Month: July 2025
-
Breaking News
ഭൂകമ്പവും സുനാമി മുന്നറിയിപ്പും: ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു; അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി
ടോക്കിയോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന്റെയും സുനാമി മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ മുഴുവന്‍ ജീവനക്കാരെയും പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. എന്നാല്‍ ഇതുവരെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും ഫുക്കുഷി ഡൈച്ചി ന്യുക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നാശത്തിന് കാരണമായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. 1986 ല്‍ ഉണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. ആണവനിലയം ഡീകമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കുമെന്നാണ് സൂചന. ബുധനാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് റഷ്യന്‍ തീരങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയില്‍ ഉണ്ടായത്. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കാംചാറ്റ്സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍…
Read More » -
Breaking News
‘വ്യാപാരകരാര്‍ ഉടന്‍ അന്തിമരൂപമാകില്ല, ഇന്ത്യ 25 ശതമാനം നികുതി അടയ്ക്കേണ്ടിവരും’; ഇന്ത്യ കാലങ്ങളായി തന്റെ സുഹൃത്താണെങ്കിലും നികുതി 25 ശതമാനം അടയ്ക്കണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ അന്തിമരൂപമാകാത്തപക്ഷം, ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമേല്‍ 25 ശതമാനംവരെ നികുതി നേരിടേണ്ടിവന്നേക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ 25 ശതമാനം നികുതി അടയ്ക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞതായി സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യക്കുമേല്‍ 20-25 ശതമാനം തീരുവ ചുമത്തുമോ എന്ന ചോദ്യത്തിന്, അതേ താന്‍ അങ്ങനെയാണ് കരുതുന്നതെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇന്ത്യ കാലങ്ങളായി തന്റെ സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല. ഇന്ത്യ-യുഎസ് വ്യാപാരകരാറിന്മേല്‍ ചര്‍ച്ച ആരംഭിച്ച് മാസങ്ങളായിട്ടും ഇനിയും അന്തിമരൂപത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അവസരം ലഭ്യമാക്കാനുള്ള ശ്രമമാണ് ട്രംപിനുള്ളത്. മറ്റ് വ്യാപാര കരാറുകളുടെ സമയത്തും സമാനമായ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. അതേസമയം ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ടുപോകുകയാണെന്ന് വാണിജ്യമന്ത്രി പിയൂഷ്ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. കാര്‍ഷിക, ക്ഷീര മേഖലകളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് ഇന്ത്യഅമേരിക്ക വ്യാപാരചര്‍ച്ചകളില്‍ പ്രധാനതടസം. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികള്‍ പൂര്‍ണമായും…
Read More » -
Breaking News
റഷ്യയുടെയും ജപ്പാന്റെയും തീരത്ത് നാലുമീറ്ററോളം ഉയരത്തില്‍ സുനാമി തിരമാലകള്‍: ജപ്പാനില്‍ തിമിംഗിലങ്ങള്‍ തീരത്തടിഞ്ഞു, തുറമുഖങ്ങള്‍ക്ക് കേടുപാട്; ഹവായില്‍ ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശം
ടോക്കിയോ: റഷ്യയിലെ ഉപദ്വീപായ കാംചട്ക ഉപദ്വീപിലെ ഭൂകമ്പത്തിന് പിന്നാലെ റഷ്യയുടെയും ജപ്പാന്റെയും തീരത്ത് നാലുമീറ്ററോളം ഉയരത്തില്‍ സുനാമി തിരമാലകളടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ തെക്കുകിഴക്കു ഭാഗത്തെ കംചട്കയില്‍ ബുധനാഴ്ച രാവിലെയാണ് 8.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. 1952 ന് ശേഷം ഈ മേഖലയിലണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണിതെന്നാണ് വിവരം. സുനാമി തിരമാലകള്‍മൂലം ജപ്പാന്‍ തീരത്തെ തുറമുഖങ്ങള്‍ക്ക് സാരമായ കേടുപാടുകളുണ്ടായി. കൂടാതെ നിരവധി തിമിംഗിലങ്ങളും തീരത്തടിഞ്ഞതായാണ് റിപ്പോര്‍ട്ട്. ചിബയിലെ ടടെയാമ നഗരത്തില്‍ തിമിംഗിലങ്ങള്‍ തീരത്തടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ ജപ്പാനിലെ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. വലിപ്പമേറിയ തിമിംഗിലങ്ങളും തീരത്തേക്ക് എത്തിപ്പെട്ടേക്കാമെന്ന് ജപ്പാന്റെ ദേശീയമാധ്യമമായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തിന് പിന്നാലെ യുഎസിലെ വിവിധഭാഗങ്ങളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അലാസ്‌കയിലെ പടിഞ്ഞാറന്‍ അല്യൂഷന്‍ ദ്വീപുകളില്‍ ആദ്യഘട്ട സുനാമി തിരകള്‍ എത്തിയിട്ടുണ്ട്. മറ്റ് യുഎസ് സംസ്ഥാനങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അല്യൂഷന്‍ ദ്വീപുകളെ കൂടാടെ ഹവായി, വടക്കന്‍ കാലിഫോര്‍ണിയ തുടങ്ങിയിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തരത്തിലുള്ള സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യുഎസിലെ ബാക്കിയുള്ള പടിഞ്ഞാറന്‍…
Read More » -
Breaking News
‘ഓഫീസില്‍ കയറരുതെന്ന് നിവിന്‍ പോളിയുടെ ഭാര്യയുടെ പേരില്‍ ഉത്തരവ് നേടിയെടുത്തു’: നിവിന്‍ പോളിയുടേത് കള്ളക്കേസ്; ആക്ഷന്‍ ഹീറോ ബിജു 2- കേസില്‍ ഷംനാസ്
തനിക്കെതിരായി കേസെടുത്തതത് നിവിന്‍ പോളിയുടെ വ്യാജപരാതിയിലാണെന്ന് നിര്‍മാതാവ് പി.എസ് ഷംനാസ്. എന്ത് വ്യാജരേഖ ചമച്ചു എന്നാണ് നിവിന്‍ പോളി ആരോപിക്കുന്നത് എന്ന് തനിക്കറിയില്ലെന്നും നിര്‍മാതാവ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു-2 സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നിവിന്‍ പോളിയുടെ പരാതിയില്‍ ഷംനാസിന്റെ പേരില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. കേസിനെക്കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ഷംനാസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പി.എസ്. ഷംനാസിന്റെ വാക്കുകള്‍ ഇങ്ങനെ: 14 ദിവസത്തെ ഷൂട്ട് പദ്ധതിയിട്ടിരുന്നു. 11-ാം ദിവസം ബജറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഏകപക്ഷീയമായി സിനിമ പാക്കപ്പ് ചെയ്യുകയായിരുന്നു. പടം തന്റെ പേരിലേക്ക് മാറ്റാന്‍ പോളി ജൂനിയറിന്റേയോ നിവിന്‍ പോളിയുടേയോ സമ്മതപത്രത്തിന്റെ ആവശ്യമില്ല. നിവിന്‍ പോളിയുടെ പേരിലല്ല പടം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഞാനുംകൂടെ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. അവരുടെ പ്രതിഫലമാണ് അവര്‍ നിക്ഷേപിക്കുന്നത്. പണം മുടക്കേണ്ടത് ഇന്ത്യന്‍ മൂവി മേക്കേഴ്സ് ആണ്. എന്ത് വ്യാജരേഖയാണ് ഉണ്ടാക്കിയത് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ഏതെങ്കിലും…
Read More » -
Breaking News
തുടര്‍നടപടികളില്‍ വ്യക്തത വരണം: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സനായില്‍ നടന്ന യോഗത്തില്‍; എല്ലാ നടപടികളും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി കാന്തപുരം
