Month: July 2025
-
Crime
മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ കത്തിക്കുത്ത്; പിരിച്ചുവിട്ട ജീവനക്കാരന്‍ വനിതാജീവനക്കാരിയെ ആക്രമിച്ചു, പ്രതി സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചു
എറണാകുളം: മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ കത്തിക്കുത്ത്. പിരിച്ചുവിട്ട ജീവനക്കാരന്‍ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യൂണിയന്‍ ബാങ്ക് മഞ്ഞുമ്മല്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ മാവേലിക്കര വെസ്റ്റ് ഫോര്‍ട്ട് ആനന്ദഭവനില്‍ എല്‍. ഇന്ദു കൃഷ്ണനെ (35) ബാങ്കിലെ ഗോള്‍ഡ് അപ്രൈസറായിരുന്ന കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം പത്താഴപ്പറമ്പില്‍ സെന്തില്‍ കുമാര്‍ (44) ആണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യൂണിയന്‍ ബാങ്കിലെ താത്കാലിക ജീവനക്കാരനായിരുന്നു സെന്തില്‍. ഇന്ദുകൃഷ്ണയെ ജോലിയിലേക്ക് എടുത്തതുകൊണ്ടാണ് തനിക്ക് ജോലി നഷ്ടപ്പെട്ടത് എന്ന തെറ്റിദ്ധാരണ സെന്തിലിന് ഉണ്ടായിരുന്നതായാണ് വിവരം. കത്തിയുമായി ബാങ്കിനുള്ളില്‍ കടന്ന സെന്തില്‍ അവിടെ ജോലി ചെയ്യുകയായിരുന്ന ഇന്ദുവിന്റെ കൈപ്പത്തിയിലും കൈയിലും പുറത്തുമായാണ് കുത്തിയത്. കൈയിലെ ഞരമ്പുകള്‍ക്ക് സാരമായി പരിക്കേറ്റ ഇന്ദുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദുവിനെ ആക്രമിച്ചതിന് പിന്നാലെ സെന്തില്‍ സ്വന്തം ദേഹത്തും കുത്തി പരിക്കേല്‍പ്പിച്ചു.…
Read More » -
Breaking News
വീണ്ടും നിർമ്മാതാവിന്റെ കുപ്പായത്തിൽ വിനീത് ശ്രീനിവാസൻ, ത്രില്ലർ ജോണറിൽ മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകൻ നോബിൾ ബാബു
കൊച്ചി: മെറിലാൻഡ് സിനിമാസിനോടൊപ്പം ത്രില്ലർ ചിത്രമൊരുക്കാൻ വിനീത് ശ്രീനിവാസൻ. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് നോബിൾ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസൻറെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിൻറെ കുപ്പായമണിയുന്നത്. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ,…
Read More » -
Breaking News
ഇംഗ്ലണ്ടില്‍ റെക്കോഡിട്ട് ഗില്‍; 311 പന്തില്‍ ഡബിള്‍; 500 കടന്ന് ഇന്ത്യ; ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും മികച്ച പ്രകടനം; ആദ്യ ഏഷ്യന്‍ ടീം ക്യാപ്റ്റന്‍
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ഡബിള്‍ സെഞ്ചറി. 311 പന്തുകളില്‍നിന്നാണ് ഗില്‍ 200 റണ്‍സ് പിന്നിട്ടത്. രണ്ട് സിക്‌സുകളും 21 ഫോറുകളും താരം ബൗണ്ടറി കടത്തി. മത്സരം 128 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 508 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 334 പന്തില്‍ 230 റണ്‍സെടുത്തു ഗില്ലും 74 പന്തില്‍ 24 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറുമാണു ക്രീസില്‍. ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഡബിള്‍ സെഞ്ചറി നേടുന്ന ആദ്യ ഏഷ്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണു ഗില്‍. അര്‍ധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജയാണ് വെള്ളിയാഴ്ച പുറത്തായ ബാറ്റര്‍. 137 പന്തുകള്‍ നേരിട്ട ജഡേജ 89 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. 108ാം ഓവറില്‍ ജോഷ് ടോങ്ങിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് ക്യാച്ചെടുത്താണു ജഡേജയെ പുറത്താക്കിയത്. ആദ്യ ദിനം 300…
Read More » -
Breaking News
