Month: July 2025

  • Crime

    പളളിവക കെട്ടിടത്തില്‍ വൈദികന്‍ തൂങ്ങിമരിച്ചനിലയില്‍, സംഭവം കാസര്‍കോട്

    കാസര്‍കോട്: അമ്പലത്തറയില്‍ വൈദികനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പോര്‍ക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിലാണ് (44) മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നതെന്നാണ് കരുതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരിട്ടി എടൂര്‍ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛന്‍, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി ആശ്രമത്തില്‍ താമസിച്ചു വരികയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികന്‍ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. രാവിലെ കുര്‍ബാനയ്ക്ക് കാണാത്തതിനാല്‍ മുറിയില്‍ നോക്കിയപ്പോള്‍ ഒരു കത്ത് ലഭിക്കുകയായിരുന്നു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് കത്തില്‍ എഴുതിയിരുന്നത്. അങ്ങനെയാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.

    Read More »
  • Kerala

    ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍

    കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ധനസഹായമായി നല്‍കുമെന്ന് എംഎല്‍എ ചാണ്ടി ഉമ്മന്‍. പത്ത് ദിവസത്തിനകം തുക കുടുംബത്തിന് കൈമാറുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇതിലേക്കായി ബഹ്റൈന്‍ ഒഐസിസി നാല് ലക്ഷം രൂപയും, കോട്ടയം ജില്ലാ മഹിള കമ്മിറ്റി ഒരു ലക്ഷം രൂപയും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് കൈമാറുമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വേണമെന്ന് വച്ചാല്‍ എല്ലാം നടക്കും. വേണ്ടെന്ന് വച്ചാല്‍ ഒന്നും നടക്കില്ലെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനു ധനസഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു സംസ്‌കാര ചടങ്ങിനുള്ള ചെലവിനായി 50,000 രൂപ ഇന്നു നല്‍കും. ബാക്കി ധനസഹായം പിന്നാലെ നല്‍കും. ഇന്നലെ മൂന്നു തവണ വീട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നത്. ഇന്ന് വൈകിട്ടു തന്നെ വീട്ടിലേക്ക് പോകുമെന്നും വാസവന്‍…

    Read More »
  • Crime

    വിവാഹം രണ്ടുവര്‍ഷം മുന്‍പ്; നഴ്സായ യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

    പാലക്കാട്: ചെര്‍പ്പുളശ്ശേരി തൃക്കടീരി കിഴൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്നേഹ(22)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സ്നേഹയെ ഭര്‍തൃവീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ഭര്‍ത്താവ് കണ്ടത്. കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സാണ്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സ്നേഹ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നതെന്ന് പറയുന്നു. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍ ചെര്‍പ്പുളശ്ശേരി ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പാലക്കാട്ടുനിന്നുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു.

    Read More »
  • India

    ‘അമിതവേഗവും ഡ്രൈവിങ് അഭ്യാസവും സൃഷ്ടിക്കുന്ന വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല’

    ന്യൂഡല്‍ഹി: കുറ്റകരമായരീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. അതിസാഹസികത കൊണ്ടുണ്ടാകുന്ന വാഹനാപകട മരണങ്ങള്‍ക്ക് നഷ്ടപരിഹാരമുണ്ടാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. അശ്രദ്ധവും അപകടകരവുമായ രീതിയിലുള്ള വാഹനമോടിക്കല്‍, വാഹനംകൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവയ്ക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 2014 ജൂണ്‍ 18-ന് കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. രവിഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് തള്ളിയത്. ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അതിവേഗത്തില്‍ അശ്രദ്ധമായാണ് രവിഷാ വാഹനമോടിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനം റോഡില്‍ കീഴ്‌മേല്‍മറിഞ്ഞു. പ്രതിമാസം മൂന്നുലക്ഷം രൂപ വരുമാനമുള്ള കോണ്‍ട്രാക്ടറാണ് രവിഷായെന്നും അതിനാല്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മോട്ടോര്‍വാഹനാപകട ട്രിബ്യൂണലിനുമുന്‍പാകെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം തള്ളിയാണ് സുപ്രീംകോടതി സുപ്രധാനമായ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനം ഓടിച്ചയാള്‍ വരുത്തിവെച്ച അപകടത്തിന്റെ…

    Read More »
  • Kerala

    ആദ്യശമ്പളം നല്‍കാനെത്തി; നവനീത് കണ്ടത് അമ്മയുടെ മൃതദേഹം, സങ്കടക്കടലായി മെഡിക്കല്‍ കോളജ്

    കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനെ ആശ്വസിപ്പിക്കാന്‍ കണ്ടുനിന്നവര്‍ക്ക് വാക്കുകളില്ലായിരുന്നു. നവനീതിന്റെ കരച്ചില്‍ കണ്ടുനിന്നവരെയും ഈറനണിയിച്ചു. നവനീതിന് കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാല്‍ അത് അമ്മയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അപകടത്തില്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്. കുടുംബസ്വത്തായി ലഭിച്ച അഞ്ചു സെന്റ് സ്ഥലത്തു നിര്‍മാണം പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ആന്ധ്രയില്‍ അപ്പോളോ നഴ്സിങ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് നവമി. ന്യൂറോ പ്രശ്നങ്ങളെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ നവമി ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്. വ്യാഴാഴ്ച രാവിലെ…

    Read More »
  • Crime

    യുവതിയെയും മകളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; വീട്ടിലെത്തിയ പൊലീസുകാരനെ കടിച്ചും എസ്‌ഐയുടെ കണ്ണില്‍ ഇടിച്ചും ഓട്ടോ ഡ്രൈവറുടെ പരാക്രമം

    കോഴിക്കോട്: യുവതിയെയും 3 വയസ്സുകാരിയായ മകളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു പരുക്കേല്‍പിച്ചു. തലശ്ശേരി ചമ്പാട് പറമ്പത്ത് സജീഷ് കുമാറാണ് (40) പ്രതി. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് വില്യാപ്പള്ളിയില്‍ നിന്നു വടകരയിലേക്ക് പോകാന്‍ സജീഷിന്റെ ഓട്ടോയില്‍ കയറിയതായിരുന്നു ഇരുപത്തിയെട്ടുകാരിയും കുട്ടിയും. റോഡില്‍ ഗതാഗത തടസമുണ്ടെന്നു പറഞ്ഞ് ഓട്ടോ മറ്റൊരു ദിശയിലേക്ക് തിരിച്ചപ്പോള്‍ യുവതി ഭര്‍ത്താവിനെ വിളിച്ചു വിവരം പറഞ്ഞു. ആയഞ്ചേരി റൂട്ടിലേക്ക് പോയ ഓട്ടോയില്‍ നിന്ന് അമ്മയും കുട്ടിയും ചാടി രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ പരാതിപ്പെട്ട യുവതി ഓട്ടോയുടെ നമ്പറും കൈമാറി. തുടര്‍ന്നു പ്രതിയുടെ വിലാസം മനസിലാക്കി വീട്ടില്‍ എത്തിയപ്പോഴാണ് പൊലീസിനു നേരെ ആക്രമണമുണ്ടായത്. എസ്‌ഐ എം.കെ.രഞ്ജിത്ത്, എഎസ്‌ഐ എ.ഗണേശന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗണേശനെ കടിച്ചു പരുക്കേല്‍പിച്ച പ്രതി രഞ്ജിത്തിന്റെ കണ്ണിന് ഇടിക്കുകയായിരുന്നു. സാഹസികമായി കീഴ്‌പ്പെടുത്തിയ പ്രതിയെ വിലങ്ങു വച്ചാണ് സ്റ്റേഷനില്‍ കൊണ്ടു വന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    അമ്മയെയും മകനെയും കൊലപ്പെടുത്തി: വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യമെന്ന് പ്രതി, ഡ്രൈവറെ അറസ്റ്റ് ചെയ്തു

         ദില്ലി ലജ്പത് നഗറിൽ ഭാര്യയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൻ്റെ ഞെട്ടലിലാണ് നഗരം . 42 വയസ്സുകാരിയായ രുചികയെയും അവരുടെ 14 വയസ്സുകാരനായ മകൻ കൃഷിനെയും കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട്, വീട്ടിലെ ഡ്രൈവറായിരുന്ന ഒരാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ലജ്പത് നഗറിൽ തുണിക്കട നടത്തുന്ന കുൽദീപിന്റെ ഭാര്യയാണ് മരിച്ച രുചിക. കടയിലെ കാര്യങ്ങളിൽ സഹായിക്കുന്നതിനും ഡ്രൈവറായും ഇവരുടെ കൂടെയുണ്ടായിരുന്ന ബിഹാർ സ്വദേശിയായ യുവാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി 9.30 നാണ് കുൽദീപ് വീട്ടിലെത്തിയത്. വീടിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന് സംശയം തോന്നി. ഭാര്യയെയും മകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം…

    Read More »
  • Kerala

    എംഎല്‍എ ആയിരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയിപ്പിക്കരുത്! വീണാ ജോര്‍ജിനെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം

    പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളേജ് സംഭവത്തിനുപിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. വീണാ ജോര്‍ജിന് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍. ‘വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല… പറയിപ്പിക്കരുത്.’ ജോണ്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷത്തുനിന്നുമാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പരസ്യമായി മന്ത്രിക്കെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സതേടിയതിനെ പുറത്താക്കപ്പെട്ട പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ പരോക്ഷമായി പരിഹസിച്ചു. മന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട ഇരവിപേരൂര്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗംകൂടിയായ എന്‍. രാജീവാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവുപറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളില്‍നിന്ന് രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളില്‍നിന്നും. കൊടുത്താല്‍ എവിടെ വേണമെങ്കിലും കിട്ടും എന്നും പോസ്റ്റില്‍ പറയുന്നു. അഡ്വക്കേറ്റ് പ്രതിയായ പത്തനംതിട്ട…

    Read More »
  • Kerala

    തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ശിവശിൽപ്പം…! 14 അടി ഉയരം, 4200 കിലോ ഭാരം

         കണ്ണൂർ: ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കലത്തിൽ തീർത്ത ശിവശിൽപ്പം നാളെ (ശനി) ശ്രീ രാജരാജേശ്വര സന്നിധിയിൽ സമർപ്പിക്കും. പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ സമർപ്പിക്കുന്ന ഈ പൂർണ്ണകായ ശിവശിൽപ്പം ജൂലൈ 5ന് വൈകുന്നേരം അഞ്ചു മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനാച്ഛാദനം ചെയ്യും. ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ ഈ വെങ്കല ശിവശിൽപ്പം നിർമ്മിച്ചത് പ്രശസ്ത ശിൽപ്പി ഉണ്ണി കാനായിയാണ്. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ അരയാൽ തറയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഈ ശിവപ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മൂന്നര വർഷം സമയമെടുത്താണ് ശിൽപ്പ നിർമ്മാണം പൂർത്തിയാക്കിയത്. ഈ വെങ്കല ശിവശിൽപ്പത്തിന് 14 അടി ഉയരവും 4200 കിലോ ഭാരവുമുണ്ട്. കളിമണ്ണിൽ തീർത്ത ശിൽപ്പം, പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് എടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. പയ്യന്നൂർ കാനായിൽ ശിൽപ്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ നിർമ്മിച്ച ശിൽപ്പം ക്രെയിനിന്റെ…

    Read More »
  • Movie

    യുവത്വത്തിന്റെ ചൂടും തുടിപ്പും ചടുലതയും നിറച്ച ആക്ഷന്‍ ത്രില്ലര്‍ ‘കിരാത’ പൂര്‍ത്തിയായി

    ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി (ഒറ്റപ്പാലം) ന്റെ ബാനറില്‍ ഇടത്തൊടി ഭാസ്‌കരന്‍ ഒറ്റപ്പാലം (ബഹ്‌റൈന്‍) നിര്‍മ്മിച്ച്, റോഷന്‍ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിര്‍വ്വഹിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കിരാത’ ചിത്രീകരണം കോന്നി, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. യുവത്വത്തിന്റെ പാട്ടും ആട്ടവും സംഘട്ടനവുമായി അച്ചന്‍കോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികള്‍ക്കു അഭിമുഖീകരിക്കേണ്ടി വന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമകാഴ്ച്ചകളും വിഷ്വല്‍ട്രീറ്റിന്റെ വിസ്മയജാലകമാണ് കിരാതയുടെ പ്രേക്ഷകര്‍ക്കായി തുറന്നിടുന്നത്. ചെമ്പില്‍ അശോകന്‍, ഡോ രജിത്കുമാര്‍, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാര്‍, വൈഗ റോസ്, സച്ചിന്‍ പാലപ്പറമ്പില്‍, അന്‍വര്‍, അമൃത്, ഷമിര്‍ ബിന്‍ കരിം റാവുത്തര്‍, മുഹമ്മദ് ഷിഫ്‌നാസ്, മനുരാഗ് ആര്‍, ശ്രീകാന്ത് ചീകു, പ്രിന്‍സ് വര്‍ഗീസ്, ജി കെ പണിക്കര്‍, എസ് ആര്‍ ഖാന്‍, അശോകന്‍, അര്‍ജുന്‍ ചന്ദ്ര, ഹരി ജി ഉണ്ണിത്താന്‍, മിന്നു മെറിന്‍, അതുല്യ നടരാജന്‍, ശിഖ മനോജ്, ആന്‍മേരി, ആര്‍ഷ റെഡ്ഡി, മാസ്റ്റര്‍ ഇയാന്‍ റോഷന്‍, ബേബി ഫാബിയ…

    Read More »
Back to top button
error: