Month: August 2025
-
Breaking News
മൂത്രമൊഴിക്കാനായി വനത്തിലേക്ക് കയറി ; ആദിവാസി സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു ; അറസ്റ്റിലായ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
ഭുവനേശ്വര്‍: മൂത്രമൊഴിക്കാനായി വനത്തിലേക്ക് കയറിയ ആദിവാസി സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഒഡീഷയിലെ അംഗുല്‍ ജില്ലയിലെ വനപ്രദേശത്ത് ഞായറാഴ്ച നടന്ന സംഭവത്തില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. ആഗസ്റ്റ് 5 ന് സ്ത്രീ പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ പരാതി പ്രകാരം, തന്റെ അനന്തരവനോടൊപ്പം അംഗുലിലെ ചെണ്ടിപാഡ പ്രദേശത്തെ ഒരു ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് ഏകദേശം 3:00 മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്ത്രീയും അനന്തരവനും ഇന്ധനം നിറയ്ക്കാനും ഭക്ഷണം കഴിക്കാനും ഒരു പെട്രോള്‍ പമ്പിന് സമീപം വാഹനം നിര്‍ത്തി. വഴിയില്‍, സ്ത്രീ മൂത്രമൊഴിക്കാന്‍ ഒരു വനപ്രദേശത്തേക്ക് കയറി. ഒറ്റപ്പെട്ട പ്രദേശത്ത് അവള്‍ തനിച്ചായിരുന്നപ്പോള്‍, ഒരു ട്രാക്ടറില്‍ വന്ന പ്രതികള്‍ അവളെ ആക്രമിച്ചു. പ്രധാന റോഡില്‍ നിന്ന് കുറച്ച് അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പുരുഷന്മാര്‍ തന്നെ ബലമായി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി സ്ത്രീ പരാതിയില്‍ പറഞ്ഞു.…
Read More » -
Breaking News
അമേരിക്കയുടെ എതിര്‍പ്പിനെ തരിമ്പും വകവയ്ക്കുന്നില്ല ; റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ; ഈ വര്‍ഷം വ്‌ളാഡിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനവും
മോസ്‌ക്കോ: താരിഫ് നേരെ പകുതിയാക്കി കൂട്ടി അമേരിക്ക ശക്തമായ സമ്മര്‍ദ്ദം ഉണ്ടാക്കുമ്പോഴും എണ്ണവാങ്ങുന്ന കാര്യത്തില്‍ റഷ്യയെ കൈവിടാതെ ഇന്ത്യ. റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനും ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട. പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യാഴാഴ്ച പറഞ്ഞു. മോസ്‌കോയിലുള്ള ഡോവല്‍ തീയതികള്‍ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ഈ വര്‍ഷം അവസാനം അത് നടക്കുമെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സന്ദര്‍ശനത്തെക്കുറിച്ച് മോസ്‌കോയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. റഷ്യയില്‍ നിന്ന് ഊര്‍ജ്ജം വാങ്ങുന്നതിലൂടെ ഉക്രെയ്നിനെതിരായ മോസ്‌കോയുടെ യുദ്ധത്തിന് ഇന്ത്യ സഹായം നല്‍കുന്നതായിട്ടാണ് ട്രംപിന്റെ ആരോപണം. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പാളം തെറ്റിച്ചതായും യുഎസ് പ്രസിഡന്റ്…
Read More » -
Breaking News
മുമ്പ് വേര്‍പിരിഞ്ഞു പോയ ഭര്‍ത്താവ് സന്യാസിയായി പത്തുവര്‍ഷത്തിന് ശേഷം തിരിച്ചെത്തി ; പുലര്‍ച്ചെ 12 മണിക്ക് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി സ്ഥലം വിട്ടു…!
ന്യൂഡല്‍ഹി: പത്തുവര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ഭാര്യയെ സന്യാസിയുടെ വേഷത്തിലെത്തി ഭര്‍ത്താവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായിയില്‍ നടന്ന സംഭവത്തില്‍ കിരണ്‍ ഝ എന്ന സ്ത്രീയെ അയല്‍ക്കാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകത്തിന് പിന്നിലെ കാരണം ഉടനടി കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍, പുലര്‍ച്ചെ 12.50 ഓടെ പ്രതിയായ പ്രമോദ് ഝാ കിരണിന്റെ വീട്ടിലേക്ക് പോകുന്നത് വ്യക്തമായി. കുറ്റകൃത്യം ചെയ്ത ശേഷം അയാള്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. പാഥമിക അന്വേഷണത്തില്‍, ബീഹാര്‍ സ്വദേശിയും ഏകദേശം 55 വയസ്സ് പ്രായമുണ്ടെന്ന് കരുതപ്പെടുന്നതുമായ പ്രമോദ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ഭാര്യയുമായി 10 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതായി കണ്ടെത്തി. അടുത്തിടെയാണ്, ഓഗസ്റ്റ് 1 ന്, ബീഹാറിലെ മുന്‍ഗര്‍ ജില്ലയിലെ തന്റെ ഗ്രാമത്തില്‍ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയത്. കിരണ്‍ തന്റെ മകന്‍ ദുര്‍ഗേഷ് ഝാ, മരുമകള്‍ കമല്‍ ഝാ, പേരക്കുട്ടി എന്നിവരോടൊപ്പമാണ്…
Read More » -
Breaking News
റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ഖജാനവിലേക്ക് അടച്ചത് 2.10 ലക്ഷം കോടി, ആറ് വർഷത്തിനിടെ റിലയൻസ് നൽകിയ മൊത്തം നികുതി തുക 10 ലക്ഷം കോടി കവിഞ്ഞു
കൊച്ചി: ഭാരതത്തിലെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, 2024–25 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികൾ, ചെലവുകൾ, സ്പെക്ട്രം ഫീസ് തുടങ്ങിയവയിലൂടെ സർക്കാർ ഖജനാവിലേക്ക് അടച്ചത് 2,10,269 കോടി രൂപ. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ 1,86,440 കോടി തുകയേക്കാൾ 12.8% ഉയർന്നതാണെന്നു റിപ്പോർട്ട്. അതേസമയം റിലയൻസിന്റെ സംഭാവന ആദ്യമായാണ് 2 ലക്ഷം കോടി കവിഞ്ഞത്. 2020 മുതൽ 2025 വരെ റിലയൻസ് 10 ലക്ഷം കോടി രൂപയ്ക്ക് മേൽ സർക്കാർ ഖജനാവിലേക്ക് അടച്ചുകഴിഞ്ഞതായും രേഖകൾ സൂചിപ്പിക്കുന്നു.
Read More » -
Crime
നേരറിയാന്‍ ക്രൈംബ്രാഞ്ച്; കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ഏറ്റെടുത്തു
കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന് സമീപത്തെ കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വാടിക്കലില്‍ കെ.വി.സുലോചനയെ (64) ആണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് മനസ്സിലാക്കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി ഉത്തരവ് ഇറക്കുകയായിരുന്നു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി: ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.വി.അനില്‍ കുമാര്‍ കേസന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സുശീല മരിച്ച നിലയില്‍ കാണപ്പെട്ട കിണറും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുലോചനയുടെ കഴുത്തില്‍ മുറിവു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. സാധാരണ ധരിക്കാറുള്ള സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
Read More » -
Breaking News
തൃപ്പൂണിത്തുറയില്‍ മെട്രോ പാലത്തില്‍നിന്ന് ചാടി യുവാവ്; രക്ഷിക്കാനുള്ള ശ്രമം വിഫലം, തിരൂരങ്ങാടി സ്വദേശിക്ക് ഗുരുതര പരിക്ക്
കൊച്ചി: തൃപ്പൂണിത്തുറ വടക്കേക്കൊട്ടയില്‍ യുവാവ് മെട്രോ ട്രാക്കില്‍നിന്ന് താഴേക്ക് ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് ചാടിയത്. സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ആത്മഹത്യാശ്രമമായിരുന്നു. റോഡിലേക്ക് വീണ നിസാറിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മെട്രോ ട്രാക്കിലൂടെ നടന്നുപോയ ശേഷം ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മെട്രോ സ്റ്റേഷന്‍ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും ഇതിലൂടെ ഏറെദൂരം നടക്കുകയും ചെയ്തശേഷമാണ് താഴേക്ക് ചാടിയത്. നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി, ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം വിഫലമായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു.
