Month: July 2025

  • Kerala

    മൂന്നു വട്ടമായവര്‍ വിട്ടുനില്‍ക്കണം; ടേം വ്യവസ്ഥ നടപ്പാക്കും; ലീഗ് ഇത്തവണ 33 സീറ്റുകളില്‍?

    മലപ്പുറം: ഇടതുപാര്‍ട്ടികളുടെ മാതൃക പിന്തുടര്‍ന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ വ്യവസ്ഥ നടപ്പാക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങുന്നതായി സൂചന. മൂന്ന് തവണ തുടര്‍ച്ചയായി എംഎല്‍എയായവര്‍ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ ആലോചന. മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവര്‍ക്ക് മാത്രം ഇളവ് അനുവദിച്ചാല്‍ മതിയെന്നാണ് ധാരണ വ്യവസ്ഥ നടപ്പായാല്‍ കെപിഎ മജീദ്, പികെ ബഷീര്‍, മഞ്ഞളാംകുഴി അലി, എന്‍എ നെല്ലിക്കുന്ന്, എന്‍ ഷംസുദ്ദീന്‍ തുടങ്ങി പല പ്രമുഖര്‍ക്കും സീറ്റ് ലഭിച്ചേക്കില്ല. അതേസമയം, കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് ലീഗിന്റെ നീക്കമെന്നും വിലയിരുത്തലുകള്‍ ഉണ്ട്. കുടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ലീഗ് നേതൃത്വം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. എല്ലാ ജില്ലകളിലും സീറ്റുകള്‍ വേണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരവും ലീഗ് നേതൃത്വം അറിയിക്കും. 33 സീറ്റുകള്‍ വേണമെന്നതാണ് ലീഗിന്റെ ആവശ്യം. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ കൂടുതല്‍ സീറ്റ് ലീഗിന് ലഭിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. കഴിഞ്ഞ തവണ ഇരുപത്തിയഞ്ച് സീറ്റുകളിലാണ് ലീഗ്…

    Read More »
  • NEWS

    ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചു; ദുരന്തം സ്‌പെയിനില്‍

    മഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ട (28) കാര്‍ അപകടത്തില്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട കാറില്‍ ജോട്ടയുടെ സഹോദനും ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും (26) ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദേശത്തെ അഗ്നിരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് സ്‌പെയിനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് അപകട വിവരം റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ക്കു മുന്‍പാണ് ദീര്‍ഘകാല പങ്കാളിയായ റൂത്ത് കാര്‍ഡോസോയെ ജോട്ട വിവാഹം ചെയ്തത്. അതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും മൂന്നു കുട്ടികളുമുണ്ട്. സ്‌പെയിനിലെ പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപം റെയാസ് ബജാസ് ഹൈവേയില്‍ (എ 52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇരുവരും ബെനവെന്റെയിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പുലര്‍ച്ചെ 12.30നാണ് അപകടം നടന്നതെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് ‘സ്‌കൈ സ്‌പോര്‍ട്‌സ്’ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന്…

    Read More »
  • Kerala

    ബിന്ദു മെഡിക്കല്‍ കോളേജിലെത്തിയത് മകള്‍ക്ക് കൂട്ടിരിക്കാന്‍; പുറത്തെടുത്തത് രണ്ടരമണിക്കൂറിന് ശേഷം

    കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത് മകളുടെ ചികിത്സാര്‍ഥമെത്തിയ അമ്മയ്ക്ക്. തലയോലപ്പറമ്പ് ഉമ്മാകുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദു(52)വാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. അതേസമയം, അമ്മയെ കാണാനില്ലെന്ന് മകള്‍ നവമി പരാതി ഉന്നയിച്ചതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ന്യൂറോസര്‍ജറിക്കു വേണ്ടിയാണ് നവമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച അഡ്മിറ്റ് ആയി. രാവിലെ കുളിക്കുന്നതിന് വേണ്ടിയാണ് പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്ക് ബിന്ദു എത്തിയതെന്നാണ് വിവരം. ഈ സമയത്താണ് കെട്ടിടം തകര്‍ന്നുവീണത്. നിര്‍മാണത്തൊഴിലാളിയായ വിശ്രുതനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. മകന്‍ നവനീത് എറണാകുളത്ത് എന്‍ജിനീയറാണ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11, 14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ…

    Read More »
  • Breaking News

    പവൻ കല്യാൺ- ജ്യോതി കൃഷ്ണ ചിത്രം “ഹരിഹര വീര മല്ലു” ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 24 ന് തീയറ്ററുകളിൽ, കേരളത്തിലെത്തിക്കുന്നത് വേഫറർ ഫിലിംസ്