കോഴിക്കോട്: യമന്‍ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. വിവരം യമനി പ്രതിനിധികള്‍ അറിയിച്ചു. ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായെന്നും കാന്തപുരം അറിയിച്ചു. വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ അനുകൂലമായ നടപടി ഉടന്‍ ഉണ്ടാകുമെന്ന് യമന്‍ പ്രതിനിധികള്‍ അറിയിച്ചതായും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദി ഫെഡറല്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്നതിലോ ശിക്ഷയിലോ ഇനി വ്യക്തത വരേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു. വധശിക്ഷ റദ്ദാക്കാനും മറ്റ് കാര്യങ്ങളില്‍ തീരുമാനം എടുക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നത്. കാന്തപുരവുമായി ബന്ധമുള്ള ഷെയ്ഖ് ഉമര്‍ ഹഫീള്‍ തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘം…
Read More » -
LIFE
സഹതാരത്തിന്റെ മുന്‍ ഭാര്യയെ വിവാഹം ചെയ്തു, അവരുടെ മക്കളെ ദത്തെടുത്തു; ഇത് സ്വാതന്ത്ര്യ സമരഭടനായ വി.കെ.ആറിന്റെ കഥ
തമിഴ് സിനിമയുടെ ചരിത്രത്തില്‍, വി.കെ.ആര്‍ എന്നറിയപ്പെടുന്ന വി.കെ രാമസാമി, അഞ്ച് പതിറ്റാണ്ടുകളിലായി സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിയായിരുന്നു. തമിഴ് സിനിമയുടെ കറുപ്പും വെളുപ്പും കലര്‍ന്ന കാലഘട്ടം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉദയം വരെ നീണ്ടുനിന്ന ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ താരമാണ്. ഒരു ഹാസ്യനടനായും വൈവിധ്യമാര്‍ന്ന സ്വഭാവ നടനായും ആദരിക്കപ്പെട്ടിരുന്ന അദ്ദേഹം, എം.ജി.ആര്‍ മുതല്‍ സിമ്പു വരെയുള്ള താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് കീഴില്‍, നടന്റെ പിന്നിലെ മനുഷ്യന്റെ യഥാര്‍ത്ഥ ഹൃദയം വെളിപ്പെടുത്തുന്ന ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കുടുംബ ഉത്തരവാദിത്തത്തിന്റെയും അത്ര അറിയപ്പെടാത്തതും ആഴത്തിലുള്ളതുമായ ഒരു വ്യക്തിഗത കഥയുണ്ട്. വിരുദുനഗറില്‍ ജനിച്ച വി കെ രാമസാമി, ഒരു നടന്‍ മാത്രമല്ല, ഒരു ആവേശഭരിതനായ സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു. ഇതിഹാസ വ്യക്തിത്വമായ കാമരാജിന്റെ ആദര്‍ശങ്ങളാല്‍ സ്വാധീനിക്കപ്പെട്ട്, സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചു. ദേശസ്നേഹത്തോടൊപ്പം, സിനിമയില്‍ ഒരു കരിയര്‍ പിന്തുടരാനുള്ള തീവ്രമായ ആഗ്രഹവും രാമസാമിയില്‍ ഉണ്ടായിരുന്നു. 7…
Read More » -
Breaking News
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്; മംഗളപത്രമെന്ന് കോണ്‍ഗ്രസ്
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് കലക്ടര്‍ ജോണ്‍ വി സാമുവല്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വീഴ്ചയയുണ്ടായില്ലെന്ന കല്കടറുടെ റിപ്പോര്‍ട്ട് മംഗളപത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വീഴ്ചയില്ലെങ്കില്‍ എങ്ങനെയാണ് അപകടത്തില്‍ ബിന്ദു മരിച്ചതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. ജൂലൈ മൂന്നിനാണ് രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്നും കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും ആരോപണം…
Read More » -
Breaking News
കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്; ആഘോഷവുമായി ബജ്റങ്ദള്‍
റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ 5 ദിവസമായി ജയില്‍ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ തുടരേണ്ടിവരും. പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണു യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ തന്നെ, തങ്ങള്‍ക്ക് ഈ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് അപേക്ഷ തള്ളുകയായിരുന്നു. അതേസമയം, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ…
Read More » -
Breaking News
ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം ആദ്യം അറിഞ്ഞത് ജയിലുദ്യോഗസ്ഥരല്ല; തടവുകാരുടെ എണ്ണമെടുക്കുന്നതിലും വീഴ്ച
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ജയില്‍ ജീവനക്കാരുടെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങളും വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം ആദ്യ മണിക്കൂറുകളിലൊന്നും ജയില്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതും ജയില്‍ ജീവനക്കാരനല്ല. കണ്ണൂര്‍ ജയിലിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്റെ (എസ്ഐസിഎ)എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന ട്രെയിനി അസിസ്റ്റന്റ് ജയില്‍ ഓഫീസറാണ് ജയിലിലെ മതിലില്‍ തുണി തൂങ്ങിക്കിടക്കുന്നത് ആദ്യം കണ്ടത്. ഇക്കാര്യം ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുന്നതുവരെ ഇത്തരത്തിലൊരു സംഭവം നടക്കുമെന്ന് വിദൂരങ്ങളില്‍ പോലും ചിന്തിച്ചിരുന്നില്ല. മാത്രമല്ല, സംഭവ ദിവസം രാത്രി സിസിടി പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്‍ മറ്റൊരു തടവുകാരനെയും കൊണ്ട് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ മോണിറ്റര്‍ ചെയ്യാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. ജോലിയിലെ വീഴ്ച ആരോപിച്ച് സസ്പെന്‍ഡ് ചെയ്തവരില്‍ സിസിടിവി പരിശോധിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥനും ഉണ്ട്. ഗോവിന്ദച്ചാമി…
Read More » -
Breaking News
വിദ്യാര്‍ഥികളുടെ ഭാവിവച്ച് രാഷ്ട്രീയം കളിക്കരുത്; ഗവര്‍ണറോട് സുപ്രീം കോടതി; സര്‍ക്കാരും ചാന്‍സലറും ഒന്നിച്ചുപോകണം; സ്ഥിരം വിസിമാര്‍ വരുന്നതുവരെ താത്കാലിക വിസിമാര്‍ക്കു തുടരാം
ന്യൂഡല്‍ഹി: താല്‍കാലിക വിസി നിയമനം സംബന്ധിച്ച ഗവര്‍ണറുടെ ഹര്‍ജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വിസി നിയമനം നീളുന്നത് വിദ്യാര്‍ഥികളെയാണ് ബാധിക്കുന്നതെന്ന് കോടതി പറഞ്ഞു. ചാന്‍സലറും സര്‍ക്കാരും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും ചാന്‍സലറും കൂടി ആലോചിച്ച് സ്ഥിരം വിസി നിയമനത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയങ്ങള്‍ ഒരു കോടതിയിലും എത്തരുതെന്നാണ് കരുതുന്നത് ഗവര്‍ണറുടെ ഹര്‍ജി തള്ളിയാല്‍ എന്താകും സംഭവിക്കുകയെന്നു കോടതി ചോദിച്ചു. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെന്ന് എജി പറഞ്ഞു. സര്‍ക്കാരും ചാന്‍സിലറും തമ്മിലുളള തര്‍ക്കത്തില്‍ അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികള്‍ എന്ന് നിരീക്ഷിച്ച കോടതി, ദയവായി രാഷ്ട്രീയം കൊണ്ടുവരുതെന്നും നിര്‍ദേശിച്ച. സര്‍ക്കാര്‍ സഹകരിച്ച് പോകണം. സര്‍ക്കാര്‍ പറയുന്നത് ചാന്‍സലറും കേള്‍ക്കണമെനുന്നും കോടതി ആവശ്യപ്പെട്ടു കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വിസി നിയമനം നടത്തണം എന്ന് സുപ്രീം കോടതി പറഞ്ഞു സ്ഥിരം വിസി നിയമനത്തിന് യോജിച്ച് പ്രവര്‍ത്തിക്കണം. സര്‍ക്കാരും…
Read More »