Read More » -
Breaking News
ഗൂഗിള്‍ മാപ്പ് പിന്നെയും ചതിച്ചു: വഴിതെറ്റിയ കണ്ടെയ്‌നര്‍ ലോറി ഇടറോഡില്‍ കുടുങ്ങി; തിരിക്കുന്നതിനിടെ മതിലും തകര്‍ത്തു
എറണാകുളം: ഗൂഗിള്‍ മാപ്പ് വീണ്ടും ചതിച്ചു; വഴിതെറ്റിയ കണ്ടെയ്‌നര്‍ ലോറി ഇടറോഡില്‍ കുടുങ്ങി. പെരുമ്പാവൂര്‍ ഓള്‍ഡ് വല്ലം റോഡിലാണ് വാഹനം കുടുങ്ങിയത്. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ മതിലും തകര്‍ത്തു. പൂനെയില്‍ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ വാഹനമാണ് കുടുങ്ങിയത്. മതില്‍ നിര്‍മിച്ചു നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതേസമയം, തൃപ്പുണിത്തുറ പേട്ടയില്‍ ഊബര്‍ ടാക്‌സി കാര്‍ കാനയില്‍ വീണു. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് തിരികെ പോകുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്. പേട്ട താമരശേരി റോഡില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം ഉണ്ടായത്. കാനയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത വിധം സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെ ട്രിപ്പ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് കാര്‍ പേട്ടയിലെ കാനയില്‍ വീണത്. സ്ഥലപരിചയമില്ലാത്ത ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയം ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. വഴിയാണെന്ന് തെറ്റിദ്ധരിച്ച് കാര്‍ തിരിച്ചപ്പോഴാണ് കാനയിലേക്ക് വീണത്. ഉടന്‍ തന്നെ ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി…
Read More » -
Breaking News
”വൃത്തികെട്ട ഇന്ത്യക്കാരി ഇവിടെനിന്ന്”… അയര്‍ലന്‍ഡില്‍ കോട്ടയം ദമ്പതികളുടെ മകള്‍ക്ക് ക്രൂരമര്‍ദനം; ഭയന്നുവിറച്ച് ആറു വയസുകാരി
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയായ ആറ് വയസുകാരി വംശീയ ആക്രമണത്തിന് ഇരയായി. സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്കു നേരെ ആക്രമണം നടന്നത്. തെക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയിലുള്ള വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോഴാണ് കുട്ടിയെ ആക്രമിച്ചത്. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകളാണ് ആക്രമണം നേരിട്ടത്. 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള ഒരു സംഘം കുട്ടികളാണ് ആക്രമണത്തിന് പിന്നില്‍. ‘ഡര്‍ട്ടി’ എന്ന് വിളിച്ച് ‘ഇന്ത്യയിലേക്ക് മടങ്ങിപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ കുട്ടിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വംശീയ ആക്രമണമാണിത്. ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് കുട്ടിയെ നിരീക്ഷിച്ച് വീടിന് പുറത്തുണ്ടായിരുന്നു. ഇതിനിടെ ഇവര്‍ അകത്തേയ്ക്ക് പോയി. അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടി വീട്ടിലേയ്ക്ക് കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു. കുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് ആണ്‍കുട്ടികളില്‍ നിന്ന്…
Read More » -
Breaking News
വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന സുപ്രീംകോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണത്തോട് ജസ്റ്റിസ് യശ്വന്ത് വര്‍മ സഹകരിച്ചിരുന്നതുമാണ്. പിന്നീട് ഇപ്പോള്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിയുമായി വന്നിട്ടുള്ളത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് വര്‍മയുടെ ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന ജസ്റ്റിസ് വര്‍മയുടെ വാദം കോടതി തള്ളി. നടപടിക്രമത്തിന് നിയമപരമായ അംഗീകാരമുണ്ട്. അന്വേഷണ സമിതി സമാന്തരവും ഭരണഘടനാ വിരുദ്ധവുമായ ഒരു സംവിധാനമല്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വിധിയില്‍ വ്യക്തമാക്കി. ഔദ്യോഗിക വസതിയില്‍ പണം സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി യശ്വന്ത് വര്‍മയോ, വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം…
Read More » -
Breaking News
മെസ്സി ബിസിയാണ്! 13 ലക്ഷം പോയിക്കിട്ടി; സ്പെയിന്‍ യാത്രയ്ക്ക് ചെലവില്ലെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു
തിരുവനന്തപുരം: മെസ്സിയെ ക്ഷണിക്കാനെന്ന പേരില്‍ കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍ നടത്തിയ സ്പെയിന്‍ യാത്രയ്ക്കായി മുടക്കിയത് ലക്ഷങ്ങള്‍. ഏകദേശം 13 ലക്ഷം രൂപയാണ് സര്‍ക്കാരിന് ചെലവായതെന്നാണ് വിവരാവകാശരേഖയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു യാത്ര. എന്നാല്‍ മെസ്സി ഈവര്‍ഷം കേരളത്തിലേക്ക് വരില്ലെന്ന് കഴിഞ്ഞദിവസം മന്ത്രി സ്ഥിരീകരിച്ചിരുന്നു. കായികമന്ത്രിക്കൊപ്പം കായികവകുപ്പ് സെക്രട്ടറിയും കായിക-യുവജനകാര്യ ഡയറക്ടറുമാണ് സ്പെയ്ന്‍ സന്ദര്‍ശിച്ചിരുന്നത്. 2024 സെപ്റ്റംബറിലെ ഈ യാത്രയ്ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 13 ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. മെസ്സിയെ കൊണ്ടുവരുന്നതില്‍ ഒരുരൂപപോലും സര്‍ക്കാരിന് ചെലവായിട്ടില്ലെന്ന മന്ത്രിയുടെ വാദവും ഇതോടെ പൊളിയുകയാണ്. മെസ്സിയെയോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രധാനഭാരവാഹികളേയാ മന്ത്രിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. 2025-ല്‍ മെസ്സിയെയും അര്‍ജന്റീനിയന്‍ ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത് 2024-ലാണ്. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്. കേരളത്തിലെ കായിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍…
Read More »