എന്തൊരടി! തേരോട്ടം തുടര്‍ന്ന് പതിനാലുകാരന്‍ വൈഭവ് സൂര്യവംശി; ഐപിഎല്ലില്‍ നിര്‍ത്തിയിടത്തുനിന്ന് ഇംഗ്ലണ്ടില്‍ തുടങ്ങി; കൗണ്ടി ക്രിക്കറ്റിലും സൂപ്പര്‍ താരം; ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചുറി
നോര്‍താംപ്ടന്‍: ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍തന്നെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വൈഭവ് സൂര്യവംശിയുടെ തേരോട്ടം തുടരുന്നു. ആദ്യ 19 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 48 റണ്‍സും രണ്ടാം മത്സരത്തില്‍ 34 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 45 റണ്‍സും ഇപ്പോള്‍ മൂന്നാം മത്സരത്തില്‍ 31 പന്തില്‍ ആറു ഫോറും ഒന്‍പതു സിക്‌സും സഹിതം 86 റണ്‍സും നേടിയാണു വൈഭവിന്റെ കുതിപ്പ്. ഐപിഎലില്‍ എവിടെ നിര്‍ത്തിയോ, ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അവിടെവച്ചു തന്നെ തുടങ്ങിയ മട്ടിലാണ് താരത്തിന്റെ തേരോട്ടം. നോര്‍താംപ്ടനിലെ കൗണ്ടി ഗ്രൗണ്ടില്‍ 20 പന്തില്‍ നിന്ന് അര്‍ധസെഞ്ചറിയിലെത്തിയ വൈഭവ്, റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ചു. ഏകദിനത്തില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചറിയാണ് വൈഭവിന്റേത്. 2016ല്‍ നേപ്പാളിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചറി കുറിച്ച ഋഷഭ് പന്തിന്റെ പേരിലാണ് റെക്കോര്‍ഡ്. ഇതിനു പുറമേ ഇംഗ്ലണ്ടിലെത്തിയ ശേഷം സിക്‌സര്‍ മഴ പെയ്യിക്കുന്ന വൈഭവ്, അക്കാര്യത്തിലും റെക്കോര്‍ഡ് ബുക്കില്‍…
Read More » -
Breaking News
രക്ത സമ്മര്‍ദം കൂടി; മന്ത്രി വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മന്ത്രിക്കെതിരേ പ്രതിഷേധം തുടര്‍ന്ന് സംഘടനകള്‍
കൊല്ലം∙ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻതന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അരമണിക്കൂറിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്. സര്‍ജിക്കല്‍ ബ്ലോക്കിനോട് ചേര്‍ന്നുള്ള ടോയ്ലറ്റ് ബ്ലോക്കിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് മന്ത്രി വീണാ ജോര്‍ജ് നേരത്തേ പറഞ്ഞു. ആദ്യം രണ്ടു പേര്‍ക്ക് പരുക്കെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍നിന്നും മന്ത്രി വാസവനും താനും എത്തിയപ്പോള്‍ തന്നെ ജെസിബി അവിടേക്ക് എത്തിക്കാനുള്ള ശ്രമം നടത്തി. ആരും ഇല്ലെന്ന് പറഞ്ഞിട്ടും ആരെങ്കിലും ഉണ്ടോയെന്ന് തിരയാന്‍ വേണ്ടിയാണ് ജെസിബി എത്തിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ ആദ്യ ബ്ലോക്കാണിത്. കാലപ്പഴക്കമുള്ളതു കൊണ്ട് ഉപയോഗിക്കാനാകില്ലെന്ന് 201213ലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും അതിനൊന്നും ഫണ്ട് അനുവദിച്ചിരുന്നില്ല.…
Read More » -
Breaking News
പഴയത് കൊടുത്ത് പുതിയത് വാങ്ങാൻ ഒരുങ്ങിക്കോ!! ബിഗ് എക്സ്ചേഞ്ചിനൊപ്പം ഓഫറുകളുമായി ‘റിലയൻസ് ഫാഷൻ ഫാക്ടറി’ ഈ അവസരം ജൂലൈ 20 വരെ മാത്രം
കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ ജനപ്രിയ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ ഫാക്ടറി വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി രംഗത്തെത്തുകയാണ്. അൺബ്രാൻഡഡ് ടു ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ പരമാവധി പ്രയോജനപ്പെടുത്താൻ ഇപ്പോൾ അവസരമൊരുങ്ങുകയാണ്. ജൂലൈ 20 വരെ എല്ലാ സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും. മാത്രമല്ല ഫാഷൻ ഫാക്ടറി ഒരുക്കുന്ന ഡിസ്കൗണ്ട് മേളയിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സ്റ്റൈൽ അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. നിങ്ങളുടെ പഴയ, ബ്രാൻഡഡ് അല്ലാത്ത വസ്ത്രങ്ങൾ ഫാഷൻ ഫാക്ടറി സ്റ്റോറുകളിൽ എക്സ്ചേഞ്ച് ഫെസ്റ്റിവലിലൂടെ പുതിയ സ്റ്റൈലിഷ് ബ്രാൻഡഡ് വസ്ത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. പഴയ ഡെനിമുകൾ, ഷർട്ടുകൾ, ടീ- ഷർട്ടുകൾ അല്ലെങ്കിൽ കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം എല്ലാം ഷോപ്പിൽ സ്വീകരിക്കുന്നതായിരിക്കും. പകരമായി, നിങ്ങൾക്ക് ഒരു തൽക്ഷണ എക്സ്ചേഞ്ച് കൂപ്പൺ ലഭിക്കും— ഡെനിമിന് ₹400 വരെയും, ഷർട്ടുകൾക്ക് ₹250 വരെയും, ടീ- ഷർട്ടുകൾക്ക് ₹150 വരെയും, കുട്ടികളുടെ വസ്ത്രങ്ങൾക്ക് ₹100 വരെയും, കൂടാതെ നിങ്ങളുടെ പുതിയ ബ്രാൻഡഡ് പർച്ചേഴ്സുകൾക്ക് 50% വരെ കിഴിവും ലഭിക്കും.…
Read More » -
Breaking News
മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും!! നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2″വിൽ ജനനിയായി ഹർഷാലി മൽഹോത്ര
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിൽ ബോളിവുഡ് താരം ഹർഷാലി മൽഹോത്ര. ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രമായ ബജ്‌രംഗി ഭായിജാനിൽ ബാലതാരമായി തിളങ്ങിയ ഹർഷാലി മൽഹോത്രയാണ് ‘അഖണ്ഡ 2: താണ്ഡവ’ത്തിലെ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ജനനി എന്നാണ് ചിത്രത്തിൽ ഹർഷാലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹർഷാലിയുടെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററും ഇതോടൊപ്പം പുറത്ത് വിട്ടു. കഴിഞ്ഞ മാസം ബാലകൃഷ്ണയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചു ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരുന്നു. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നത്. ‘മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും’ എന്ന കുറിപ്പോടെയാണ് ഹർഷാലിയുടെ കഥാപാത്രത്തെ പോസ്റ്ററിൽ…
Read More » -
Breaking News
പ്രളയ സമയത്ത് പ്രഖ്യാപിച്ചത് 1000 വീടുകള്‍; ഉരുള്‍ പൊട്ടിയപ്പോള്‍ 100; കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ ആവിയായി; സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത് പണം കൊടുത്ത്; ലീഗടക്കം നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ പണം ബാങ്കിലിട്ട് അടയിരുന്ന് യൂത്ത് കോണ്‍ഗ്രസ്; 88 ലക്ഷത്തിന് 30 വീടെന്നത് സ്വപ്‌നം മാത്രം
കൊച്ചി: ചെറുസംഘടനകള്‍ പോലും ആക്രിവിറ്റും ബിരിയാണി ചലഞ്ച് നടത്തിയും കോടികള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിട്ടും യൂത്ത് കോണ്‍ഗ്രസിന് പിരിക്കാന്‍ കഴിഞ്ഞത് 88 ലക്ഷം രൂപമാത്രം. പ്രാദേശിക തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്വാനം പ്രവര്‍ത്തകര്‍ ഏറ്റെടുത്തില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള യൂത്ത് കോണ്‍ഗ്രസ് പത്തുരൂപവീതം നല്‍കിയിരുന്നെങ്കില്‍ ഇതില്‍കൂടുതല്‍ സംഭാവന ലഭിക്കുമെന്നാണ് മറ്റു യുവജന സംഘടനകളുടെ പരിഹാസം. ഇന്ത്യയില്‍ രണ്ടുകോടി അംഗങ്ങളുള്ള സംഘടയാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് അവരുടെ വെബ്‌സൈറ്റ് അവകാശപ്പടുന്നു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് കത്തു നല്‍കിയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങളും രംഗത്തെത്തി. ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടു ഭൂമിയേറ്റെടുക്കലില്‍ ഉണ്ടായ കേസുകളും കോടതി നടപടികളുമാണ് പദ്ധതി വൈകിപ്പിക്കുന്നത്. ഹാരിസണ്‍ നല്‍കിയ നഷ്ടപരിഹാര നടപടികളും മുന്നോട്ടുള്ള നീക്കുപോക്കിനെ ബാധിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസിനു ഭൂമി ഏറ്റെടുത്തു നല്‍കുകയെന്നതു പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഡിസംബര്‍ 30നും ജനുവരി നാലിനുമായി വീട് സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ എത്തിയില്ല.…
Read More » -
Crime
കാമുകനായ അമ്മാവനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു; മറ്റൊരു യുവാവുമായി വിവാഹം; 45 ാം ദിനത്തില്‍ ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തി; വാടക കൊലയാളികളെ പിടികൂടിയതോടെ 25 കാരി കുടുങ്ങി
പട്ന: രാജ്യത്തെ നടുക്കിയ മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തിന് സമാനമായ കൊലപാതകള്‍ തുടര്‍ക്കഥയാകുന്നു. ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ കാമുകനായ അമ്മാവനെ വിവാഹം കഴിക്കാനായി ഭര്‍ത്താവിനെ വിവാഹം കഴിഞ്ഞ് 45 ാം നാള്‍ വാടക കൊലയാളികളെ ഉപയോഗിച്ചാണ് നവവധു കൊലപ്പെടുത്തിയത്. 25 കാരിയായ ഗുഞ്ച ദേവിയെന്ന യുവതിയാണ് അമ്മാവനെ വിവാഹം ചെയ്യാനായി ഭര്‍ത്താവ് പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തിയത്. ഗുഞ്ച ദേവി, സ്വന്തം അമ്മാവനായ ജീവന്‍ സിങ്ങുമായി പ്രണയത്തിലായിരുന്നു. ഇയാളുമായി ഗൂഡാലോചന നടത്തിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. രണ്ട് വാടക കൊലയാളികളെ ഉപയോഗിച്ച് വെടിവെച്ചാണ് പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തിയത്. ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജീവന്‍ സിംഗിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാടക കൊലയാളികളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേവിയും സിംഗും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുടെ കുടുംബങ്ങള്‍ ബന്ധത്തിനെതാരിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈ ബന്ധം നിലനില്‍ക്കയാണ് രണ്ട് മാസം മുമ്പ് ദേവിയുടെ വീട്ടുകാര്‍ അവളെ ബര്‍വാന്‍ ഗ്രാമത്തിലെ താമസക്കാരനായ പ്രിയാന്‍ഷുവിന്…
Read More » -
Crime
മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധം സാധാരണം! പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വിവസ്ത്രനാക്കി ഉപദ്രവിച്ചു; അധ്യാപികയും സുഹൃത്തായ യുവതിയും അറസ്റ്റില്‍
മുംബൈ: നഗരത്തിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റില്‍. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ ദാദര്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് പരാതി. ഒരു വര്‍ഷത്തോളമാണ് 17 കാരനായ വിദ്യാര്‍ത്ഥി പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. 38 വയസ്സുകാരിയായ അധ്യാപിക, വിവാഹിതയും കുട്ടികളുടെ അമ്മയുമാണ്. അധ്യാപികയുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് വിദ്യാര്‍ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അധ്യാപികയുടെ സുഹൃത്തായ യുവതിക്കെതിരേയും സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനുള്ള നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ആദ്യം പരിചയപ്പെടുന്നത്. തുടര്‍ന്ന് 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപികയുടെ അതിക്രമം വിദ്യാര്‍ഥി എതിര്‍ത്തെങ്കിലും മറ്റൊരു പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് പ്രതി വിദ്യാര്‍ഥിയെ അനുനയിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ അനുനയിപ്പിക്കാനും അടുപ്പം തുടരാനുമായി സ്‌കൂളിന്…
Read More »