Social MediaTRENDING

‘വൃത്തികേട്, അവരെ പുറത്താക്ക്! എന്നോടുള്ള ഗീതയുടെ പെരുമാറ്റം മമ്മൂട്ടി കണ്ടു, പ്രശ്നമായി’

ലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ തുടരെ ലഭിച്ച നടിയാണ് ഗീത. എണ്‍പതികളില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ സജീവ സാന്നിധ്യമായിരുന്നു ഗീത. പഞ്ചാഗ്നി എന്ന സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുഖമോ ദേവി, ക്ഷമിച്ചു എന്നൊരു വാക്ക്, ആവനാഴി, ഗീതം, ഒരു വടക്കന്‍ വീരഗാഥ, വാത്സല്യം തുടങ്ങിയ സിനിമകള്‍ ഗീതയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കി. ഒരു വടക്കന്‍ വീരഗാഥയിലെ പ്രകടനം മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഗീതയ്ക്ക് നേടിക്കൊടുത്തു.

മലയാളത്തിലെ ഗീതയുടെ ശ്രദ്ധേയ സിനിമകളില്‍ ഭൂരിഭാഗവും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമായിരുന്നു. എണ്‍പതുകളില്‍ തിളങ്ങി നിന്ന ശോഭന, ഉര്‍വശി തുടങ്ങിയ നടിമാരെല്ലാം ഇന്നും ശ്രദ്ധേയ സിനിമകള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഗീതയ്ക്ക് നായിക നിരയില്‍ നിന്നും മാറിയ ശേഷം മികച്ച കഥാപാത്രങ്ങള്‍ അധികം ലഭിച്ചിട്ടില്ല. ഗീതയെയും മമ്മൂട്ടിയെയും കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടി ശാന്തകുമാരി.

Signature-ad

ആവനാഴി എന്ന സിനിമ ചെയ്തപ്പോഴുള്ള ഓര്‍മകളാണ് ശാന്തകുമാരി പങ്കുവെച്ചത്. കാലില്‍ പഴുപ്പ് വെച്ച് കെട്ടി ചങ്ങലയ്ക്കിട്ട സീന്‍. ഗീത അന്ന് അഭിനയിക്കാന്‍ ആദ്യമായി വരികയാണ്. ഹേ… അവരെ പുറത്തെങ്ങാനും കൊണ്ട് ഇരുത്ത്, അവരുടെ കാല് പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേട് എന്ന് പറഞ്ഞു. എന്നെ അറിയില്ല. എനിക്ക് ഗീതയെയും അറിയില്ല. മമ്മൂട്ടിക്ക് ദേഷ്യം വന്നു. എന്താ പറയുന്നേ, അവര്‍ ആര്‍ട്ടിസ്റ്റല്ലേ, നിങ്ങള്‍ പോയി പുറത്ത് നിക്കൂ എന്ന് പറഞ്ഞു.

ഒച്ചപ്പാടും ബഹളവും. അത് അവിടെ ഭയങ്കര സീനാക്കി. പുള്ളിക്കാരന്‍ ചീത്ത പറഞ്ഞ് എന്തൊക്കെയോ ഭയങ്കര ബഹളമുണ്ടാക്കി. തന്റെ കാലില്‍ മേക്കപ്പായിരുന്നെന്ന് ഗീതയ്ക്ക് മനസിലായിരുന്നില്ലെന്നും ശാന്തകുമാരി ഓര്‍ത്തു. ചോയ്സ് നെറ്റ്വര്‍ക്കില്‍ സംസാരിക്കുകയായിരുന്നു നടി.

തിലകന്‍ ചേട്ടനും രാജന്‍ പി ദേവുമൊന്നും ഉയരമില്ലാത്തതിനാല്‍ അവരുടെ ഭാര്യയായി എന്നെ അഭിനയിപ്പിക്കില്ലായിരുന്നു. ഒന്ന് രണ്ട് പടങ്ങളില്‍ നിന്നും കരഞ്ഞ് കൊണ്ട് തിരിച്ച് വന്നിട്ടുണ്ട്. അഭിനയിക്കാനറിയാത്തത് കൊണ്ടല്ല പൊക്കമില്ലാത്തത് കൊണ്ടാണ് ആ അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടതെന്നും ശാന്ത കുമാരി വ്യക്തമാക്കി. വേലക്കാരിയും അമ്മയുമായാണ് മിക്ക സിനിമകളിലും അഭിനയിച്ചതെന്നും നടി പറയുന്നു. 700 സിനിമകളിലോളം താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ശാന്തകുമാരി പറയുന്നു.

സിനിമകളില്‍ ഇന്ന് ശാന്തകുമാരിയെ കാണാറില്ല. അവസരങ്ങള്‍ ഇല്ലാതായെന്നാണ് നടി പറയുന്നത്. മമ്മൂട്ടിയെക്കുറിച്ച് ശാന്തകുമാരി പറഞ്ഞ വാക്കുകള്‍ ഇതിനോടകം ചര്‍ച്ചയാകുന്നുണ്ട്. സഹപ്രവര്‍ത്തകരില്‍ പലരും മമ്മൂട്ടിയുടെ നല്ല മനസിനെക്കുറിച്ച് നേരത്തെ സസാരിച്ചിട്ടുണ്ട്. പുറമേക്ക് ദേഷ്യക്കാരനാണെങ്കിലും നല്ല വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് മിക്കവരും പറയാറുള്ളത്.

അഭിനയത്തില്‍ നിന്നും ചെറിയ ബ്രേക്കിലാണ് മമ്മൂട്ടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണെന്നാണ് സൂചന. 73 കാരനായ മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ചില അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിവായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. രണ്ട് സിനിമകള്‍ക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

കളങ്കാവല്‍ ഉള്‍പ്പെടെയുടെ മമ്മൂട്ടി ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയോട് എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വലിയ താരനിര സിനിമയില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മോഹന്‍ലാലാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. മമ്മൂട്ടിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Back to top button
error: