Breaking NewsMovie

പവൻ കല്യാൺ- ജ്യോതി കൃഷ്ണ ചിത്രം “ഹരിഹര വീര മല്ലു” ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 24 ന് തീയറ്ററുകളിൽ, കേരളത്തിലെത്തിക്കുന്നത് വേഫറർ ഫിലിംസ്

കൊച്ചി: തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ “ഹരിഹര വീര മല്ലു പാർട്ട് 1″എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. “സ്‌വോർഡ് വേഴ്സസ് സ്പിരിറ്റ്” എന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ ടാഗ് ലൈൻ. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ കീഴിൽ എ.എം. രത്നം അവതരിപ്പിക്കുകയും എ. ദയാകർ റാവു നിർമ്മിക്കുകയും ചെയ്ത ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

പവൻ കല്യാൺ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം നൽകുന്ന ട്രെയ്‌ലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഡൽഹി സുൽത്താനേറ്റിൽ നിന്ന് സനാതന ധർമ്മത്തെ സംരക്ഷിക്കാൻ വിധിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായി പവൻ കല്യാണിനെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലറിൽ അവതരിപ്പിക്കുന്നു. മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായ ഔറംഗസേബിന്റെ വേഷത്തിൽ ബോബി ഡിയോൾ അഭിനയിച്ചിരിക്കുന്നു. കോഹിനൂർ രത്നത്തിനായുള്ള പോരാട്ടം തുടരവേ, വീര മല്ലു മുഗളരെ നേരിടുമ്പോഴാണ് ഈ ഇതിഹാസ തുല്യമായ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്.

Signature-ad

സനാതന ധർമ്മത്തോടുള്ള വീര മല്ലുവിന്റെ വീര്യവും അഭിനിവേശവും പ്രകടിപ്പിക്കുന്ന രംഗങ്ങളിൽ നിർഭയനായും തീവ്രതയോടെയും അതിശയകരമായ പ്രകടനമാണ് പവൻ കല്യാൺ കാഴ്ച വെച്ചിരിക്കുന്നത്. കഥാപാത്രത്തോടുള്ള പവന്റെ ക്ലിനിക്കൽ ആയ സമീപനവും, അദ്ദേഹം വിമതയോദ്ധാവായ വീര മല്ലുവായി മാറിയ രീതിയും ആധികാരികമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ പവന്റെ ഊർജവും തീവ്രതയും ആരാധകർക്ക് രോമാഞ്ചം പകരുന്നുണ്ട്. പവൻ കല്യാണിൻ്റെ ഊർജ്ജസ്വലമായ പ്രകടനവും സ്ക്രീൻ സാന്നിധ്യവുമാണ് ഹരിഹര വീര മല്ലുവിൻ്റെ ഹൈലൈറ്റ്.

ട്രെയിലറിൽ ആകർഷകമായ യുദ്ധരംഗങ്ങളും വീര മല്ലുവും മുഗളരും തമ്മിലുള്ള പോരാട്ടവും ഉൾപ്പെടുത്തി ആരാധകരെ ആവേശം കൊള്ളിക്കുന്ന സംവിധായകൻ, വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചമി എന്ന കഥാപാത്രമായി നിധി അഗർവാൾ ആണ് ചിത്രത്തിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ഛായാഗ്രഹണം- ജ്ഞാന ശേഖർ വി.സ്, മനോജ് പരമഹംസ, സംഗീതം- കീരവാണി, എഡിറ്റിംഗ്- പ്രവീൺ കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ – തോട്ട തരണി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: