ആശുപത്രിയില്‍വച്ചാണ് ശ്രീക്കുട്ടി മരിക്കുന്നത്. രണ്ട് യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാധമിക നിഗമനം.
Read More » -
Breaking News
ഇന്ത്യയ്ക്കേര്‍പ്പെടുത്തിയ അധിക തീരുവ: ചെമ്മീന്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, കാര്‍പെറ്റുകള്‍, വസ്ത്രങ്ങള്‍ക്ക് ബാധകം; ട്രംപിന്റെ താരിഫ് ബാധിക്കുന്ന ഇന്ത്യന്‍ പ്രധാന ഉത്പന്നങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: റയു.എസ് ഇന്ത്യയ്ക്കേര്‍പ്പെടുത്തിയ അധിക തീരുവമൂലം യുഎസ്സിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളെ ബാധിച്ചേക്കും. ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളായ ലെതര്‍, രാസസ്തുക്കള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍ എന്നിവയുടെ വിപണിയേയാണ് കാര്യമായി ബാധിക്കുക. റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡോയില്‍ ഇടപാടിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25 ശതമാനം നികുതി യു.എസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അത് 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. അധിക തീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ്സില്‍ വിലവര്‍ധിക്കുന്നതിന് ഇടയാക്കും. യു.എസിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 40 മുതല്‍ 50 ശതമാനം വരെ കുറയുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍. നികുതി വര്‍ധനവ് ബാധിക്കുന്ന വിഭാഗങ്ങള്‍ ചെമ്മീന്‍ – 50 % ഓര്‍ഗാനിക് കെമിക്കല്‍സ് – 54 % കാര്‍പെറ്റുകള്‍ – 52.9 % വസ്ത്രങ്ങള്‍- 60.3 മുതല്‍ 63.9 % വരെ തുണിത്തരങ്ങള്‍ – 59 % ഡയമണ്ട്, ഗോള്‍ഡ് ഉത്പന്നങ്ങള്‍ – 52.1%…
Read More » -
Breaking News
ജില്ലയുടെ മൂന്നാമത്തെ വനിതാ സാരഥി; എറണാകുളം കളക്ടറായി ജി. പ്രിയങ്ക ഇന്ന് ചുമതലയേല്‍ക്കും
കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി ജി പ്രിയങ്ക ഐഎഎസ് ഇന്ന് ചുമതലയേല്‍ക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്ഥാനം മാറി പോകുന്ന എന്‍എസ്‌കെ ഉമേഷിന് പകരമാണ് പ്രിയങ്ക എറണാകുളം കലക്ടറാകുന്നത്. പാലക്കാട് ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് പ്രിയങ്ക മെട്രോ ജില്ലയുടെ ഭരണ തലപ്പത്തെത്തുന്നത്. കര്‍ണാടക സ്വദേശിയാണ് ജി പ്രിയങ്ക. മുമ്പ് കോഴിക്കോട് സബ് കലക്ടര്‍, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍, വനിത ശിശു ക്ഷേമ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. എറണാകുളം ജില്ല കലക്ടറാകുന്ന മൂന്നാമത്തെ വനിതയാണ് പ്രിയങ്ക. മലയാളിയല്ലാത്ത ആദ്യ വനിതാ കലക്ടറുമാണ്. ഡോ. എം ബീനയും ഡോ. രേണു രാജുമാണ് മുമ്പ് ജില്ല ഭരിച്ച വനിതാ കലക്ടര്‍മാര്‍. ഐഎഎസ് നേടുന്നതിന് മുമ്പ് ബി ടെക് ( ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ ) ബിരുദവും പബ്ലിക് മാനേജ്മെന്റിലും പല്ബിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് കളക്ടറായിരിക്കെ പ്രിയങ്ക അട്ടപ്പാടിയിലെ 193 ഊരുകളില്‍ നേരിട്ടെത്തി, വകുപ്പുമേധാവികളെ അവിടെയെത്തിച്ച്, നാട്ടുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍…
Read More » -
Breaking News
തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം തകര്‍ന്നു: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് തര്‍ക്കം; സ്‌കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.സംഭവത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ്വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്‌സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്. തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം തകര്‍ന്നനിലയില്‍ ആല്‍വിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഇടവേളസമയത്തായിരുന്നു കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെയും കൊമേഴ്‌സ് വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ ഏറ്റുമുട്ടിയത്. കുട്ടികള്‍ നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട്, ചേരിതിരിഞ്ഞ് പോര്‍വിളി നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു. കുട്ടികള്‍ അടികൂടുന്നത് കണ്ട അധ്യാപര്‍ പിടിച്ചുമാറ്റിയെങ്കിലും ആല്‍വിന്‍ തനിച്ചായിപ്പോയി. തുടര്‍ന്ന് ആല്‍വിനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ ആല്‍വിന്റെ തലയ്ക്കും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചവിട്ടുകയുമായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന അധ്യാപകര്‍ക്കും നിസാര പരിക്കുണ്ട്. ബുധനാഴ്ച പിതാവ് ജെയ്‌സന്റെ പരാതിയെത്തുടര്‍ന്ന്, ആല്‍വിനെ ആക്രമിച്ച 22 വിദ്യാര്‍ഥികളുടെ പേരില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു.
