വരാന്‍ പോകുന്നത് വന്‍ദുരന്തമോ, ഇനി രണ്ട് ദിവസം കൂടി; ഈ പ്രവചനം സത്യമാകുമോ?

ഈ വര്‍ഷം ജൂലായ് അഞ്ചിന് പുലര്‍ച്ചെ 4.18ന് ജപ്പാന്‍, ചൈന, തായ്വാന്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്ന് ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ റിയോ തത്സുകി പ്രവചിച്ചിരുന്നു. ജാപ്പനീസ് ബാബ വാംഗ എന്നറിയപ്പെടുന്ന ഇവരുടെ പ്രവചനം ലോകമെമ്പാടും ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ജ്യോതിഷ വിദഗ്ധന്‍ ഹരി പത്തനാപുരം.
‘ഞാന്‍ പ്രവചനങ്ങളെ പൂര്‍ണമായും എതിര്‍ക്കുന്നയാളാണ്. ഇവര്‍ ഒരു ആസ്ട്രോളജര്‍ ഒന്നുമല്ല, എഴുത്തുകാരിയാണ്. ഒബ്‌സര്‍വേഷനിലൂടെയാണ് പ്രവചനം നടത്താനാകുകയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. റഷീദ് എന്നൊരു ചെറുപ്പക്കാരന്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും ഏത് പാര്‍ട്ടി വിജയിക്കുമെന്നും എന്ത് ഭൂരിപക്ഷം ലഭിക്കുമെന്നുമൊക്കെ പറയാറുണ്ട്. അതൊരു ആസ്ട്രോളജിക്കല്‍ പ്രഡിക്ഷന്‍ അല്ല, ഒബ്‌സര്‍വേഷനിലൂടെയുള്ള പ്രഡിക്ഷനാണ്. അങ്ങനെയൊരു പ്രവചനമാണ് ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ റിയോ തത്സുകി നടത്തിയിരിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

വാര്‍ത്താ ചാനലുകളില്‍ നിന്ന് മനസിലാക്കിയത് അവര്‍ കൊവിഡ് പ്രവചിച്ചിരുന്നുവെന്നാണ്. കൊവിഡ് എന്ന പേര് പിന്നീട് വന്നതാണെങ്കിലും പകര്‍ച്ചവ്യാധി ഇന്ന വര്‍ഷം ഉണ്ടാകുമെന്നൊക്കെ പ്രവചിച്ചെങ്കില്‍ തീര്‍ച്ചയായും അതൊരു വലിയ പ്രവചനം തന്നെയാണ്. അവരെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ സോഷ്യല്‍ മീഡിയയിലും വിക്കിപീഡിയയിലും പരിമിതമായ കാര്യങ്ങളാണ് ലഭിച്ചത്. ജാപ്പനീസ് ഭാഷയിലാണ് അവര്‍ പുസ്തകം രചിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ല.
ഞാന്‍ മനസിലാക്കുന്നൊരു കാര്യം, ലോകത്തുണ്ടാകുന്ന ഭൂകമ്പങ്ങളില്‍ പതിനെട്ട് ശതമാനവും ജപ്പാനിലാണെന്നാണ് എന്റെ ഒരറിവ്. സത്യമാണോയെന്നറിയില്ല. ട്രെയിനപകടമുണ്ടാകുമെന്നും വിമാനാപകടമുണ്ടാകുമെന്നുമൊക്കെ എല്ലാവര്‍ക്കും പറയാം. എന്നാല്‍, പ്രത്യേക സ്ഥലത്ത് ഇത്തരമൊരു സംഭവം ഇന്ന ഡേറ്റില്‍ ഉണ്ടാകുമെന്ന് ഒരാള്‍ക്ക് മുമ്പേ പറയാന്‍ കഴിഞ്ഞാല്‍ അതൊരു അത്ഭുതകരമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവരെക്കുറിച്ചുള്ള എന്റെ അറിവ് കുറവാണ്.
എന്നെ സംബന്ധിച്ച് ആശങ്കയല്ല, ആകാംക്ഷയാണ്. ജൂലായ് അഞ്ചിന് എന്തെങ്കിലും സംഭവിക്കുമോയെന്ന്. എന്തായാലും നമുക്ക് ജൂലായ് അഞ്ച് വരെ കാത്തിരിക്കാം.’- ഹരി പത്തനാപുരം പറഞ്ഞു.