KeralaNEWS

മൂന്നു വട്ടമായവര്‍ വിട്ടുനില്‍ക്കണം; ടേം വ്യവസ്ഥ നടപ്പാക്കും; ലീഗ് ഇത്തവണ 33 സീറ്റുകളില്‍?

മലപ്പുറം: ഇടതുപാര്‍ട്ടികളുടെ മാതൃക പിന്തുടര്‍ന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ വ്യവസ്ഥ നടപ്പാക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങുന്നതായി സൂചന. മൂന്ന് തവണ തുടര്‍ച്ചയായി എംഎല്‍എയായവര്‍ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ ആലോചന. മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവര്‍ക്ക് മാത്രം ഇളവ് അനുവദിച്ചാല്‍ മതിയെന്നാണ് ധാരണ

വ്യവസ്ഥ നടപ്പായാല്‍ കെപിഎ മജീദ്, പികെ ബഷീര്‍, മഞ്ഞളാംകുഴി അലി, എന്‍എ നെല്ലിക്കുന്ന്, എന്‍ ഷംസുദ്ദീന്‍ തുടങ്ങി പല പ്രമുഖര്‍ക്കും സീറ്റ് ലഭിച്ചേക്കില്ല. അതേസമയം, കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് ലീഗിന്റെ നീക്കമെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

Signature-ad

കുടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ലീഗ് നേതൃത്വം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. എല്ലാ ജില്ലകളിലും സീറ്റുകള്‍ വേണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരവും ലീഗ് നേതൃത്വം അറിയിക്കും. 33 സീറ്റുകള്‍ വേണമെന്നതാണ് ലീഗിന്റെ ആവശ്യം. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ കൂടുതല്‍ സീറ്റ് ലീഗിന് ലഭിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. കഴിഞ്ഞ തവണ ഇരുപത്തിയഞ്ച് സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്.

കഴിഞ്ഞ തവണ എംഎല്‍എയായവര്‍ തന്നെ മത്സരിക്കുന്നതാണ് ഗുണം ചെയ്യുകയെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്. അങ്ങനെയെങ്കില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പതിനഞ്ചുപേരുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല. 27 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് പതിനഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ 92 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 22 സീറ്റുകളിലാണ് വിജയം നേടിയത്. കേരള കോണ്‍ഗ്രസ് രണ്ട്, കേരള കോണ്‍ഗ്രസ് ജേക്കബ് ഒന്ന്. ആര്‍എംപി ഒന്ന്, യുഡിഎഫ് സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് യുഡിഎഫ് കക്ഷിനില.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: