
കാസര്‍കോട്: അമ്പലത്തറയില്‍ വൈദികനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പോര്‍ക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിലാണ് (44) മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നതെന്നാണ് കരുതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരിട്ടി എടൂര്‍ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛന്‍, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി ആശ്രമത്തില്‍ താമസിച്ചു വരികയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികന്‍ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. രാവിലെ കുര്‍ബാനയ്ക്ക് കാണാത്തതിനാല്‍ മുറിയില്‍ നോക്കിയപ്പോള്‍ ഒരു കത്ത് ലഭിക്കുകയായിരുന്നു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് കത്തില്‍ എഴുതിയിരുന്നത്. അങ്ങനെയാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.