Read More » -
Breaking News
മിന്നല്‍ പ്രളയം: ഉത്തരാഖണ്ഡില്‍ തിരച്ചില്‍ ഊര്‍ജ്ജിതം; 12 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍; രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കൂടുതല്‍ സേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തിനായി ഉത്തരകാശിയില്‍ എത്തിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ദേശീയപാത വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനും ശ്രമം ഊര്‍ജ്ജിതമാണ്. മിന്നല്‍ പ്രളയത്തില്‍ ഇതുവരെ അഞ്ചു മരണമാണ് സ്ഥിരീകരിച്ചത്. 190 പേരെ രക്ഷപ്പെടുത്തി. 11 സൈനികര്‍ അടക്കം നൂറോളം പേര്‍ കാണാതായതായാണ് സംശയിക്കപ്പെടുന്നത്. റോഡും പാലവും അടക്കം ഒലിച്ചുപോയതോടെ ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടു പോയത്. ഓപ്പറേഷന്‍ ശിവാലിക് എന്ന പേരില്‍ കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. നൂറിലേറെ പേരെ രക്ഷപ്പെടുത്തിയതായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് വക്താവ് അറിയിച്ചു. സൈന്യം, എന്‍ഡിആര്‍എഫ്, എസ് ഡി ആര്‍എഫ്, ഐടിബിപി, തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. മിന്നല്‍ പ്രളയത്തില്‍ ധാരാലി ഗ്രാമത്തിലെ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. ധാരാലിയിലെ പകിതിയിലേറെ…
Read More » -
Breaking News
വണ്ടിയൊന്നിന് സര്‍ക്കാരിന് വരുമാനം 3.26% കമ്മീഷന്‍; വാഹനങ്ങള്‍ ഇനി ഔദ്യോഗികമായി പൊളിക്കും, മധ്യമേഖലയിലെ കരാര്‍ കെഎസ്ആര്‍ടിസിയ്ക്ക്
പത്തനംതിട്ട: കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് ആക്രിയാക്കാന്‍ ഔദ്യോഗിക സംവിധാനം സംസ്ഥാനത്ത് ഒരുങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സില്‍ക്ക്) അനുമതി കിട്ടിയത്. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളിലെ പൊളിക്കല്‍ കേന്ദ്രങ്ങളാണ് സില്‍ക്കിന് കരാര്‍ കിട്ടിയത്. മധ്യമേഖലയിലെ കരാര്‍ കെഎസ്ആര്‍ടിസിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതിന്റെ നടപടി ഒന്നുമായിട്ടില്ല. രജിസ്റ്റേര്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ് ഫസിലിറ്റി (ആര്‍വിഎസ്എഫ്) എന്നാണ് പൊളിക്കല്‍ യൂണിറ്റുകള്‍ അറിയപ്പെടുന്നത്. വായുമലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം. വടക്കന്‍മേഖലയിലെ കേന്ദ്രം കണ്ണൂര്‍ അഴീക്കലാണ്. തെക്കന്‍ മേഖലയിലേത് തിരുവനന്തപുരത്തോ ചേര്‍ത്തലയിലോ ആയിരിക്കും. ഇക്കാര്യം ഉടന്‍ തീരുമാനിക്കും. 15 വര്‍ഷം കഴിഞ്ഞവാഹനങ്ങള്‍ ഒഴിവാക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗരേഖ ഇറക്കിയിരുന്നു. നിശ്ചിത വിസ്തൃതിയിയുള്ള ഭൂമിയും നടത്തിപ്പ് ശേഷിയുമുള്ള ആര്‍ക്കും തുടങ്ങാം. ടാറ്റ അടക്കമുള്ള വന്‍കിട ഗ്രൂപ്പുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍…
Read More »