    കൊച്ചി: തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ “ഹരിഹര വീര മല്ലു പാർട്ട് 1″എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. “സ്‌വോർഡ് വേഴ്സസ് സ്പിരിറ്റ്” എന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ ടാഗ് ലൈൻ. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ കീഴിൽ എ.എം. രത്നം അവതരിപ്പിക്കുകയും എ. ദയാകർ റാവു നിർമ്മിക്കുകയും ചെയ്ത ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. പവൻ കല്യാൺ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം നൽകുന്ന ട്രെയ്‌ലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഡൽഹി സുൽത്താനേറ്റിൽ നിന്ന് സനാതന ധർമ്മത്തെ സംരക്ഷിക്കാൻ വിധിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായി പവൻ കല്യാണിനെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലറിൽ അവതരിപ്പിക്കുന്നു. മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായ ഔറംഗസേബിന്റെ വേഷത്തിൽ…

    Read More »
  • ‘ചോറില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും സുരേഷ് ഗോപി നിശബ്ദന്‍; സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി സംസാരിക്കണം’

    തിരുവനന്തപുരം: സിനിമ ചോറാണെന്ന് ആവര്‍ത്തിച്ച് പറയുന്ന നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്റെ സര്‍ക്കാരിന്റെ ചെയ്തികളില്‍ മൗനം തുടരുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ‘ജാനകി’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ സുരേഷ് ഗോപി തുടരുന്ന മൗനത്തിലാണ് വേണുഗോപാലിന്റെ വിമര്‍ശനം. തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിനു മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും മന്ത്രി ശബ്ദിക്കണമെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ”സിനിമയിലും സാഹിത്യത്തിലും തലക്കെട്ടും പേരും നിശ്ചയിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം അവയുടെ സൃഷ്ടക്കാള്‍ക്കുണ്ട്. അത് നിഷേധിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്. രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളമായി ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്.…

    Read More »
  • Kerala

    ഓണ്‍ലൈന്‍ വ്യാജ വാര്‍ത്ത; അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

    കോഴിക്കോട്: വ്യാജ മോഷണ വാര്‍ത്ത നല്‍കിയതിന് ഓണ്‍ലൈന്‍ മാധ്യമം, അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കല്ലാച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് അധ്യാപകന്‍ മോഷണം നടത്തി പിടിയിലായെന്ന വാര്‍ത്ത നല്‍കിയ ട്രൂവിഷന്‍ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരായ കേസിലാണ് വിധി. അഞ്ചുലക്ഷം രൂപയും കോടതിച്ചെലവും നല്‍കാന്‍ വടകര മുന്‍സിഫ് ടി. ഐശ്യര്യയാണ് ഉത്തരവിട്ടത്. വട്ടോളി നാഷണല്‍ ഹൈസ്‌കൂള്‍ അധ്യാപകനും 2019-ല്‍ വളയം ഗ്രാമപ്പഞ്ചായത്ത് അംഗവുമായിരുന്ന വളയം സ്വദേശി ‘അമ്പാടി’യില്‍ ടി.ഇ. നന്ദകുമാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് വിധി. ചീഫ് എഡിറ്റര്‍ വളയം സ്വദേശി കെ.കെ. ശ്രീജിത്ത്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ കല്ലാച്ചി വലിയ കൊയിലോത്ത് അനൂപ്, വളയം സ്വദേശി ആര്‍.ആര്‍. രവീഷ്, തിരുവള്ളൂര്‍ ചാനിയംകടവിലെ സുമോദ് കണ്ണങ്കണ്ടി, കല്ലാച്ചി വെള്ളക്കാട്ട് ലിജി എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. 2019 സെപ്റ്റംബര്‍ 21, 26 തീയതികളിലാണ് പരാതിക്കിടയായ വാര്‍ത്ത നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സിവില്‍ കേസിനോടൊപ്പം വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ കേസും നിലവിലുണ്ട്.

    Read More »
  • Kerala

    സൂംബക്കെതിരെ വിമര്‍ശനം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെന്‍ഷന്‍

    മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്റഫിനെ സസ്‌പെന്‍ഡ് ചെയ്തു. എടത്തനാട്ടുകര ടി കെ എം യുപി സ്‌കൂള്‍ മാനേജ്മെന്റിന്റേതാണ് നടപടി. അഷ്‌റഫിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിന് കത്തു നല്‍കിയിരുന്നു. ടി കെ അഷ്റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. സസ്പെന്‍ഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി കെ അഷ്റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടി കെ അഷ്റഫിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേര്‍ത്തിരുന്നു. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത്…

    Read More »
  • Social Media

    ‘വൃത്തികേട്, അവരെ പുറത്താക്ക്! എന്നോടുള്ള ഗീതയുടെ പെരുമാറ്റം മമ്മൂട്ടി കണ്ടു, പ്രശ്നമായി’

    മലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ തുടരെ ലഭിച്ച നടിയാണ് ഗീത. എണ്‍പതികളില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ സജീവ സാന്നിധ്യമായിരുന്നു ഗീത. പഞ്ചാഗ്നി എന്ന സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുഖമോ ദേവി, ക്ഷമിച്ചു എന്നൊരു വാക്ക്, ആവനാഴി, ഗീതം, ഒരു വടക്കന്‍ വീരഗാഥ, വാത്സല്യം തുടങ്ങിയ സിനിമകള്‍ ഗീതയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കി. ഒരു വടക്കന്‍ വീരഗാഥയിലെ പ്രകടനം മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഗീതയ്ക്ക് നേടിക്കൊടുത്തു. മലയാളത്തിലെ ഗീതയുടെ ശ്രദ്ധേയ സിനിമകളില്‍ ഭൂരിഭാഗവും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമായിരുന്നു. എണ്‍പതുകളില്‍ തിളങ്ങി നിന്ന ശോഭന, ഉര്‍വശി തുടങ്ങിയ നടിമാരെല്ലാം ഇന്നും ശ്രദ്ധേയ സിനിമകള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഗീതയ്ക്ക് നായിക നിരയില്‍ നിന്നും മാറിയ ശേഷം മികച്ച കഥാപാത്രങ്ങള്‍ അധികം ലഭിച്ചിട്ടില്ല. ഗീതയെയും മമ്മൂട്ടിയെയും കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടി ശാന്തകുമാരി. ആവനാഴി എന്ന സിനിമ ചെയ്തപ്പോഴുള്ള ഓര്‍മകളാണ് ശാന്തകുമാരി പങ്കുവെച്ചത്. കാലില്‍ പഴുപ്പ് വെച്ച് കെട്ടി ചങ്ങലയ്ക്കിട്ട സീന്‍. ഗീത അന്ന്…

    Read More »
  • Kerala

    കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ഒരു സ്ത്രീ മരിച്ചു, മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിന് ശേഷം

    കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുത്ത് അല്‍പ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണു; മൂന്നുപേര്‍ക്ക് പരിക്ക് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 14-ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകള്‍…

    Read More »
  • Social Media

    വരാന്‍ പോകുന്നത് വന്‍ദുരന്തമോ, ഇനി രണ്ട് ദിവസം കൂടി; ഈ പ്രവചനം സത്യമാകുമോ?

    ഈ വര്‍ഷം ജൂലായ് അഞ്ചിന് പുലര്‍ച്ചെ 4.18ന് ജപ്പാന്‍, ചൈന, തായ്വാന്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്ന് ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ റിയോ തത്സുകി പ്രവചിച്ചിരുന്നു. ജാപ്പനീസ് ബാബ വാംഗ എന്നറിയപ്പെടുന്ന ഇവരുടെ പ്രവചനം ലോകമെമ്പാടും ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ജ്യോതിഷ വിദഗ്ധന്‍ ഹരി പത്തനാപുരം. ‘ഞാന്‍ പ്രവചനങ്ങളെ പൂര്‍ണമായും എതിര്‍ക്കുന്നയാളാണ്. ഇവര്‍ ഒരു ആസ്ട്രോളജര്‍ ഒന്നുമല്ല, എഴുത്തുകാരിയാണ്. ഒബ്‌സര്‍വേഷനിലൂടെയാണ് പ്രവചനം നടത്താനാകുകയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. റഷീദ് എന്നൊരു ചെറുപ്പക്കാരന്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും ഏത് പാര്‍ട്ടി വിജയിക്കുമെന്നും എന്ത് ഭൂരിപക്ഷം ലഭിക്കുമെന്നുമൊക്കെ പറയാറുണ്ട്. അതൊരു ആസ്ട്രോളജിക്കല്‍ പ്രഡിക്ഷന്‍ അല്ല, ഒബ്‌സര്‍വേഷനിലൂടെയുള്ള പ്രഡിക്ഷനാണ്. അങ്ങനെയൊരു പ്രവചനമാണ് ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ റിയോ തത്സുകി നടത്തിയിരിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. വാര്‍ത്താ ചാനലുകളില്‍ നിന്ന് മനസിലാക്കിയത് അവര്‍ കൊവിഡ് പ്രവചിച്ചിരുന്നുവെന്നാണ്. കൊവിഡ് എന്ന പേര് പിന്നീട് വന്നതാണെങ്കിലും പകര്‍ച്ചവ്യാധി ഇന്ന വര്‍ഷം ഉണ്ടാകുമെന്നൊക്കെ പ്രവചിച്ചെങ്കില്‍ തീര്‍ച്ചയായും അതൊരു വലിയ പ്രവചനം തന്നെയാണ്.…

    Read More »
Back to top button
error: