രക്ത സമ്മര്‍ദം കൂടി; മന്ത്രി വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മന്ത്രിക്കെതിരേ പ്രതിഷേധം തുടര്‍ന്ന് സംഘടനകള്‍

കൊല്ലം∙ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻതന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അരമണിക്കൂറിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.
സര്‍ജിക്കല്‍ ബ്ലോക്കിനോട് ചേര്‍ന്നുള്ള ടോയ്ലറ്റ് ബ്ലോക്കിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് മന്ത്രി വീണാ ജോര്‍ജ് നേരത്തേ പറഞ്ഞു. ആദ്യം രണ്ടു പേര്‍ക്ക് പരുക്കെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍നിന്നും മന്ത്രി വാസവനും താനും എത്തിയപ്പോള്‍ തന്നെ ജെസിബി അവിടേക്ക് എത്തിക്കാനുള്ള ശ്രമം നടത്തി. ആരും ഇല്ലെന്ന് പറഞ്ഞിട്ടും ആരെങ്കിലും ഉണ്ടോയെന്ന് തിരയാന്‍ വേണ്ടിയാണ് ജെസിബി എത്തിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

മെഡിക്കല്‍ കോളജിന്റെ ആദ്യ ബ്ലോക്കാണിത്. കാലപ്പഴക്കമുള്ളതു കൊണ്ട് ഉപയോഗിക്കാനാകില്ലെന്ന് 201213ലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും അതിനൊന്നും ഫണ്ട് അനുവദിച്ചിരുന്നില്ല. 2016ല്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോഴാണ് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള ആലോചന നടത്തിയത്. ഇതിനായി 577 കോടി രൂപയാണ് കിഫ്ബിയിലൂടെ അനുവദിച്ചത്. ഇന്നുണ്ടായ അപകടത്തെപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.